"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 99:
 
1970കളുടെ തുടക്കങ്ങളിൽ തന്നെ കിഴക്കൻ ജർമ്മനിയുടെയും പടിഞ്ഞാറൻ ജർമ്മനിയുടെയും ഇടയിലുണ്ടായിരുന്ന പിരിമുറുക്കങ്ങൾ ചാൻസ്ലർ [[Willy Brandt|വില്ലി ബ്രാൻഡ്‌]] കൊണ്ട് വന്ന [[Ostpolitik|ഓസ്റ്റ്പോളിടിക്]] എന്നറിയപ്പെടുന്ന നടപടികളുടെ ഫലമായി കുറഞ്ഞിരുന്നു. 1989ൽ ഹംഗറി [[Iron Curtain|ഇരുമ്പ് യവനിക]] പൊളിച്ചു മാറ്റാനും അതിർത്തികൾ തുറന്നിടാനും തിരുമാനിച്ചതോട് കൂടി ആയിരക്കണക്കിന് ആളുകൾ ഹംഗറി വഴി കിഴക്കൻ ജർമ്മനിയിൽ നിന്ന് പടിഞ്ഞാറൻ ജർമ്മനിയിലേക്ക് കുടിയേറി.
==ജർമ്മൻ ഏകീകരണവും യൂറോപ്യൻ യൂണിയനും==
ഏകീകൃത ജർമ്മനി ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയുടെ വികസിത രൂപമായിട്ടാണ് കരുതപ്പെടുന്നത്. പശ്ചിമ ജർമ്മനിക്ക് അന്താരാഷ്ട്ര സംഘടനകളിൽ ഉണ്ടായിരുന്ന അംഗത്വം ഏകീകൃത ജർമ്മനി നിലനിർത്തുകയും ചെയ്തു.
 
കിഴക്കൻ ജർമ്മനിയുടെ സമ്പദ് വ്യവസ്ഥയുടെ നവീകരണവും ഏകീകരണവും 2019 വരേയ്ക്കും തിരുമാനിക്കപ്പെട്ടിട്ടുള്ള ദീർഘകാല പ്രക്രിയയാണ്. പടിഞ്ഞാറ് നിന്നും കിഴക്കോട്ടുള്ള വാർഷിക കൈമാറ്റം ഏതാണ്ട് $8000 കോടിയാണ്.
 
1994ലെ [[ബർലിൻ/ബോൺ ആക്റ്റ്]] പ്രകാരം, ബർലിൻ വീണ്ടും ഏകീകൃത ജർമ്മനിയുടെ തലസ്ഥാനമാകുകയും ബോൺ കുറച്ചു ഫെഡറൽ മന്ത്രിമാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫെഡറൽ നഗരമായി മാറുകയും ചെയ്തു. ഗവണ്മെന്റിന്റെ സ്ഥാനം 1999ലാണ് പൂർത്തിയായത്. തുടർന്നുണ്ടായ 1998ലെ തിരഞ്ഞെടുപ്പിൽ [[SPD]] പാർട്ടിക്കാരനായ [[ഗെർഹാഡ് ഷ്രോഡർ]] ആദ്യത്തെ ചാൻസലർ ആയി.
 
ഏകീകരണത്തിന് ശേഷം ജർമ്മനി യുറോപ്യൻ യുണിയനിൽ സജീവമായി. തന്റെ യൂറോപ്യൻ പങ്കാളികളോടൊപ്പം ജർമ്മനി 1992ൽ [[മാസ്ട്രിച്റ്റ് ഉടമ്പടി]] ഒപ്പുവക്കുകയും 1999ൽ [[യൂറോമേഖല]] സ്ഥാപിക്കുകയും 2007ൽ [[ലിസ്ബൺ ഉടമ്പടി]] ഒപ്പുവയ്ക്കുകയും ചെയ്തു.
 
[[Balkans|ബാൾക്കനിൽ]] സ്ഥിരത ഉറപ്പാക്കാൻ ജർമ്മനി ഒരു സമാധാനസേനയെ അയക്കുകയും NATOവിന്റെ ശ്രമങ്ങളുടെ ഭാഗമായി [[Afghanistan|അഫ്ഗാനിസ്ഥാനിലേക്ക്]] സുരക്ഷാസേനയും അയക്കുകയുണ്ടായി. പ്രതിരോധത്തിന് മാത്രം സൈന്യത്തെ വിന്യസിക്കാൻ ആഭ്യന്തരനിയമമുള്ള ജർമ്മനിയിൽ ഇത്തരം വിന്യാസങ്ങൾ വിവാദങ്ങൾക്ക് വഴി വച്ചു.
 
2005ലെ തിരഞ്ഞെടുപ്പിൽ, [[Angela Merkel|ആൻ ജേല മെർകൽ]] ജർമ്മനിയുടെ ആദ്യ വനിതാ ചാൻസെലർ ആയി. 2009ൽ ജർമ്മൻ സർക്കാർ നിരവധി മേഖലകളെ മാന്ദ്യത്തിൽ പരിരക്ഷിക്കാൻ €5000 കോടിയുടെ സാമ്പത്തിക ഉത്തേജന പരിപാടികൾക്ക് അംഗീകാരം നൽകി.
 
2009ലെ ലിബറൽ-യാഥാസ്ഥിതിക സഖ്യം മൂലം മെർക്കൽ അധികാരം തുടർന്ന് വഹിച്ചു. 2013ലെ മഹത്തായ ഒരു മുന്നണി ഒരു മൂന്നാം മെർക്കൽ മന്ത്രിസഭ സ്ഥാപിച്ചു. [[European integration|യൂറോപ്യൻ ഏകീകരണത്തിന്റെ]] പുരോഗതി, [[sustainable|സുസ്ഥിര]] ഊർജ്ജ വിതരണത്തിനു വേണ്ടിയുള്ള [[energy transition|ഊർജം സംക്രമണം]](Energiewende), പരിമിത ബഡ്ജെറ്റുകൾക്കായുള്ള [["Debt Brake"|''ഡെറ്റ് ബ്രേക്ക്'']](കടനിയന്ത്രണം), ഗണ്യമായ ജനസംഖ്യാ വർധനവിന് വേണ്ടിയുള്ള നടപടികൾ([[pronatalism]]),ചുരുക്കത്തിൽ [[Industry 4.0|വ്യവസായം 4.0]] എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ സമ്പദ് വ്യവസ്ഥയുടെ ഭാവി സംക്രമണത്തിനായിട്ടുള്ള തന്ത്രങ്ങൾ, തുടങ്ങിയവയാണ് 21ആം നൂറ്റാണ്ടിലെ പ്രധാന ജർമ്മൻ രാഷ്ട്രീയ പദ്ധതികൾ.
 
യൂറോപ്യൻ യൂണിയനിലെക്ക് കടന്നു വന്ന കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി ജർമ്മനി മാറിയതോടെ 2015ലെ [[European migrant crisis|യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധി]] ജർമ്മനിയെ ബാധിച്ചു. ഫെഡറൽ സംസ്ഥാനങ്ങളുടെ നികുതിയുടെയും നിലവിലുള്ള ജനസാന്ത്രതയും കണക്കാക്കികൊണ്ട് ഏതാണ്ട് ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ രാജ്യം സ്വീകരിക്കുകയും വിന്യസിക്കുകയും ചെയ്തു.
=ഭൂമിശാസ്ത്രം=
മധ്യ പടിഞ്ഞാറൻ യൂറോപ്പിലാണ് ജർമ്മനിയുടെ കിടപ്പ്. [[ഡെന്മാർക്ക്‌]] വടക്കും [[Poland|പോളണ്ടും]] [[Czech Republic|ചെക്കും]] കിഴക്കും [[Austria|ഓസ്ട്രിയ]] തെക്കുകിഴക്കും [[Switzerland|സ്വിറ്റ്സർലൻഡ്]] തെക്കും തെക്കുപടിഞ്ഞാറും [[France|ഫ്രാൻസ്]] ,[[Luxembourg| ലക്സെംബർഗ്]], [[Belgium|ബെൽജിയം]] പടിഞ്ഞാറും [[Netherlands|നെതെർലാൻഡ്സ്]] വടക്കുപടിഞ്ഞാറും അതിർത്തികളായി നിലകൊള്ളുന്നു. രാജ്യത്തിന്റെ കൂടുതൽ ഭാഗവും 47° യുടെയും 55° വ അക്ഷാംശരേഖയുടെയും 5° യുടെയും 16° കി രേഖാംശത്തിന്റെയും ഇടക്ക് സ്ഥിതി ചെയ്യുന്നു.
 
 
= അവലംബം =
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്