"അഭിമന്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി [[വാൾ|വാളെടുത്ത്]] അഭിമന്യു യുദ്ധത്തിനൊരുങ്ങി. [[തേർചക്രം|തേർചക്രമായിരുന്നു]] പരിചയായി ഉപയോഗിച്ചത്.ദുര്യോധന പുത്രനായ ലക്ഷ്മണനെ അഭിമന്യു കൊന്നു . തുടർന്ന് ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ [[ഗദ]] കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു.
 
വ്യാസന്റെ വർണ്ണന ഇങ്ങനെയാണ് . ധീരമായി മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെ നോക്കാൻ പോലും കൗരവ യോദ്ധാക്കൾ അശക്തരായപ്പോൾ , ദുശ്ശാസ്സന പുത്രനായ [[ഭരതൻ|ഭരതൻ]] അവനെ എതിരിട്ടു . അഭിമന്യുവിന്റെ മുന്നേറ്റത്തെ തടഞ്ഞു നിറുത്തിയ ഭരതൻ അവനുമായി ഘോരമായ ഗദായുദ്ധം ചെയ്തു . രണ്ടുപേരും ഗദകൊണ്ട് പരസ്പരം അടിക്കുകയും മറിഞ്ഞുവീഴുകയും ചെയ്തു . തുടർന്ന് ദുശ്ശാസ്സന പുത്രൻ പെട്ടെന്നെണീറ്റ് പിന്നീട് എണീക്കാനൊരുങ്ങുന്ന അഭിമന്യുവിന്റെ ശിരസ്സിനെ അടിച്ചു തകര്ത്തു. അങ്ങനെ ധീരനായ ആ കുമാരൻ നിഗ്രഹിക്കപ്പെട്ടു .
 
"https://ml.wikipedia.org/wiki/അഭിമന്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്