"പ്രമീള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
യുധിഷ്ടിരന്റെ [[അശ്വമേധയാഗം|അശ്വമേധയാഗ]]ത്തിൽ അശ്വത്തെ അനുഗമിച്ചു ദിഗ്വിജയം നടത്തിയ [[അർജുനൻ|അർജുനൻ]] എത്തിച്ചേർന്ന സ്ത്രീരാജ്യമായ [[നാരീപുരം|നാരീപുര]]ത്തിന്റെ അധിപ .
==പ്രമീളയും അർജുനനും==
[[യുധിഷ്ഠിരൻ|യുധിഷ്ടിരന്റെ]] അശ്വമേധയാഗത്തിൽ, അശ്വത്തെ അനുഗമിച്ച [[അർജുനൻ]] നാരീപുരമെന്ന സ്ത്രീരാജ്യത്തെത്തുന്നു . അവിടെയുള്ളവരെല്ലാം സ്ത്രീകളായിരുന്നു . അവിടെയെത്തുന്ന പുരുഷന്മാർ സ്ത്രീകളിൽ ഭ്രമിക്കുകയും ,അവരുമായി സംഭോഗത്തിലേർപ്പെടുകയും ഒടുവിൽ അവിടെക്കിടന്നു ക്ഷയരോഗം ബാധിച്ചു മരിക്കുകയും ചെയ്യുമായിരുന്നു .അവിടെയുള്ള സ്ത്രീകളിൽ ആരെങ്കിലും ഇങ്ങനെ വന്നുചേരുന്ന പുരുഷന്മാരിൽ നിന്നും ഗർഭിണികളായാൽ അവർക്ക് ജനിക്കുന്നവരും പെൺകുട്ടികളായിരുന്നു. ഇത്തരത്തിൽ സ്ത്രീകളെക്കൊണ്ട് നാരീപുരം നിറഞ്ഞിരുന്നു . ഒറ്റ പുരുഷന്മാർ പോലും അവിടെയുണ്ടായിരുന്നില്ല . ഈ നാരീപുരത്തിന്റെ രാജ്ഞിയായിരുന്നു പ്രമീളാ റാണി.
 
ഇത്തരത്തിൽ നാരീപുരത്തിൽ എത്തിച്ചേർന്ന യുധിഷ്ടിരന്റെ അശ്വത്തെ രാജ്ഞി പിടിച്ചു കെട്ടുകയും , അതിനെത്തുടർന്നു അർജുനനും സൈന്യവും പ്രമീളയോട് യുദ്ധം ചെയ്യുകയും ചെയ്യുന്നു. ഒരു ലക്ഷത്തോളം സ്ത്രീകൾ കൊലകൊമ്പനാനകളിലും, ഒരു ലക്ഷം പേർ കുതിരകളിലും , ഒരു ലക്ഷം പേർ തേരുകളിലും വന്നെത്തി .
അവരും അർജുനന്റെ സൈന്യവും തമ്മിൽ യുദ്ധമുണ്ടായി. അർജുനൻ പ്രമീളയോട് ഏറ്റുമുട്ടി പരാജിതനാകുന്നു .
 
ഒടുവിൽ പ്രമീളയെ വധിക്കാനായി ദിവ്യാസ്ത്രം പ്രയോഗിക്കാനൊരുങ്ങിയ അർജുനനെ, ഒരു അശരീരി അതിൽ നിന്നും പിന്തിരിപ്പിക്കുകയും , പ്രമീളയെ വിവാഹം കഴിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. ആ അശരീരി വാക്യം അനുസരിച്ച് അർജുനൻ പ്രമീളയെ വിവാഹം ചെയ്തു യുദ്ധം അവസാനിപ്പിച്ചു. തുടർന്ന് വീണ്ടും ദിഗ്വിജയം ചെയ്തു.
 
==മറ്റു വിവരങ്ങൾ==
യുദ്ധാനന്തരം പ്രമീളയുടെ വിവാഹം നടക്കുകയും, ഹസ്തിനപുരിയിലേക്ക് പ്രമീള പോയതായും [[ജൈമിനീ ഭാരതം|ജൈമിനീ ഭാരതം]] അശ്വമേധപർവ്വത്തിൽ പറയുന്നു .
ഈ കഥ ജൈമിനീ മഹർഷിയുടെ മഹാഭാരതത്തിൽ നിന്നുമുള്ളതാണ്.
==അവലംബം==
"https://ml.wikipedia.org/wiki/പ്രമീള" എന്ന താളിൽനിന്ന് ശേഖരിച്ചത്