"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
കമ്മി തുകയുപയോഗിച്ചുകൊണ്ടുള്ള സർക്കാരിന്റെ സാമ്പത്തിക നവീകരണ പരിപാടികൾ കേന്ദ്രീകരിച്ചത് പൊതുമരാമത്ത് പദ്ധതികളിലായിരുന്നു. 1934ലെ പൊതുമരാമത്ത് പദ്ധതിയിൽ 1.7 ദശലക്ഷം ജർമ്മൻകാർക്ക് ഉടനെ തൊഴിൽ ലഭിക്കുകയുണ്ടായി.ഇത് അവർക്ക് ഒരു വരുമാനവും സാമൂഹിക ആനുകൂല്യങ്ങളും ലഭിക്കാൻ കാരണമായി. ജർമ്മൻ വാഹനവീഥി എന്നറിയപ്പെടുന്ന റൈച്ഓട്ടോബാൻ ആയിരുന്നു ഏറ്റവും പ്രഥാന പദ്ധതി. [[Rur Dam|റൂർ ഡാം]] തുടങ്ങിയ [[ hydroelectric|ജലവൈദ്യുത പദ്ധതികളും]] ജലസേചന പദ്ധതികളായ [[Zillierbach Dam|സിലെർബാക് ഡാമും]] ബാക്കിയുള്ളവയിൽ ഉൾപ്പെടുന്നു. അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് തൊഴിലില്ലായ്മ ചുരുങ്ങുകയും ശരാശരി വേതനം ഉയരുകയും ചെയ്തു.
1935ൽ ഭരണകൂടം വെഴ്സായ് ഉടമ്പടിയിൽ നിന്നകലുകയും യഹൂദരെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്ന [[Nuremberg Laws|നുറംബർഗ് നിയമങ്ങൾ]] കൊണ്ട് വരികയും ചെയ്തു. 1935ൽ ഓസ്ട്രിയയോട് ചേർക്കപ്പെട്ട [[Saar|സാറിന്റെയും]] ചെക്കോസ്ലൊവാക്യയുടെയും നിയന്ത്രണം ജർമ്മനി ഏറ്റെടുത്തു. ജർമ്മൻ ഗവണ്മെന്റ് സ്റ്റാലിന്റെ ഒപ്പം [[മോളോട്ടൊവ്-റിബ്ബൺട്രോപ് ഉടമ്പടി]] ഒപ്പ് വച്ചു. 1939ൻറെ അവസാനത്തിൽ ജർമ്മനിയും സോവിയറ്റ്സും കൂടെ പോളണ്ടിനെ കീഴ്പ്പെടുത്തി.ബ്രിട്ടണും ഫ്രാൻസും സോവിയറ്റ് യുണിയനെ ഒഴിവാക്കിക്കൊണ്ട് ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു. ഇതിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കമായി കണക്കാക്കുന്നു.
 
1940 ലെ വസന്തത്തിൽ ജർമനി [[ഡെന്മാർക്ക്]], [[നോർവേ]], [[നെതർലാൻഡ്സ്]], [[ബെൽജിയം]], [[ലക്സംബർഗ്]], [[ഫ്രാൻസ്]] തുടങ്ങിയ രാജ്യങ്ങളെ അധീനതയിലാക്കി. ജർമൻ സൈന്യം രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു കഴിഞ്ഞതോടെ യുദ്ധവിരാമകരാറിൽ ഒപ്പ് വക്കാൻ ഫ്രഞ്ച് ഗവണ്മെന്റിനെ നിർബന്ധിച്ചു. അതെ സമയം ബ്രിട്ടൺ ജർമ്മൻ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരുന്നു. 1941-ൽ ജർമ്മൻ സൈന്യം [[യൂഗോസ്ലാവ്യ]], [[ഗ്രീസ്]] [[സോവിയറ്റ് യൂണിയൻ]] എന്നിവയെ ആക്രമിച്ചു. 1942ഓടു കൂടി [[Axis powers|അച്ചുതണ്ട് ശക്തികളും]] ജർമ്മനിയുമാണ് യുറോപ്പിന്റെയും ഉത്തരആഫ്രിക്കയുടെയും ഭൂരിഭാഗവും നിയന്ത്രിച്ചിരുന്നത്. പക്ഷെ [[Battle of Stalingrad|സ്റ്റാലിൻഗ്രാഡിലെ യുദ്ധത്തിൽ]] സോവിയറ്റ് നേടിയ വിജയവും [[Allied power|സഖ്യകക്ഷികളുടെ]] വടക്കൻ ആഫ്രിക്കയുടെ തിരിച്ചു പിടിക്കലും 1943ലെ ഇറ്റലിയുടെ അധിനിവേശവും ജർമ്മൻ ശക്തിക്കേറ്റ തിരിച്ചടികളായിരുന്നു. 1944ൽ പടിഞ്ഞാറൻ സഖ്യകക്ഷികൾ ഫ്രാൻസിനെയും സോവിയറ്റ് യുണിയൻ കിഴക്കൻ യുറോപ്പിനെയും തിരിച്ചു പിടിച്ചു. 1944ൻറെ അവസാനത്തോട് കൂടി സഖ്യകക്ഷികൾ ജർമ്മനിയിൽ പ്രവേശിച്ചു. [[ Battle of Berlin|ബെർലിനിലെ യുദ്ധസമയത്തുണ്ടായ]] [[Hitler's suicide|ഹിറ്റ്ലറുടെ ആത്മഹത്യയോടു]] കൂടെ രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ചുകൊണ്ട് 8 മെയ്‌ 1945 ൽ ജർമ്മൻ സായുധസേന കീഴടങ്ങി.
 
= അവലംബം =
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്