"ദ ഹോബിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇംഗ്ലീഷ് എഴുത്തുകാരൻ ആയ [[ ജെ.ആർ.ആർ. റ്റോൾകീൻ |ജെ. ആർ.ആർ റ്റോൾകീനിന്റെ]] കുട്ടികൾക്കായുള്ള ഒരു കാല്പനിക നോവൽ ആണ് '''ദ ഹൊബിറ്റ്'''. 1937 സെപ്റ്റംബർ 21 - ന് ആണ് ഇത് പ്രസിദ്ധികരിച്ചത്. ലോകമെമ്പാടും നിരൂപക പ്രശംസ ഏറ്റുവാങ്ങിയ നോവൽ കാർനെജി മെഡലിന് നാമനിർദേശം ചെയ്യപ്പെട്ടു. മികച്ച ബാലസാഹിത്യത്തിനായുള്ള ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യുണിന്റെ അവാർഡും നേടി. ഈ കൃതിയെ അടിസ്ഥാനമാക്കി [[ ദ ഹൊബിറ്റ് (ചലച്ചിത്രം)| ദ ഹൊബിറ്റ്]] എന്ന പേരിൽ ഒരു സിനിമാ പരമ്പരയും പുറത്തിറങ്ങി.
 
സ്വന്തം വീട്ടിൽ തന്നെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന [[ബിൽബോ ബാഗ്ഗിൻസ്]] എന്ന [[ഹോബിറ്റ്|ഹോബിറ്റിന്റെ]] ഒരു സാഹസികയാത്രയുടെ കഥയാണ് ദ ഹൊബിറ്റ്. [[സ്മോഗ് ]] എന്ന് പേരുള്ള ഒരു ഡ്രാഗൺ കാവൽ നിൽക്കുന്ന നിധി തേടിയുള്ള യാത്ര, ബിൽബോയെ തന്റെ ശാന്തമായ ഗ്രാമപ്രദേശത്തുനിന്നു ഭീതി തോന്നുന്ന പ്രദേശങ്ങളിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. നോവലിന്റെ മിക്ക അധ്യായങ്ങളിലും റ്റോൾകീൻ ഓരോ പ്രത്യേക ജീവിയെയോ ജീവികളെയോ പരിചയപ്പെടുത്തുന്നു. അപരിചിതമായ സാഹചര്യങ്ങളിൽ തന്റെ സാമാന്യബുദ്ധിയും കൗശലവും ഉപയോഗിച്ച് ബിൽബോ മുന്നേറുന്നു. കഥ പരിസമാപിക്കുന്നത് [[അഞ്ച് പടകൾ നിരന്ന ഒരു യുദ്ധത്തിൽ]] ആണ്. മുൻ അദ്ധ്യായങ്ങളിൽ വിവരിച്ച പല കഥാപാത്രങ്ങളും, ജീവികളും ഈ യുദ്ധത്തിൽ പങ്കെടുക്കുന്നു.
"https://ml.wikipedia.org/wiki/ദ_ഹോബിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്