"സുദീപ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
|image = Sudeep Kumar.jpg
}}
ഒരു മലയാളചലച്ചിത്രപിന്നണിഗായകനാണ് '''സുദീപ് കുമാർ'''. 2011-ലെ മികച്ച ഗായകനുള്ള [[കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] ഇദ്ദേഹത്തിനു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>. 1998-ൽ താലോലം എന്ന ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പാടിയത്.
 
==ജീവിതരേഖ==
[[ആലപ്പുഴ]] [[പുന്നപ്ര]] സ്വദേശിയായ സുദീപ് കുമാർ എഴുത്തുകാരനായ കൈനകരി സുരേന്ദ്രന്റേയും കെ.എം. രാജമ്മയുടേയും രണ്ട് ആൺമക്കളിൽ മൂത്തവനായി ജനിച്ചു. ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്ന സുദീപ് സ്‌കൂൾതലത്തിൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആലപ്പുഴ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതംശാസ്ത്രീയസംഗീതം, മിമിക്രി, മോണോആക്ട് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും ആ വർഷത്തെ കലാപ്രതിഭയാകുകയും ചെയ്തു. ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോളെജിലെ ഗായക സംഘത്തിലും പുറത്തുള്ള ചെറിയ ട്രൂപ്പുകളിലും ചലച്ചിത്രഗാനങ്ങൾ പാടിത്തുടങ്ങി. പ്രീഡിഗ്രി പരീക്ഷയ്ക്കു ശേഷം പ്രൊഫഷണൽ ഗാനമേള ട്രൂപ്പിൽ പ്രവേശിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഉൾപ്പെടെയുള്ള ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്നു.
 
തിരുവനന്തപുരം സചേതനയുടെ നാടകത്തിനു വേണ്ടി കലവൂർ ബാലൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനമാണ് സുദീപിന്റെ ശബ്ദത്തിൽ ആദ്യമായി റെക്കോർഡ് ചെയ്തത്. എസ്.ഡി. കോളേജിൽ തന്നെ ഡിഗ്രി വിദ്യാഭ്യാസം നടത്തിയ സുദീപ് വിദ്യാർഥി രാഷ്ട്രീയത്തിലും സജീവമായി പ്രവർത്തിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായി തിരഞ്ഞെടുക്കപ്പെട്ടു. ബി.എ. മലയാളം വിജയിച്ച ശേഷം [[തിരുവനന്തപുരം]] ഗവൺമെന്റ് ലോ കോളേജിൽ എൽ.എൽ.ബി. പഠനത്തിനായി പ്രവേശിച്ചു. ഈ സമയത്തും ഗാനമേള ട്രൂപ്പുകളിൽ സജീവമായിരുന്നു. അതോടൊപ്പം പി. ജയചന്ദ്രൻ, ഉണ്ണിമേനോൻ, എ.ജി. ശ്രീകുമാർ എന്നിവരുടെ ഭക്തിഗാന കാസറ്റുകൾക്ക് ട്രാക്ക് പാടിയിരുന്നു.
"https://ml.wikipedia.org/wiki/സുദീപ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്