"മലാവത്ത് പൂർണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 14:
}}
 
[[ലോകം|ലോകത്തിലെ]] ഏറ്റവും ഉയരം കൂടിയ [[കൊടുമുടി]]യായ [[എവറസ്റ്റ്]] കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് '''മലാവത്ത് പൂർണ്ണ(Malavath Purna)''' (ജനനം:2000 ജൂൺ 10). 2014 മേയ് 25-ന് എവറസ്റ്റ് കീഴടക്കുമ്പോൾ 13 വയസ്സുംവർഷവും 11 മാസവുമായിരുന്നു ഇവരുടെ പ്രായം. പതിനാറു വയസുള്ള സധാനപള്ളി ആനന്ദ് കുമാറിനൊപ്പമാണ് പൂർണ്ണ എവറസ്റ്റ് കയറിയത്. 52 ദിവസത്തെ പ്രയാണത്തിന് ശേഷമാണ് ഇവർ കൊടുമുടിക്കു മുകളിൽ എത്തിച്ചേർന്നത്.
 
[[തെലങ്കാന]]യിലെ [[നിസാമാബാദ്]] ജില്ലയിലുള്ള [[Pakala|പകാല]] എന്ന [[ഗ്രാമം|ഗ്രാമത്തിലാണ്]] മലാവത്ത് പൂർണ്ണ ജനിച്ചത്. തോട്ടം തൊഴിലാളികളായ ദേവിദാസും ലക്ഷ്മിയുമാണ് മാതാപിതാക്കൾ. തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് പഠനത്തിനു ശേഷമാണ് എവറസ്റ്റ് കീഴടക്കൽ ദൗത്യത്തിനായി പുറപ്പെട്ടത്. ഇതിനായി [[ഡാർജിലിംഗ്|ഡാർജിലിംഗിലെ]] മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പ്രത്യേക പരിശീലനം നേടിയിരുന്നു. എവറസ്റ്റ് കീഴടക്കുന്നതിനുള്ള പരിശീലനത്തിനു മുന്നോടിയായി [[ലഡാക്ക്|ലഡാക്കിലെയും]] [[ഡാർജിലിംഗ്|ഡാർജിലിംഗിലെയും]] [[പർവ്വതം|പർവ്വതങ്ങൾ]] ഇവർ കീഴടക്കിയിരുന്നു. <ref>[http://www.deccanchronicle.com/140615/nation-current-affairs/article/cm-k-chandrasekhar-rao-announces-reward-malavath-poorna-and Deccan Chronicle]</ref><ref>[http://www.daily mail. Co. uk/news/article -2644688/I-looking-one-opportunity-I-prove-caliber-Girl-13-India's-lowest-casye-youngest-female-conquer-Everest -wants-inspire-poor-children.html Dailymail]</ref>
"https://ml.wikipedia.org/wiki/മലാവത്ത്_പൂർണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്