"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
==തുളുവ വംശം(1505-1542) ==
[[File:Tuluva_Vamsa.jpg|250px|thumb|left |തുളുവ വംശം<ref name=Ayyangar/> ]]
നരസ നായകക്ക് നാലു പുത്രന്മാർ ഉണ്ടായിരുന്നു. തിപ്പമ്മയിൽ വീര നരസിംഹയും, നാഗമാംബയിൽ കൃഷ്ണദേവരായരും , ഒബമാംബയിൽ അച്യുതരായരും രംഗനും.<ref name=Ayyangar/> മൂത്ത പുത്രൻ വീര നരസിംഹ നാലു വർഷം ഭരിച്ചു.ഇക്കാലത്ത് പോർത്തുഗീസുകാരുമായി സഖ്യം ചെയ്തു. പശ്ചിമതീരത്ത് താവളങ്ങൾ സ്ഥാപിക്കാനുളള അനുമതി നല്കി, അതിനു പകരമെന്നോണം, വിജയനഗര സൈന്യത്തിന് പരിശീലനം നല്കാമെന്ന് പോർത്തുഗീസുകാർ സമ്മതിച്ചു. 1509-ൽ വീര നരസിംഹ മരണമടഞ്ഞു. സഹോദരൻ കൃഷ്ണദേവരായ കിരീടമണിഞ്ഞു.
===കൃഷ്ണദേവരായർ ===
{{main|കൃഷ്ണദേവരായർ}}
വരി 65:
 
=ഭരണ സംവിധാനം=
വിജയനഗര സാമ്രാജ്യത്തിൽ വംശാധിഷ്ഠിതമായ രാജഭരണമാണ് നിലവിലിരുന്നത്. അധികാരം രാജാവിൽ കേന്ദ്രീകൃതമായിരുന്നു. പക്ഷേ ഇടക്കിടെ രാജവംശങ്ങൾ മാറിക്കൊണ്ടിരുന്നു. ദുർബലരായ ഭരണകർത്താക്കൾക്ക് സ്ഥാനഭൃംശം സംഭവിച്ചു. സംഗമ വംശത്തിനും തുടർന്നു വന്ന ശാലുവ തുളുവ വംശജർക്കും ആഭ്യന്തര കലാപങ്ങൾ നിരന്തരം നേരിടേണ്ടി വന്നു. സാമ്രാജ്യം പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു. ഓരോ പ്രവിശ്യയുടെ ഉന്നതാധികാരി യുവരാജാക്കൻമാരോ രാജാവിന് ഏറ്റവും വിശ്വസ്തരായ സൈനിക മേധാവികളോ പ്രഭുക്കൻമാരോ ആയിരുന്നു. പ്രവിശ്യകൾ വീണ്ടും ഉപപ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു.ഇവയുടെ ഭരണകർത്താക്കൾ നായക എന്നറിയപ്പെട്ടു. ഭരണ സംവിധാനത്തിലെ ഏറ്റവും ചെറിയ ഘടകം ഗ്രാമമായിരുന്നു. നുനെസ് ഭരണസംവിധാനത്തെക്കുറിച്ച് വിവരങ്ങൾ തരുന്നുണ്ട്. രേഖാമൂലം ഉത്തരവുകൾ നല്കിയിരുന്നില്ലയെന്നും , കൊട്ടാര ഗുമസ്ഥന്റെ രേഖകളിൽ ആദേശങ്ങൾ എഴുതിച്ചേർക്കുകയായിരുന്നു രീതിയെന്നും നുനെസ് രേഖപ്പെടുത്തുന്നു. <ref name=Nuniz/>.
ശിലാലിഖിതങ്ങളിൽ പ്രധാനി, ഉപ പ്രധാനി, ശിരപ്രധാനി എന്ന് ഉദ്യോഗസ്ഥർ പല ശ്രേണികളിലായി തരം തിരിക്കപ്പെട്ടിരുന്നതായി കാണുന്നു.<ref name=Mahadevan>{{cite book|title=Administration and Social Life Under Vijayanagar|author= T. V. Mahalingam|publisher=University of Madras edition=2|year= 1975 }}</ref>
==സൈന്യം==
വരി 89:
തളിക്കോട്ടയിലെ പരാജയത്തെപ്പറ്റിയും അരവിഡു ''അളിയ''രാമരായരുടെ മരണത്തെപ്പറ്റിയും വാർത്ത കിട്ടിയ ഉടൻ സഹോദരൻ അരവിഡു തിരുമല, നാമമാത്രരാജാവ് സദാശിവയേയും മറ്റു രാജകുടുംബങ്ങളേയും കൂട്ടി, എടുക്കാവുന്നത്ര ധനവുമായി പെണുഗുണ്ടയിലേക്ക് ഓടി രക്ഷപ്പെട്ടു<ref name=Ayyangar/> <ref name=Sewell/>,<ref name=Sastri/>. പിന്നീട് ആറു വർഷങ്ങളോളം രാജ്യത്ത് രാഷ്ട്രിയ അനിശ്ചിതത്വവും അശാന്തിയും നടമാടി. മധുര, തഞ്ചാവൂർ, ജിഞ്ചി എന്നിവടങ്ങളിലെ നായകർ. സ്വതന്ത്രഭരണം നടത്താൻ ആരംഭിച്ചു. സദാശിവയുടെ പേരിൽ അരവിഡു തിരുമല അവരുടെ സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുത്തു. മൈസൂരിലെ വോഡയാറും, കേളഡിയിലേയും വെല്ലൂറിലേയും നായകരും സദാശിവയുടെ മേൽക്കോയ്മ സ്വീകരിച്ചു. ''അളിയ''രാമരായരുടെ പുത്രൻ, അദിൽഷായുടെ സഹായത്തോടെ ഇളയച്ഛനെതിരായി വിഫലമായ നീക്കങ്ങൾ നടത്തി.
 
1570-ൽ തിരുമല സ്വയം രാജാവായി പ്രഖ്യാപിച്ചതോടെ അരവിഡു വംശജരുടെ<ref name= Aravidu>[https://archive.org/stream/aravidudynastyof035336mbp#page/n7/mode/1up അരവിഡു വംശം]</ref>ഭരണമാരംഭിച്ചു സദാശിവക്ക് എന്തു പറ്റിയെന്ന് വ്യക്തമല്ല , 1576 വരേയുളള ശിലാലിഖിതങ്ങളിൽ സദാശിവയുടെ പേരുണ്ട്. <ref name=Sastri/>. തിരുമലയുടെ നിര്യാണശേഷം മൂത്തപുത്രൻ ശ്രീരംഗയും അതിനുശേഷം ഇളയപുത്രൻ വെങ്കട ഒന്നാമനും രാജപദവിയേറ്റു. <ref name=Ayyangar/> <ref name=Sewell/>,<ref name=Sastri/>. അരവിഡു വംശത്തിലെ എട്ടു പേർ രാജസിംഹാസനത്തിലിരുന്നു. ഇരുപത്തെട്ടു കൊല്ലം ഭരിച്ച ആറാമത്തെ രാജാവ് വെങ്കട രണ്ടാമൻ(പെദ്ദ വെങ്കട) കാര്യശേഷിയുളള ഭരണാധികാരിയാണെന്നു പറയപ്പെടുന്നു. <ref name= Aravidu/>,<ref name=Ayyangar/> <ref name=Sewell/>,<ref name=Sastri/> 1614-ൽ മരണമടഞ്ഞു. പിന്നീടു വന്ന ശ്രീരംഗ ദുർബലനായിരുന്നു. രാജ്യത്ത് ആഭ്യന്തരസമരം പൊട്ടിപ്പുറപ്പെട്ടു. കർണാടക മുഴുവനും ജിഞ്ചിയും തഞ്ചാവൂരും ബീജാപ്പൂർ സുൽത്താൻ കൈയടക്കി.1674 ൽ ശ്രീരംഗയുടെ മരണത്തോടെ വിജയനഗര സാമ്രാജ്യം പൂർണമായും അസ്തമിച്ചു.
=വിദേശി സന്ദർശകർ=
സമ്പൽസമൃദ്ധമായ വിജയനഗരം ദേശവിദേശങ്ങളിൽ നിന്നുളള സഞ്ചാരികളെ ആകർഷിച്ചു. വിദേശി സന്ദർശകരുടെ യാത്രക്കുറിപ്പുകളിൽ വിജയനഗരത്തെ സംബന്ധിച്ച ചരിത്ര വസ്തുതകളും കൗതുകവാർത്തകളും അടങ്ങിയിരിക്കുന്നു.
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്