"ദില്ലി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
{{HistoryOfSouthAsia}}
==രാജവംശങ്ങളും സുല്‍ത്താന്മാരും==
===മംലൂക് രാജവംശം===
{{main|ദില്ലിയിലെ മംലൂക് രാജവംശം}}
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ [[മുഹമ്മദ് ഘോറി]], [[സിന്ധു|സിന്ധൂ]] [[ഗംഗാനദി|ഗംഗാ]] തടങ്ങളിലേക്ക് ആക്രമണം തുടങ്ങി. [[ഘാസ്നി]], [[മുള്‍ത്താന്‍]], [[സിന്ധ്]], [[ലാഹോര്‍]], [[ദില്ലി]] എന്നിങ്ങനെ ഓരോ പട്ടണങ്ങളായി ഘോറി കീഴടക്കി. 1206-ല്‍ ഘോറിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഒരു സൈന്യാധിപനായിരുന്ന [[ഖുത്ബ് ഉദ് ദീന്‍ ഐബക്]] ദില്ലിയിലെ [[സുല്‍ത്താന്‍]] എന്ന് സ്വയം പ്രഖ്യാപിക്കുകയും ദില്ലി സുല്‍ത്താനേറ്റിലെ ആദ്യ രാജവംശമായ [[മാംലൂക് രാജവംശം]] സ്ഥാപിക്കുകയും ചെയ്തു. (സ്വതന്ത്രരായ മാതാപിതാക്കള്‍ക്ക് ജനിച്ച അടിമ എന്നാണ്‌ മാംലൂക് എന്നതിനര്‍ത്ഥം). വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ [[മംഗോളിയര്‍|മംഗോളിയരുമായി]] നിരന്തരസംഘര്‍ത്തിലായിരുന്നെങ്കിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ [[ഖൈബര്‍ ചുരം]] മുതല്‍ [[ബംഗാള്‍]] വരെയുള്ള ഉത്തരേന്ത്യ സുല്‍ത്താനത്തിന്റെ അധീനതയിലായി. [[ഇല്‍ത്തുമിഷ്|ഇല്‍ത്തുമിഷും]] (1210-35) [[ബല്‍ബന്‍|ബല്‍ബനുമായിരുന്നു]] മാംലൂക് രാജവംശത്തിലെ പ്രധാന ഭരണാധികാരികള്‍. പിടിച്ചടക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്നും മറ്റു എതിരാളികളായ രാജകുടുംബങ്ങളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ മൂലം 1290-ല്‍ മാംലൂക് ഭരണത്തിന്‌ അവസാനമായി.
"https://ml.wikipedia.org/wiki/ദില്ലി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്