"അകാരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 1:
{{വൃത്തിയാക്കുക}}{{prettyurl|Collation}}
അക്ഷരമാലാക്രമത്തിന് വാക്കുകളെ അടുക്കിയിട്ടുള്ള [[നിഘണ്ടു]] എന്ന് ശബ്ദാർഥം. ഭാരതീയ ഭാഷകളിലെ അക്ഷരമാലാക്രമമനുസരിച്ച് അക്ഷരമാല 'അ'യിൽ തുടങ്ങുന്നതുകൊണ്ടാണ് ഇതിന് അകാരാദി എന്നു പേരുണ്ടായത്. ഉർദു ഒഴികെയുള്ള എല്ലാ ഭാരതീയ ഭാഷകളിലെയും അക്ഷരമാല അ, ആ, ഇ, ഈ, ഉ, ഊ എന്നീ ക്രമത്തിലാകയാൽ ആ ഭാഷകളിലെ ശബ്ദാവലിയുടെ ക്രമീകരണവും അത്തരം അക്ഷരമാലാക്രമത്തിൽ തന്നെയാണ്. ഇംഗ്ളീഷിൽ A, B,C,D എന്നീ ക്രമത്തിലും ഗ്രീക്കിൽ ആൽഫാ, ബീറ്റാ എന്നീ രീതിയിലുമാണ് ലിപിസംവിധാനം.
 
അകാരാദി, നിഘണ്ടു, കോശം, ഡിക്ഷണറി (Dictionary), ലക്സിക്കൺ (Laxicon) എന്നിങ്ങനെ വിവിധ നാമങ്ങളിൽ അറിയപ്പെടുന്ന ഗ്രന്ഥങ്ങളെല്ലാം സ്വഭാവത്തിൽ അല്പസ്വല്പം ഭിന്നമാണെങ്കിലും സ്വരൂപത്തിൽ സമാനങ്ങൾ തന്നെയാണ്. ചരിത്രപരവും വിദ്യാഭ്യാസപരവുമായവ, പൊതുവിജ്ഞാനത്തിനുതകുന്നവ, ഉച്ചാരണപരങ്ങളായവ, സാങ്കേതികപദാവലിയോടുകൂടിയവ, പര്യായവാചികളായവ എന്നിങ്ങനെ 'അകാരാദി' പലതരത്തിലുണ്ട്. ഇവ കൂടാതെ ലോകോക്തികോശം, ബഹുഭാഷാകോശം, പുസ്തകപദകോശം (ഒരു പുസ്കത്തിനകത്ത് പ്രയോഗിച്ചിട്ടുള്ള വാക്കുകൾ മാത്രം അടങ്ങുന്ന കോശം), ജീവചരിത്രകോശം, കഥാകോശം, സാഹിത്യകോശം, ശാസ്ത്രകോശം, വിശ്വകോശം എന്നീ കോശങ്ങളും 'അകാരാദി'യുടെ വിഭാഗത്തിൽ പെടുന്നവ തന്നെ.
"https://ml.wikipedia.org/wiki/അകാരാദി" എന്ന താളിൽനിന്ന് ശേഖരിച്ചത്