"കലാഭവൻ മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 17:
 
അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും [[സുന്ദർദാസ്]], [[ലോഹിതദാസ്]] കൂട്ടുകെട്ടിന്റെ [[സല്ലാപം (ചലച്ചിത്രം)|സല്ലാപം]] എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.
 
കേരളീയന്റെ സ്നേഹവും പ്രതിപത്തിയും ആർജിച്ച കലാകാരനാണ് കലാഭവൻ മണി. മണ്ണിൽ കാലൂന്നിനിന്ന് മണ്ണിന്റെ മണമുള്ള കലയെ മാറോടണച്ച് പച്ചമനുഷ്യനോട് സംവദിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം. അനുകരണകലയിലൂടെയും നാടൻപാട്ടുകളിലൂടെയും അനന്യമായ അഭിനയമികവിലൂടെയും മണി മഹത്തായ സ്ഥാനമാണ് ജനഹൃദയങ്ങളിൽ നേടിയത്. അദ്ദേഹത്തിന്റെ ചലച്ചിത്ര ആസ്വാദകരിലും കലാസ്നേഹികളിലും അപരിഹാര്യമായ നഷ്ടബോധം സൃഷ്ടിച്ച് മറഞ്ഞ ആ പ്രതിഭ താൻ കാലൂന്നിനിൽക്കുന്ന മണ്ണിനെ തിരിച്ചറിയുകയും അത് പുരോഗമന രാഷ്ട്രീയത്തിന്റേതാണെന്ന് മറയില്ലാതെ വിളിച്ചുപറയുകയും ചെയ്ത വ്യതസ്തനായ കലാകാരനാണ്. ഹ്രസ്വമായ കാലയളവിലേ മണിയുടെ പ്രതിഭയെ ലോകം ആസ്വദിച്ചിട്ടുള്ളൂ. ചലച്ചിത്രങ്ങളിലായാലും മണ്ണിന്റെ മണമുള്ള നാടൻപാട്ടിന്റെ അവതരണവേദികളിലായാലും അനുകരണകലയിലായാലും മണി വേറിട്ടുനിന്നു. താൻ പിന്നിട്ട വഴിയെക്കുറിച്ചും അധ്വാനത്തിന്റെ ഔന്നത്യത്തെക്കുറിച്ചും വിയർപ്പിന്റെ വിലയെക്കുറിച്ചും തനിക്കുള്ള ബോധ്യം തുറന്നുപറയാൻ എന്നും അദ്ദേഹം സന്നദ്ധനായി. പച്ചമനുഷ്യന്റെ ജീവിതവും അതിന്റെ സങ്കീർണതകളും വിഹ്വലതകളും ആയിരുന്നു എന്നും മണിയുടെ പ്രമേയം. താൻ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം അടിച്ചമർത്തപ്പെടുന്നവന്റെ മോചനത്തിന്റേതാണെന്നും തന്റെ രാഷ്ട്രീയം എല്ലാ ചൂഷണങ്ങൾക്കും അറുതിവരുത്താനുള്ളതാണെന്നും വിളിച്ചുപറയാൻ ഒരിക്കലും മണി മടിച്ചു നിന്നില്ല. എന്റെ രാഷ്ട്രീയം ഹൃദയപക്ഷ രാഷ്ട്രീയമാണെന്നും ഹൃദയപക്ഷം ഇടതുപക്ഷമാണെന്നും എവിടെയും തുറന്നുപറയുകയും മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുകയുംചെയ്ത മനുഷ്യസ്നേഹി ആയിരുന്നു മണി.
 
[[നെഹ്‌റു ട്രോഫി വള്ളംകളി 2009|2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ]] കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി<ref name=hindu>http://www.hindu.com/2009/07/27/stories/2009072753950400.htm</ref><ref name=mat88>http://mathrubhumi.com/php/newFrm.php?news_id=1244863&n_type=HO&category_id=1&</ref>.
"https://ml.wikipedia.org/wiki/കലാഭവൻ_മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്