"ധൃതരാഷ്ട്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
==ധൃതരാഷ്ട്രരുടെ അന്ധത==
ധൃതരാഷ്ട്ര മഹാരാജാവിനുണ്ടായ പുത്രദുഃഖത്തിനു ഒരു കാരണമുള്ളതായി മഹാഭാരതത്തിന്റെ ചില പ്രാദേശിക രചനകളിൽ കാണുന്നു . അതിങ്ങനെയാണ് . ഭാരതയുദ്ധശേഷം ധൃതരാഷ്ട്ര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് തനിക്കുണ്ടായ പുത്രദുഖത്തിന്റെ കാരണം ചോദിക്കുകയുണ്ടായി . അപ്പോൾ ഭഗവാൻ കൃഷ്ണൻ ധൃതരാഷ്ട്രരോട് കണ്ണുകളെ മൂടി ധ്യാനനിരതനാകുവാൻ ആവശ്യപ്പെട്ടു . ധ്യാനത്തിലിരുന്ന ധൃതരാഷ്ട്രർ തന്റെ പൂര്വ്വജന്മം ദർശിച്ചു. 50 ഓളംഅനേകം ജന്മങ്ങൾക്ക് മുൻപ് അദ്ദേഹം സ്വേച്ഛാധിപതിയായ ഒരു നാടുവാഴിയായിരുന്നു . അപ്പോൾ അദ്ദേഹം ഒരു കായൽ തീരത്തുകൂടെ നടക്കാനിടയാവുകയും അവിടെ ഒരു കൊറ്റിപ്പക്ഷി തന്റെ വിരിയാറായ നൂറു മുട്ടകളുമായി അടയിരിക്കുന്നതും കാണാനിടയായി . ആ സമയം ഒരു രസം തോന്നിയ രാജാവ് കൊറ്റിയുടെ കണ്ണിനെ കുത്തി പൊട്ടിക്കുകയും അതിന്റെ നൂറു മുട്ടകളെയും അടിച്ചുടയ്ക്കുകയും ചെയ്തു .ആ മുട്ടകളിൽ ചിലത് പാതി വിരിഞ്ഞതായിരുന്നു . കരഞ്ഞുകൊണ്ട്‌ കൊറ്റി അവിടെയിരുന്നു മരണപ്പെട്ടു .ഈ കര്മ്മഫലമാണ് രാജാവിനെ ഈ ജന്മത്തിൽ വേട്ടയാടിയത് .50അനേകം ജന്മങ്ങൾക്ക് മുന്പുണ്ടായ കര്മ്മത്തിലെ ചെറിയൊരു വ്യതിയാനം, കാലം ചെന്നപ്പോൾ വലിയൊരു വ്യതിയാനമാവുകയും അന്ധനായ രാജാവായി ജന്മമെടുത്തു തന്റെ നൂറു മക്കളുടെയും മരണം കൊണ്ടുള്ള ദുഃഖം അനുഭവിക്കുകയും ചെയ്തു .
 
 
"https://ml.wikipedia.org/wiki/ധൃതരാഷ്ട്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്