"പരവൂർ വെടിക്കെട്ട് അപകടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രം|പരവൂർ പുറ്റിം...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:11, 10 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പരവൂർ പുറ്റിംഗൽ ദേവീക്ഷേത്ര ത്തിൽ വെച്ച് 2016 ഏപ്രിൽ 10 നു ഉണ്ടായ അപകടം, കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് അപകടങ്ങളിൽ ഒന്നായി കണക്കാക്കപെടുന്നു. 102 പേർ മരിക്കുകയും 300ൽ അധികം ആളുകൾക്ക് ഗുരുതര പരിക്ക് എല്ക്കുകയും ചെയ്തു . രണ്ട് പ്രാദേശിക സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് പരവൂർ പുറ്റിങ്ങൽ ക്ഷേത്രോത്സവത്തെ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത്. മത്സരക്കമ്പമേറെയുള്ള ക്ഷേത്രത്തിലെ വെടിക്കെട്ട് ജില്ലാ അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിക്കുകയുമായിരുന്നു.

ഇരുപതിനായിരത്തോളം പേരാണ് ഉത്സവത്തിനുണ്ടായിരുന്നത്. രാത്രി പത്തിനാണ് വെടിക്കെട്ട് തുടങ്ങിയത്.

വർക്കല കൃഷ്ണൻ കുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. ഇവർ തമ്മിലുള്ള മത്സരമാണെന്ന് കാണിച്ചുകൊണ്ടു തന്നെയാണ് ക്ഷേത്ര കമ്മിറ്റി നോട്ടീസ് അടിച്ച് വിതരണം ചെയ്തതും. രണ്ട് കരാറുകാരിൽ കഴക്കൂട്ടം സുരേന്ദ്രന് അനുമതി ലഭിച്ചിട്ടില്ലായിരുന്നു,വർക്കല കൃഷ്ണൻകുട്ടിക്ക് നിയന്ത്രിത അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ സുരേന്ദ്രൻ തനിക്ക് അനുമതി ലഭിച്ചുവെന്ന് കാണിച്ച് വെടിക്കെട്ടിൽ പങ്കു ചേരുകയായിരുന്നുവെന്ന നാട്ടുകാർ പറയുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കുമ്പോഴാണ് അപകടമുണ്ടാകുന്നതും.ഉത്സവസ്ഥലത്തു നിന്നും മാറി മറ്റിടങ്ങളിലാണ് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്.  കഴക്കൂട്ടം സുരേന്ദ്രന്റെ വെടിക്കെട്ട് സാമഗ്രികൾ ഓട്ടോയിൽ എത്തിച്ച് കമ്പപ്പുരയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കമ്പപ്പുരക്ക് തീപിടിച്ചതോടെ ആളുകൾ ചിതറിയോടിയത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.സംഭവം നടന്നത് പുലർച്ചെയായതിനാലും സ്ഥലത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവർത്തനം മന്ദഗതിയിലായി. കൂടുതൽ പോലീസും ഫയർഫോഴ്‌സും സന്നദ്ദ പ്രവർത്തകരും സ്ഥലത്തെത്തിയതോടെ ഊർജ്ജിതമായ രക്ഷാപ്രവർത്തനം നടന്നു..ഞായറാഴ്ച രാവിലെ തന്നെ രണ്ട് കരാറുകാരുടേയും വീടുകളിലും മറ്റും പോലീസ് നടത്തിയ പരിശോധനയിൽ നിരവധി വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുത്തു. ഡയനാമിറ്റ് അടക്കമുള്ള ആഘാതശേഷി കൂടുതലുള്ള വസ്തുക്കളും ഇവിടെ ഉപയോഗിച്ചതായി പറയുന്നുണ്ട്. ......

അവലംബം

മാതൃഭൂമി