"പ്രകാശവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q531 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക...
വരി 18:
[[നക്ഷത്രം|നക്ഷത്രങ്ങളിലേക്കും]] മറ്റുമുള്ള ദൂരത്തെ സൂചിപ്പിക്കാനാണ്‌ പ്രകാശ വർഷം ഉപയോഗിക്കുന്നത്. [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിൽ]] പ്രകാശ വർഷത്തെക്കാൾ കൂടുതൽ പ്രാമുഖ്യം [[പാർസെക്|പാർസെക്കിനാണ്‌]], കാരണം പാർസെക്ക് കൂടുതൽ കൃത്യതയുള്ള ഫലങ്ങൾ നൽകുന്നു. പക്ഷേ പൊതുവായി കൂടുതൽ ഉപയോഗിക്കപ്പെടുന്നത് പ്രകാശ വർഷം തന്നെയാണ്‌.
== പ്രകാശ വർഷം ഉപയോഗിക്കുന്നത് ==
നക്ഷത്രങ്ങൾ [[നക്ഷത്രവ്യൂഹം|നക്ഷത്രവ്യൂഹങ്ങൾ]] എന്നിവയ്ക്കിടയിൽഎന്നിവയ്ക്കിടയിലുള്ള ദൂരം അളക്കുന്നതിനാണ്‌ ഇത് കൂടുതൽ ഉപയോഗിക്കുന്നത്.
 
[[പ്രകാശം]] ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും. ഈ കണക്കിൽ, ഒരു മിനിറ്റ്‌ കൊണ്ട്‌ പ്രകാശത്തിനു ഏകദേശം ഒരു കോടി എൺപത്‌ ലക്ഷം കിലോമീറ്ററും, ഒരു വർഷം കൊണ്ട്‌ ഏകദേശം 95,000 കോടി കിലോമീറ്ററും സഞ്ചരിക്കാനാവും. അപ്പോൾ ഇതിനെ ഒരു ഏകകം ആക്കിയാൽ നക്ഷത്രങ്ങൾ തമ്മിലുള്ളതുപോലുള്ള വലിയ ദൂരങ്ങൾ സൂചിപ്പിക്കാൻ നല്ലൊരു ഏകകം ആയി. അതാണ് ജ്യോതിശാസ്ത്രജ്ഞന്മാർ ചെയ്തത്‌. ഈ ഏകകത്തിന്റെ വേറൊരു മെച്ചം ഒരു നക്ഷത്രത്തിലേക്കോ ഗാലക്സികളിലേക്കോ ഉള്ള അകലം പ്രകാശ ‌വർഷ ഏകകത്തിൽ അറിഞ്ഞാൽ അത്രയും വർഷം പുറകിലേക്കാണ് നോക്കുന്നത്‌ എന്നർത്ഥം.
"https://ml.wikipedia.org/wiki/പ്രകാശവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്