"അച്ചുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
| released=[[2005‍‍]]

മലയാള സിനിമയിൽ പുരുഷതാര പ്രാധാന്യം തീരെയില്ലാത്ത ചിത്രങ്ങളിൽ വാണിജ്യവിജയം കൊയ്ത ചിത്രമാണ‍്{{തെളിവ്}} [[സത്യൻ അന്തിക്കാട്]] സം‌വിധാനം ചെയ്ത '''അച്ചുവിന്റെ അമ്മ'''. കേന്ദ്ര കഥാപാത്രമായ അച്ചുവിനെ അവതരിപ്പിച്ചിരിക്കുന്നത് [[മീരാ ജാസ്മിൻ|മീരാ ജാസ്മിനാണ‍്]]. അച്ചുവിന്റെ അമ്മയായി [[ഉർവശി (അഭിനേത്രി)|ഉർവ്വശിയും]] വേഷമിട്ടിരിക്കുന്നു.
2006ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് ഉർവശി നേടി.<ref>http://popcorn.oneindia.in/artist-awards/3333/2/urvashi.html</ref>

== കഥാപാത്രങ്ങളും അഭിനേതാക്കളും ==
വരി 30:
ഒരു വക്കീലായ ഇജോ താൻ ഒരു സ്റ്റേ ഓർഡർ വാങ്ങുന്നതിൽ വിജയിച്ച കാര്യം തന്റെ വീട്ടുടമയെ([[ഇന്നസെന്റ്]]) അറിയിക്കുന്നു.

കല്യാണ ബ്രോക്കറായ കുഞ്ഞലച്ചേടത്തി അശ്വതിയ്ക്കായി ഒരു കല്യാണാലോചനയുമായി സമീപിക്കുമ്പോൾ അവൾ കുഞ്ഞാണെന്നു പറഞ്ഞ് വനജയവരെ മടക്കി അയക്കുന്നു. എന്നാൽ കുഞ്ഞലച്ചേടത്തി വനജക്കുള്ള ആലോചനകളുമായി വിടാതെ പിൻതുടരുന്നു. ഇതിനിടെ വനജയും അശ്വതിയും തങ്ങളുടെ കുടുംബ സുഹൃത്തായ മൂത്തുമ്മയുടെ([[സുകുമാരി]]) കുടുംബത്തിലെ ഒരു വിരുന്നിൽ പങ്കെടുക്കുന്നു. അവിടെവച്ച് അശ്വതിയുടെ ജോലിക്കാര്യം മൂത്തുമ്മ തന്റെ മകനോട് ശുപാർശചെയ്യാനാവശ്യപ്പെടുന്നു. അങ്ങനെ അശ്വതിയ്ക്ക് നഗരത്തിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ താൽകാലികാടിസ്ഥാനത്തിൽ ഒരു ജോലി തരപ്പെടുന്നു. ജോലി സ്ഥലത്തുവച്ച് അച്ചു എഞ്ചിനിയറു ചേച്ചിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നു. ഒരു ദിവസം മിനിലോറി ഡ്രൈവറായി ഇജോ വീണ്ടും അച്ചുവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അവർക്കിടയിൽ ആരോഗ്യകരമായ സൗഹൃദം ഉടലെടുക്കുന്നു. തന്റെ ഒരു സുഹൃത്തിന്റെ പ്രണയവിവാഹം നടത്തുവാൻ ഇജോ അച്ചുവിന്റെ സഹായം തേടുന്നു. മനസ്സില്ലാമനസ്സോടെയാണങ്കിലും അച്ചു സമ്മതം മൂളുന്നു. പക്ഷേ വനജ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ ഒളിച്ചോടാൻ തയ്യാറായ പെൺകുട്ടിയെ നിരുൽസാഹപ്പെടുത്തുന്നു. ഇത് ഇജോയ്ക്ക് തന്റെ സുഹൃത്തുക്കൾക്കിടയിലുള്ള മതിപ്പ് നഷ്ടപ്പെടുത്തുന്നു. അങ്ങനെ ഒറ്റപ്പെട്ട അവൻ അശ്വതിയെ സമീപിച്ച് അനുരഞ്ജനത്തിലെത്തുന്നു.

പുതിയ കേസുകൾ നേടിയെടുക്കാൻ അവൾ അവനെ സഹായിക്കുന്നു. പിന്നീട് അവർ തമ്മിൽ കൂടുതൽ അടുക്കുന്നു. ഇത് വനജയ്ക്ക് അത്ര ഇഷ്ടമാകുന്നില്ല. കുറച്ച് നാളുകൾക്ക് ശേഷം തങ്ങൾ പ്രണയത്തിലാണെന്ന് അച്ചുവും ഇജോയും തിരിച്ചറിയുന്നു. അച്ചു അത് തന്റെ അമ്മയുടെ അടുത്ത് അവതരിപ്പിക്കുന്നു. പൂർണമായി അംഗീകരിക്കാനായില്ലെങ്കിലും വനജ തന്റെ മകളുടെ ഇഷ്ടത്തിന് എതിരുപറയുന്നില്ല. തന്റെ പപ്പയും മമ്മിയും തന്റെ ഇഷ്ടത്തിനെതിരായി ഒന്നും പറയുകയില്ലെന്ന് ഇജോ തറപ്പിച്ചു പറയുന്നു. എന്നിട്ട് ഇജോ അവരെ ഒരു സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോകുന്നു. എന്നിട്ട് അവിടെയുള്ള തന്റെ കുടുംബാംഗങ്ങളുടെയെല്ലാം കല്ലറകൾ കാണിച്ചുകൊടുക്കുന്നു. ഹോട്ടൽ നടത്തി നല്ലനിലയിൽ കഴിഞ്ഞിരുന്ന തന്റെ കുടുംബം കടക്കെണിയിൽ അകപ്പെട്ടപ്പോൾ ആത്മഹത്യയുടെ വഴി തേടുകയായിരുന്നുവെന്ന് ഇജോ പറയുന്നു. അതിൽ മരിക്കാതെ രക്ഷപ്പെട്ടതാകട്ടെ താൻ മാത്രവും.
വരി 37:

== പുരസ്കാരങ്ങൾ ==
53-ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കുള്ള രജതകമൽ - [[ഉർവ്വശി (നടി)|ഉർവ്വശി]]

2005 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം മികച്ച ഡബ്ബിങ്ങ് ആർടിസ്റ്റ് - ശരത്<ref name="popcorn.oneindia.in">http://popcorn.oneindia.in/movie-awards/1973/achuvinte-amma.html</ref>

2005 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം മികച്ച ജനപ്രിയ ചിത്രം<ref name="popcorn.oneindia.in"/>

2005 ഫിലിം ഫെയർ പുരസ്കാരം(മലയാളം) മികച്ച നടി - [[മീരാ ജാസ്മിൻ]]<ref name="ReferenceA">http://popcorn.oneindia.in/artist-awards/3648/2/meera-jasmine.html</ref>

2005 ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച നടി - [[മീരാ ജാസ്മിൻ]]<ref>http: name="ReferenceA"//popcorn.oneindia.in/artist-awards/3648/2/meera-jasmine.html</ref>

2005 അമൃത ഫിലിം ഫ്രാറ്റേർണിറ്റി അവാർഡ് മികച്ച നടി - [[മീരാ ജാസ്മിൻ]]<ref>http: name="ReferenceA"//popcorn.oneindia.in/artist-awards/3648/2/meera-jasmine.html</ref>

2005 അമൃത ഫിലിം ഫ്രാറ്റേർണിറ്റി അവാർഡ് മികച്ച സഹനടി - [[ഉർവ്വശി]]<ref>http: name="ReferenceA"//popcorn.oneindia.in/artist-awards/3648/2/meera-jasmine.html</ref>

== അവലംബം ==
"https://ml.wikipedia.org/wiki/അച്ചുവിന്റെ_അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്