"ശ്രീമദ്ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
== ഗ്രന്ഥം ==
{{ഹൈന്ദവം}}
ഭഗവാൻ [[വേദവ്യാസൻ]] ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.ഓരോ അധ്യായത്തേയും ഓരോ സ്കന്ദംസ്കന്ധം എന്നു പറയപ്പെടുന്നു.അതിൽ ദശമസ്കന്ദത്തിലാണ്ദശമസ്കന്ധത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്.
വേദങ്ങൾ വിന്യസിച്ചു കഴിഞ്ഞ ശേഷം ധർമ്മ വിചിന്തനം ചെയ്യുന്ന [[മഹാഭാരതം|മഹാഭാരതവും]] എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു.ഈ അനുഭവം [[നാരദ മഹർഷി|നാരദ മഹർഷിയുമായി]] പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവൻ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാൻ തുടങ്ങുകയും ചെയ്തു.ഈ കൃതിയാണ് ഭാഗവതം.വേദവ്യാസൻ ഭാഗവതം,മകനായ ശുകബ്രഹ്മമഹർഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്മൻ പരീക്ഷിത്ത് മഹാരാജാവിന് അതു പറ ഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് പൂർണ്ണ വിരക്തി വന്നവനായി ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയിൽ പ്രായോപവേശം ചെയ്യാനായി ഇരിയ്ക്കുകയായിരുന്നു.അപ്പോഴാൺഅപ്പോഴാണ് ശുകബ്രഹ്മ മഹർഷി അവിടെയെത്തിയത്.ശുകബ്രഹ്മ മഹർഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോൾ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേൾക്കുകയുണ്ടായി.
 
കാലം കുറെക്കടന്നു പോയപ്പോൾ ശൌനകാദി മുനിമാർ നൈമിശാരണ്യത്തിൽ ഭൗതിക സുഖത്തിന്റെ പരമകാഷ്ടയായ സ്വർഗ്ഗ ലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു.യദൃശ്ചയാ സൂതൻ ഈ യജ്ഞശാലയിലെത്തി.ശുകമഹർഷിയിൽ നിന്ന് നേരിട്ട് തത്ത്വഗ്രണം സാധ്യമായ സുതനോട് ശൌനകാദി മുനിമാർ അപേക്ഷിച്ചതിന്റെ ഫലമായി സൂതൻ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിയ്ക്കുന്നത്.
"https://ml.wikipedia.org/wiki/ശ്രീമദ്ഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്