"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
[[പുതിയനിയമം|പുതിയനിയമത്തിലെ]] നാലു കാനോനിക [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിലും]] മഗ്ദലനമറിയം പ്രത്യക്ഷപ്പെടുന്നുണ്ട്. [[യേശുവിന്റെ കുരിശുമരണം|യേശുവിന്റെ കുരിശുമരണവും]] ദേഹസംസ്കാരവുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിൽ കുരിശിൻ ചുവട്ടിലും കല്ലറയിലും അവളെ കാണാം. പുനരുദ്ധാനത്തിന്റെ ആദ്യസാക്ഷിയായും സുവിശേഷകന്മാരായ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയും]] [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാനും]] അവളെ അവതരിപ്പിക്കുന്നു.<ref>മത്തായി എഴുതിയ സുവിശേഷം|മത്തായി]] 28:9; [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാൻ]] 20:11-18</ref>
 
മഗ്ദലനമറിയം ഒരു [[വേശ്യ|വേശ്യ]] ആയിരുന്നുവെന്നും, [[യേശു|യേശുവിനെ]] തൈലാഭിഷേകം ചെയ്ത ഭക്തസ്ത്രീയും മരണത്തിൽ നിന്ന് [[യേശു]] ഉയിർപ്പിച്ച ലാസറിന്റെ സഹോദരി ബെഥനിയിലെ മറിയവും അവളായിരുന്നെന്നും മറ്റുമുള്ള പിൽക്കാലത്തെ സാമാന്യസങ്കല്പങ്ങൾക്ക് [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിൽ]] തെളിവൊന്നുമില്ല. [[യേശു]] 'മഗ്ദലന'-യിൽ നിന്ന് ഏഴു ദുരാത്മാക്കളെ പുറത്താക്കിയതായി [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തിൽ]] പറയുന്നുണ്ട്. എന്നാൽ ഈ പരാമർശം, യേശുസംഘത്തിലെ അംഗങ്ങൾ ആയിരിക്കുകയും യേശു സൗഖ്യപ്പെടുത്തുകയും യേശുവിന്റെ ദൗത്യത്തിനു വേണ്ട ഭൗതികസഹായങ്ങൾ ചെയ്യുകയും ചെയ്ത ഒരുകൂട്ടം സ്ത്രീകളുടെ കാര്യം പറയുന്നതിനിടെയാണ്. യേശുസംഘത്തെ സാമ്പത്തികമായി സഹായിച്ചിരുന്ന സ്ത്രീ അനുയായികളിൽ ഒരുവളായിരുന്നിരിക്കാം മഗ്ദലനമറിയം.<ref name = "oxford">മഗ്ദലനമറിയം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 499)</ref> dan brown says that mariam is the wife of jesus christ.
 
'ദുരാത്മാക്കൾ' എന്നത് സങ്കീർണ്ണമായ രോഗങ്ങളേയോ 'ബാധ'-കളേയോ സൂചിപ്പിക്കുന്നതാകാം എന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.<ref name=EB2>Saint Mary Magdalene. (2011). In Encyclopædia Britannica. Retrieved from http://www.britannica.com/EBchecked/topic/367559/Saint-Mary-Magdalene</ref> വേദനാജനമായ മാനസികരോഗങ്ങളുടെ ഇരയായിരുന്ന മഗ്ദലനയ്ക്ക് യേശുവിന്റെ സാമീപ്യം ആശ്വാസം നൽകിയിരുന്നിരിക്കാമെന്നും തനിക്ക് സുബുദ്ധിയും (sanity) ജീവിതം തന്നെയും തിരികെ നൽകിയവനായി കണ്ട് അദ്ദേഹത്തെ ആരാധിക്കാൻ തുടങ്ങിയ അവൾ യേശുസംഘത്തിലെ ഉൾവൃത്തത്തിലെ (inner circle) അംഗമായിത്തീർന്നതാവാം എന്നും ഊഹിക്കപ്പെടുന്നു.<ref name ="durant">[[വിൽ ഡുറാന്റ്]], "സീസറും ക്രിസ്തുവും", [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] (മൂന്നാം ഭാഗം - പുറങ്ങൾ 563, 577)</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2328869" എന്ന താളിൽനിന്ന് ശേഖരിച്ചത്