"അഭയദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{PU|Abhaya Dev}}
ചലച്ചിത്ര ഗാന രചയിതാവ്‌, ഹിന്ദിപണ്ഡിതൻ, നിഘണ്ടുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ,'''കെ.കെ അയ്യപ്പൻ പിള്ള''' ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ [[ആര്യസമാജം|ആര്യസമാജത്തിൽ]] ചേർന്നപ്പോൾ സ്വീകരിച്ച പേരാണ് അഭയദേവ്.<ref name=sasthamangalam/><ref name=Abhaya/> കവിയും നാടകകൃത്തുമായ പള്ളത്ത് കരിമാലിൽ കേശവപിള്ളയുടെ മകനായി 1913 ജൂൺ 25൹ ജനിച്ചു. കല്യാണിയമ്മയായിരുന്നു മാതാവ്.<ref name=sasthamangalam> ആ താരാട്ടുപാട്ടുകൾ ഈ കൈകളിൽ പിറന്നു-ടി.പി. ശാസ്തമംഗലം (മാതൃഭൂമി വാരന്തപ്പതിപ്പ് 2013 ജൂൺ 23)</ref> ഹിന്ദിയിൽ വിദ്വാൻബിരുദം നേടിയ അഭയദേവ് വളരെനാൾ ഒരു ഹിന്ദിപ്രചാരകൻ ആയിരുന്നു. 1940-ൽ ''വിശ്വഭാരതി'' എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ''ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ'' തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനവും നിർവഹിച്ചിട്ടുണ്ട്. 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ മുഖ്യ കൃതി ഹിന്ദി-മലയാളം ബൃഹത്‌ നിഘണ്ടു ആണ്.<ref name=NBS-1970>വിശ്വവിജ്ഞാനകോശം-എൻ.ബി.എസ്.(1970)</ref>
 
== ജീവിത രേഖ ==
കവിയും ഗായകനുമായിരുന്ന [[കോട്ടയം]] പള്ളം '''കരുമാലിൽ കേശവപിള്ള'''യുടെ പുത്രനായി 1913 ജൂണിൽ‍ ജനിച്ചു. [[മദ്രാസ്‌]] സർവ്വകലാശാലയിൽ നിന്നും [[ഹിന്ദി]] വിദ്വാൻ ബിരുദം എടുത്തു. ഹിന്ദി പ്രചാരണത്തിനായി പരിശ്രമിച്ചു. പള്ളം അയ്യപ്പൻപിള്ള എന്നപേരിൽ ആദ്യ കാലങ്ങളിൽ പല ഗാനങ്ങളും നാടകങ്ങളും രചിച്ചു. നാടക കമ്പനികൾക്കായി ധാരാളം നാടകങ്ങൾ നാടകഗാനങ്ങളും രച്ചിച്ചു. '''നവയുഗം''' എന്ന നാടകം [[സി.പി. രാമസ്വാമി അയ്യർ|സർ സി.പി]] കണ്ടു കെട്ടി. അൻപതിലേറെ സിനിമകൾ‍ക്കു ഗാനങ്ങൾ എഴുതി. [[മലയാളം|മലയാളത്തിൽ]] നിന്നു [[ഹിന്ദി|ഹിന്ദിയിലേക്കും]] തിരിച്ചും നിരവധി കൃതികൾ മൊഴിമാറ്റം നടത്തി.
 
മലയാളത്തിലെ അഞ്ചാമത്തെ ചലചിത്രമായ വെള്ളിനക്ഷത്രത്തിന് ഗാനരചന നിർവ്വഹിച്ചുകൊണ്ടാണ് അഭയദേവ് മലയാള ചലച്ചിത്രഗാനരചനാരംഗത്തെത്തുന്നത്മലയാളചലച്ചിത്രഗാനരചനാരംഗത്തെത്തുന്നത്. കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനത്തെ പാട്ടെഴുതിയത്.<ref name=Abhaya>സിനിമ സമഗ്രം-ആത്മജ വർമ്മ തമ്പുരാൻ (മലയാള മനോരമ ഞായറാഴ്ചപ്പതിപ്പ്-2013 ജൂൺ 23)</ref> ശങ്കരാഭരണം, അഷ്ടപദി എന്നിവ അടക്കം 90 സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. യാചകൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.<ref name=Abhaya/> 1995ൽ മലയാള സിനിമക്കുള്ള സമഗ്രസംഭാവനകൾക്കായി ജെ.സി. ഡാനിയാൽ പുരസ്കാരവും ലഭിച്ചു.<ref name=sasthamangalam/>
 
2000ൽ അഭയദേവ് ഈ ലോകത്തോട് വിട പറഞ്ഞു.
വരി 26:
{{reflist}}
 
[[Categoryവർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ]]
{{Writer-stub}}
[[Categoryവർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
 
 
{{Writer-stub}}
[[Category:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ]]
[[Category:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/അഭയദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്