"മഹാഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 128:
പിൽക്കാലത്ത് അച്ചടി അഭൂതപൂർവമായി പ്രചാരം നേടിയപ്പോൾ കിളിപ്പാട്ടു ഭാരതത്തിനും എണ്ണമറ്റ പ്രതികളുണ്ടായി. സാമാന്യജനത്തിന് സുലഭമായി എന്ന മെച്ചത്തോടൊപ്പം പക്ഷേ ഈ അച്ചടിപ്പെരുപ്പം മൂലം ധാരാളം പാഠഭേദങ്ങളും ഉണ്ടായി.
 
[[തിരൂർ|തിരൂരുള്ള]] തുഞ്ചൻ സ്മാരകഗവേഷണകേന്ദ്രത്തിനുവേണ്ടി കോഴിക്കോട് സർവകലാശാലാ മലയാളം വിഭാഗത്തിലെ പ്രൊഫ. (ഡോ.) പി.എം.വിജയപ്പൻ സംശോധിതസംസ്കരണം ചെയ്ത് തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ശുദ്ധപാഠമാണ് മഹാഭാരതം കിളിപ്പാട്ടിന്റെ ഏറ്റവും ഒടുവിലത്തെ തലമുറയിൽ പെട്ട അച്ചടിപ്രതി. വളരെയധികം അദ്ധ്വാനം ചെയ്ത് ഭാഷയ്ക്കുവേണ്ടി ഈ മഹദ്‌കൃതി കിളിപ്പാട്ടിന്റെ യഥാമൂലം തന്നെയായി ശാസ്ത്രീയമായി തയ്യാറാക്കുന്നതിന് 22 താളിയോലഗ്രന്ഥങ്ങളേയും ഒട്ടനവധി ഇതരഭാരതപാഠങ്ങളേയും അവലംബിച്ചിട്ടുണ്ട്.
 
== ഉപസംഹാരം ==
"https://ml.wikipedia.org/wiki/മഹാഭാരതം" എന്ന താളിൽനിന്ന് ശേഖരിച്ചത്