"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 712:
== നിയമ വ്യവസ്ഥ ==
=== തൊഴിൽ നിയമങ്ങൾ ===
സൗദി തൊഴിൽ നിയമപ്രകാരം സ്പോൺസർക്ക് അവരുടെ തൊഴിലാളികളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ചുമത്താൻ അവകാശമുണ്ട്. സ്പോൺസറുടെ നിയന്ത്രണത്തിൽ മാത്രമേ വിദേശ [[തൊഴിലാളി|തൊഴിലാളിക്ക്]] തൊഴിൽ പെർമിറ്റ്, താമസരേഖ (ഇഖാമ)<ref name="മലയാളം വാരിക, 2016-03-21">{{cite web|url=http://malayalamvaarika.com/2016/March/21/essay3.pdf|website=മലയാളം വാരിക|accessdate=2016-03-29}}</ref>, രാജ്യം വിട്ടു പോകുന്നതിനും പുനപ്രവേശിക്കുന്നതിനും ഉള്ള അനുമതി പത്രം (എക്സിറ്റ് റീ എൻട്രി വിസ) എന്നിവ ലഭിക്കുകയുള്ളൂ. ഒരു തൊഴിലാളി അയാളുടെ സ്പോൺസറുടെ കീഴിൽ അല്ലാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. വീട് ജോലി ചെയ്യുന്ന തൊഴിലാളികൾ സൗദിയിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. വീട്ടു ഡ്രൈവർമാർ, കാവൽക്കാർ, കൃഷി തൊഴിലാളികൾ, ആട്ടിടയന്മാർ, കുട്ടികളെ നോക്കുന്നവർ, വീട്ടു നേഴ്സുമാർ, വീട് പാചകക്കാർ, തയ്യൽ തൊഴിലാളികൾ, വീട് ശുചീകരണ തൊഴിലാളികൾ എന്നിവർ വീട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിന് ജോലി സമയം എത്രയെന്നു നിശ്ചയിച്ചിട്ടില്ല. വീട്ടു ജോലി ചെയ്യന്ന തൊഴിലാളികൾക്ക് സൗദി ലേബർ കോടതി വഴി തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ സാധിക്കുകയില്ല. വീട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കരാർ കാലാവധി സാധാരണ രണ്ടു വർഷത്തേക്കാണ്.
 
=== വിസാ നിയമങ്ങൾ ===
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്