"സമുദ്രഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 35:
|}}
 
[[Gupta Empire|ഗുപ്തസാമ്രാജ്യത്തിലെ]] ഭരണാധികാരിയും [[Chandragupta I|ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ]] പിന്‍ഗാമിയുമായ '''സമുദ്രഗുപ്തതന്‍''' (ക്രി.വ. [[335]] - ക്രി.വ. [[380]]) [[History of India|ഇന്ത്യന്‍ ചരിത്രത്തിലെ]] ഏറ്റവും പ്രഗത്ഭരായ സൈനീക തന്ത്രജ്ഞരില്‍ ഒരാളായി കരുതപ്പെടുന്നു. 'ഇന്ത്യയുടെ നെപ്പോളിയന്‍' എന്ന് സമുദ്രഗുപ്തന്‍ അറിയപെടുന്നു. തന്റെ സൈനീക വിജയങ്ങള്‍ കാരണമാണ് സമുദ്രഗുപ്തന് ഈ പദവി ലഭിച്ചത്. പല മുതിര്‍ന്ന സഹോദരരുണ്ടായിട്ടും സമുദ്രഗുപ്തനെയാണ് ചന്ദ്രഗുപ്തന്‍ ഒന്നാമന്‍ തനിക്കു ശേഷം സാമ്രാജ്യം ഭരിക്കാഅന്‍ഭരിക്കാന്‍ തിരഞ്ഞെടുത്തത്. ഇതുകൊണ്ടുതന്നെ ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ മരണശേഷം ഒരു അധികാര വടം‌വലി നടന്നു എന്നും ഇതില്‍ സമുദ്രഗുപ്തന്‍ വിജയിച്ചു എന്നും പലരും വിശ്വസിക്കുന്നു.
 
സമുദ്രഗുപ്തന്റെ ചരിത്രത്തിന്റെ പ്രധാന ആധാരം [[Allahabad|അലഹബാദില്‍]] സമുദ്രഗുപ്തന്‍ സ്ഥാപിച്ച ഒരു കല്‍സ്തൂപത്തില്‍ കൊത്തിവെയ്ച്ചിരിക്കുന്ന ലിഖിതങ്ങളാണ്. ഈ ശിലാലിഖിതത്തില്‍ സമുദ്രഗുപ്തന്‍ തന്റെ സൈനീകവിജയങ്ങള്‍ വിശദീകരിക്കുന്നു. ക്രി.വ. [[4th century|നാലാം നൂറ്റാണ്ടിന്റെ]] ആദ്യപകുതിയില്‍ ഇന്ത്യ ഭരിച്ചിരുന്ന വിവിധ രാജാക്കന്മാരുടെയും ജനങ്ങളുടെയും വിവരങ്ങള്‍ കൊത്തിവെയ്ച്ചിരിക്കുന്ന ഈ ശിലാസ്തൂപം അന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം എന്ന നിലയിലും പ്രധാനമാണ്. സമുദ്രഗുപ്തന് ഒരു പ്രശംസാപത്രം എന്നു കരുതാവുന്ന ഈ ശിലാലിഖിതം രചിച്ചത് സമുദ്രഗുപ്തന്റെ കൊട്ടാരത്തിലെ ഒരു പ്രധാന കവിയായ [[Harishena|ഹരിഷേനന്‍]] ആണ്.
 
സമുദ്രഗുപ്തന്റെ ഭരണകാലത്തിന്റെ ആരംഭത്തില്‍ അദ്ദേഹം തന്റെ അയല്‍രാജാക്കന്മാരായ അഹിച്ഛത്രത്തിലെ [[Achyuta|അച്യുതന്‍]], നാഗസേനന്‍ എന്നിവരെ പരാജയപ്പെടുത്തി. ഇതിനുപിന്നാലെ അദ്ദേഹം തെക്കന്‍ രാജ്യങ്ങള്‍ക്കെതിരായി സൈന്യം നയിച്ചു. തന്റെ തെക്കന്‍ സൈനീകയാത്ര അദ്ദേഹത്തെ [[Bay of Bengal|ബംഗാള്‍ തീരത്തുകൂടി]] കൊണ്ടുപോയി. [[Madhya Pradesh|മദ്ധ്യ പ്രദേശിലെ]] വനങ്ങള്‍, [[Orissa|ഒറീസ്സാ]] തീരം, [[Ganjam|ഗഞ്ജം]], [[Vishakapatnam|വിശാഖപട്ടണം]], [[Godavari|ഗോദാവരി]], [[Krishna district|കൃഷ്ണ]], [[Nellore|നെല്ലൂര്‍]] എന്നിവിടങ്ങളിലൂടെ സമുദ്രഗുപ്തന്‍ പടനയിച്ചു. സമുദ്രഗുപ്തന്‍ [[Kancheepuram|കാഞ്ചിപുരം]] വരെ എത്തിക്കാണും എന്ന് കരുതപ്പെടുന്നു. സമുദ്രഗുപ്തന്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ നേരിട്ട് ഭരിക്കാന്‍ ശ്രമിച്ചില്ല. യുദ്ധത്തില്‍ തോല്പ്പിച്ച രാജാക്കന്മാരെ അദ്ദേഹം സാമന്ത രാജാക്കന്മാരാക്കി. ഈ പ്രവര്‍ത്തി കാരണം [[Maurya Empire|മൗര്യ സാമ്രാജ്യത്തിന്റെ]] പതനം പോലെ ഗുപ്ത സാമ്രാജ്യത്തിന് പെട്ടെന്ന്‍ ഒരു പതനം ഉണ്ടായില്ല. ഇത് ഒരു രാജ്യതന്ത്രജ്ഞന്‍ എന്ന നിലയില്‍ സമുദ്രഗുപ്തന്റെ കഴിവിനെ കാണിക്കുന്നു. കരസേനയ്ക്കു പുറമേ സമുദ്രഗുപ്തന്‍ ഒരു ശക്തമായ നാവികസേനയുടെയും അധിപനായിരുന്നു. സാമന്തരാജ്യങ്ങള്‍ക്കു പുറമേ, [[Saka|ശാകര്]]‍, [[Kushan|കുഷാണര്‍കുഷാനര്‍]] തുടങ്ങിയ പല രാജാക്കന്മാരും സമുദ്രഗുപ്തന്റെ മേല്‍ക്കോയ്മ അംഗീകരിക്കുകയും തങ്ങളുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
 
സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങളുടെ ഒരു പ്രധാന സ്രോതസ്സ് സമുദ്രഗുപ്തന്‍ പുറത്തിറക്കിയ നാണയങ്ങളാണ്. ശുദ്ധമായ [[സ്വര്‍ണ്ണം|സ്വര്‍ണ്ണത്തില്‍]] നിര്‍മ്മിച്ച സമുദ്രഗുപ്തന്റെ നാണയങ്ങള്‍ എട്ട് വിവിധ തരത്തിലുള്ളവയായിരുന്നു. തന്റെ സൈനീകവിജയങ്ങള്‍ സമുദ്രഗുപ്തന് സ്വര്‍ണ്ണം നേടിക്കൊടുത്തു. [[കുഷാണ സാമ്രാജ്യംകുഷാനസാമ്രാജ്യം|കുഷാണരുമായുള്ളകുഷാനരുമായുള്ള]] സമ്പര്‍ക്കം നാണയ നിര്‍മ്മിതിയില്‍ സമുദ്രഗുപ്തന്റെ രാജ്യത്തിന് പരിജ്ഞാനം നേടിക്കൊടുത്തു. വിദ്യാഭ്യാസത്തെ സമുദ്രഗുപ്തന്‍ പ്രോല്‍സാഹിപ്പിച്ചു. ഒരു പ്രശസ്ത കവിയും സംഗീതജ്ഞനും കൂടിയായിരുന്നു സമുദ്രഗുപ്തന്‍. പല നാണയങ്ങളിലും സമുദ്രഗുപ്തന്‍ [[വീണ]] വായിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. മറ്റ് ഗുപ്തരാജാക്കന്മാരെപ്പോലെ സമുദ്രഗുപ്തനും ഹിന്ദുമതത്തെ പ്രോല്‍സാഹിപ്പിച്ചെങ്കിലും, മറ്റ് മതസ്ഥരോട് അദ്ദേഹം സഹിഷ്ണുത കാണിച്ചു. ഇതിന് ഒരു വ്യക്തമായ ഒദാഹരണമാണ് ബുദ്ധ ഭിക്ഷുക്കള്‍ക്ക് [[Bodh Gaya|ബോധി ഗയയില്‍]] ഒരു ആശ്രമം പണിയാന്‍ [[Ceylon|സിലോണിലെ]] രാജാവിന് അദ്ദേഹം അനുമതി നല്‍കിയത്.
 
സമുദ്രഗുപ്തന്റെ സദസ്സില്‍ കവികളുടെയും പണ്ഠിതരുടെയും ഒരു വലിയ സമൂഹം ഉണ്ടായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്റെ മതപരവും കലാപരവും സാഹിത്യപരവുമായ വശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍ സമുദ്രഗുപ്തന്‍ കൈക്കൊണ്ടു. സമുദ്രഗുപ്തന്‍ സംഗീതത്തില്‍ പ്രവീണനായിരുന്നു. സമുദ്രഗുപ്തന്റെ നാണയങ്ങളില്‍ കവിതാരൂപത്തില്‍ വാക്യങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ സംഗീത പ്രാവീണ്യത്തെ കാണിക്കുന്നു. നാണയങ്ങളില്‍ക്കൂടി തന്റെ സാഹിത്യാഭിരുചികള്‍ പ്രദര്‍ശിപ്പിച്ച വളരെ ചുരുക്കം ഇന്ത്യന്‍ രാജാക്കന്മാരില്‍ ഒരാളാണ് സമുദ്രഗുപ്തന്‍ (പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ചെറുമകനായ കുമാരഗുപ്തനും ഈ ശൈലി അനുകരിച്ച് ഏതാനും കാവ്യരൂപത്തിലുള്ള സ്വര്‍ണ്ണനാണയങ്ങള്‍ ഇറക്കി. എന്നാല്‍ ഇവ വളരെ വിരളമാണ്)
"https://ml.wikipedia.org/wiki/സമുദ്രഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്