"കെ. രവീന്ദ്രനാഥൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 46:
 
== ജനനം, ആദ്യകാലം ==
കെ.രവീന്ദ്രനാഥൻ നായർ[[1932]]ൽ [[കൊല്ലം|കൊല്ലത്ത്]] ജനിച്ചു. വ്യവസായിയായിരുന്ന പി. കൃഷ്ണപിള്ളയായിരുന്നു അച്ഛൻ. സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955ൽ കോമേഴ്സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 മുതൽ ചലച്ചിത്രനിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നു. ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. ബോക്സ് ഓഫീസ് ഹിറ്റായ അച്ചാണിയുടെ ലാഭം ഉപയോഗിച്ച് [[കൊല്ലം പബ്ളിക് ലൈബ്രറി]]യും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. കൊല്ലത്തെ കുമാർ, പ്രണവം തീയേറ്ററുകളുടെ ഉടമയായ രവീന്ദ്രനാഥൻ നായർ, രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്ര വികസനചലച്ചിത്രവികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
 
2008ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി. ഭാര്യ: ഗായികയായ [[ഉഷാ രവി]].
"https://ml.wikipedia.org/wiki/കെ._രവീന്ദ്രനാഥൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്