"ജാനകി ദേവി ബജാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
== സമരജീവിതം ==
[[ഇന്ത്യയുടെ_സ്വാതന്ത്ര്യസമരം|സ്വാതന്ത്യസമരത്തോടൊപ്പം]] [[സ്ത്രീ|വനിതകളുടെ]] അവകാശത്തിനുവേണ്ടിയും [[ദളിതർ|ഹരിജനങ്ങളുടെ]] ഉന്നതിക്കായും ജാനകി പോരാടി. [[മോഹൻദാസ് കരംചന്ദ് ഗാന്ധി|മഹാത്മാഗാന്ധിയുടെ]] അനുയായിയായ ജാനകി അദ്ദേഹത്തെപ്പോലെ [[ഖാദി]] വസ്ത്രങ്ങൾ സ്വയം നെയ്തെടുത്തിരുന്നു. 1928-ൽ ഹരിജനങ്ങളുടെ [[ക്ഷേത്രം|ക്ഷേത്ര]]പ്രവേശനത്തിനായി പ്രയത്നിച്ചു. ഇന്ത്യയ്ക്കു [[സ്വാതന്ത്യംസ്വാതന്ത്ര്യം]] ലഭിച്ചതിനുശേഷം [[വിനോബാ ഭാവേ|ആചാര്യ വിനോബാ ഭാവേയുമൊത്ത്]] ഭൂദാനപ്രസ്ഥാനത്തിൽ പ്രവർത്തിച്ചു.<ref>{{cite book |title=Women in Gandhi's mass movements|author=Bharti Thakur |publisher=Deep and Deep Publications |year=2006|isbn=8176298182 |page=118 |url=http://books.google.co.in/books?id=7qJesClv4z4C&pg=PA118&dq=Janaki+Devi+Bajaj&hl=en&sa=X&ei=xdV9T_7lKYfprAfqrIXzDA&ved=0CFYQ6AEwBw#v=onepage&q=Janaki%20Devi%20Bajaj&f=false |ref= }}</ref>
 
1956-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ [[പത്മവിഭൂഷൺ]] ലഭിച്ചു.<ref>{{cite web|title=Padma Awards Directory (1954-2007)|publisher=[[Ministry of Home Affairs (India)|Ministry of Home Affairs]]|date=2007-05-30|url=http://www.mha.nic.in/pdfs/PadmaAwards1954-2007.pdf|format=PDF}}</ref> 1965-ൽ ''മേരി ജീവൻ യാത്ര'' (എന്റെ ജീവിതയാത്ര) എന്ന [[ആത്മകഥ]] രചിച്ചു. 1979-ൽ ജാനകി [[മരണം|അന്തരിച്ചു]]. ഇവരുടെ [[ഓർമ്മ|ഓർമ്മയ്ക്കായി]] ബജാജ് ഗ്രൂപ്പ് ധാരാളം [[വിദ്യാലയം|വിദ്യാഭ്യാസസ്ഥാപനങ്ങൾ]] തുടങ്ങുകയും ചില പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ജാനകി ദേവി ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ജാനകി ദേവി ബജാജ് ഗ്രാം വികാസ് സൻസ്ത എന്നിവ ഇതിൽ ഉൾപ്പെടുന്നു.<ref>{{cite web |title=Jankidevi Bajaj Gram Vikas Sanstha |url=http://www.bajajelectricals.com/t-vikas.aspx |date= |publisher=[[Bajaj Electricals]] }}</ref>
"https://ml.wikipedia.org/wiki/ജാനകി_ദേവി_ബജാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്