"ലാൽ ബഹാദൂർ ശാസ്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറത്തുനിന്നുള്ള കണ്ണികൾ: {{commons category|Lal Bahadur Shastri}}
വരി 40:
[[കച്ച്]] [[പീഠഭൂമി|പീഠഭൂമിക്കു]] അവകാശവാദം ഉന്നയിച്ചുകൊണ്ട് [[പാകിസ്താൻ]] ഇന്ത്യയിലേക്ക് തങ്ങളുടെ സൈന്യത്തെ [[1965]] ആഗസ്തിൽ അയച്ചു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി [[ഹാരോൾഡ് വിൽ‌സൺ]] മുന്നോട്ടുവെച്ച ഫോർമുല അനുസരിച്ച് കച്ചിന്റെ 50% ആവശ്യപ്പെട്ട പാകിസ്താന് കച്ചിന്റെ 10% ഭൂമി ലഭിക്കുവാൻ വ്യവസ്ഥചെയ്തു. എങ്കിലും പാകിസ്താന്റെ യഥാർത്ഥലക്ഷ്യം [[കശ്മീർ]] ആയിരുന്നു. സെപ്റ്റംബർ 1965 ഓടെ ഇന്ത്യാ സർക്കാരിനെ തകർക്കുകയും കശ്മീരിൽ ഒരു പാക് അനുഭാ‍വ വിപ്ലവം സൃഷ്ടിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലേക്ക് പാക്ക് സൈന്യത്തിന്റെയും ഭീകരരുടെയും വലിയതോതിലുള്ള കടന്നുകയറ്റം തുടങ്ങി. എങ്കിലും പാകിസ്താൻ സ്വപ്നം കണ്ട ഈ വിപ്ലവം സംഭവിച്ചില്ല. രോഷാകുലയായ ഇന്ത്യ തന്റെ സൈന്യത്തെ പാക്ക് ഭൂമിയിലേക്ക് അയക്കുകയും യുദ്ധം വൻ‌തോതിൽ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. [[പഞ്ചാബ്|പഞ്ചാബിൽ]] വൻ‌തോതിലുള്ള [[ടാങ്ക്]] യുദ്ധങ്ങൾ അരങ്ങേറി. പാക്ക് സൈന്യത്തിന് യുദ്ധത്തിൽ ചില നേട്ടങ്ങൾ ഉണ്ടാ‍ക്കാൻ കഴിഞ്ഞെങ്കിലും [[ഇന്ത്യൻ സൈന്യം]] പ്രധാ‍നപ്പെട്ട സൈനിക പോസ്റ്റ് ആയ കശ്മീരിലെ ഹാജി പിർ പിടിച്ചെടുത്തു. അതുപോലെ പാകിസ്താനിലെ ഒരു പ്രധാന നഗരമായ [[ലാഹോർ]] ഇന്ത്യയുടെ നിരന്തരമായ [[റോക്കറ്റ്]]-[[പീരങ്കി]] ആക്രമണത്തിന് ഇരയാവുകയും ചെയ്തു.
 
== താഷ്കന്റ് കരാറും മരണവും ==
 
വെടിനിറുത്തൽ നിലവിൽ വന്നപ്പോഴേക്കും സൗമ്യസ്വഭാവിയും മിതഭാഷിയുമായ ശാസ്ത്രി ഒരു ദേശീയ നായകനായിക്കഴിഞ്ഞിരുന്നു. [[1966]] ജനുവരിയിൽ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ [[റഷ്യ|റഷ്യയിലെ]] [[താഷ്കന്റ്|താഷ്കന്റിൽ]] വെച്ച് കൂടിക്കാഴ്ച്ച നടത്തി. താഷ്കന്റ് ഇന്ന് [[ഉസ്ബെക്കിസ്ഥാൻ|ഉസ്ബെക്കിസ്ഥാന്റെ]] ഭാഗമാണ്തലസ്ഥാനമാണ്. റഷ്യൻ പ്രധാനമന്ത്രി കോസിഗിൻ ആയിരുന്നു ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ശാസ്ത്രി പാകിസ്താനുമായി ജനുവരി 10-ന് പ്രശസ്തമായ [[താഷ്കന്റ് കരാർ]] ഒപ്പുവെച്ചു. എങ്കിലും അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം (ഔദ്യോഗികമായി) ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിച്ച ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി. മൃതദേഹം ഇന്ത്യയിൽ കൊണ്ടുവന്ന ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.
 
== സ്മാരകം ==
"https://ml.wikipedia.org/wiki/ലാൽ_ബഹാദൂർ_ശാസ്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്