"കീർത്തിചക്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19:
| budget =
}}
2006-ൽ പുറത്തിറങ്ങിയ ഒരു [[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ്]] '''''കീർത്തിചക്ര'''''. [[മേജർ രവി]] സം‌വിധാനം നിർവഹിച്ച ഈ ചിത്രത്തിൽ [[മോഹൻലാൽ|മോഹൻലാലും]] [[ജീവ|ജീവയുമാണ്]] പ്രധാന വേഷങ്ങൾ ചെയ്തത്. മേജർ രവിയുടെ ആദ്യ ചിത്രമാണിത്. [[ജമ്മു കാശ്മീർ|ജമ്മു കാശ്മീരിലെ]] തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.
 
ഈ ചിത്രം പിന്നീട് അരൻ എന്ന പേരിൽ തമിഴിൽ മൊഴിമാറ്റി പുറത്തിറക്കുകയുണ്ടായി. തമിഴ് പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുവാൻ വേണ്ടി തമിഴ് പതിപ്പിൽ ജീവയുടെ കൂടുതൽ രംഗങ്ങൾ ചേർത്തിരുന്നു.
 
== കഥാസംഗ്രഹം ==
നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവനാണ് മേജർ മഹാദേവൻ ([[മോഹൻലാൽ]]). കാശ്മീരിലെ തീവ്രവാദികളെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെയാണ് മേജർ നയിക്കുന്നത്. മേജറുടെ ബഡ്‌ഡി പെയർ ആയ ഹവിൽദാർ ജയ്കുമാർ ([[ജീവ]]) തന്റെ വിവാഹത്തിനായി നാട്ടിൽ പോയിരിക്കുന്ന സമയത്ത് മേജറിന് തീവ്രവാദികളെക്കുറിച്ച് ഒരു പ്രധാനപ്പെട്ട വിവരം ലഭിക്കുന്നു. മേജർ ജയ്കുമാറെ ഉടൻ കാശ്മീരിലേയ്ക്ക് വിളിപ്പിക്കുന്നു. വിവാഹപ്പിറ്റേന്ന് തന്നെ ജയ്കുമാറിന് തിരിച്ചുവരേണ്ടിവരുന്നു.
 
ഈ രഹസ്യവിവരത്തെ പിന്തുടർന്ന് കമാന്റോകൾ നടത്തിയ തിരച്ചിലിൽ ഒരു പള്ളിയിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെടുക്കുന്നു. തുടർന്ന് ഡാൽ തടാകത്തിനടുത്ത് വീണ്ടും ഒരു ഓപ്പറേഷൻ നടത്തുകയും ഒരു തീവ്രവാദിയെ ഇവർ കീഴടക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഏറ്റുമുട്ടലിൽ ഒരു ജവാന് ([[സന്തോഷ് ജോഗി]]) ജീവാപായം സംഭവിക്കുന്നു. പിടിക്കപ്പെട്ട ഈ തീവ്രവാദി ഇനിയും കൂടുതൽ പേര് വധിക്കപ്പെടുമെന്ന ഭീഷണിയും വെല്ലുവിളികളും തുടർന്നപ്പോൾ ആ ദേഷ്യം മൂലം അയാളെ ജയ്കുമാർ വെടിവച്ച് കൊല്ലുന്നു. ഈ വിവരം അറിഞ്ഞ് മനുഷ്യാവകാശപ്രവർത്തകർ അവിടെ എത്തുകയും ഇവർ ഗവർമെന്റിന് പരാതി നൽകുമെന്ന് പറയുകയും ചെയ്യുന്നു. എന്നാൽ നടന്ന സംഭവങ്ങൾ മനസ്സിലാകുമ്പോൾ അവർ ഈ ഉദ്യമത്തിൽ നിന്ന് പിന്മാറുന്നു.
"https://ml.wikipedia.org/wiki/കീർത്തിചക്ര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്