"സുജാത മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 15:
| Voice_type =
| Genre =
| Occupation = [[Playback singer|പിന്നണി ഗായികപിന്നണിഗായിക]]
| Years_active = 1974-ഇതുവരെ
| Label =
വരി 28:
 
== ജീവിതരേഖ ==
ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്. ഇന്ത്യാ സ്വാതന്ത്ര്യത്തിനുശേഷം കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന [[പറവൂർ ടി.കെ. നാരായണപിള്ള]] സുജാതയുടെ മുത്തച്ഛനാണ്. രണ്ടുവയസുള്ളപ്പോൾ അച്ഛൻ മരിച്ചു.
 
ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസിൽ [[കലാഭവൻ|കലാഭവനിൽ]] ചേർന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്<ref name="mm">
വരി 34:
</ref>. അക്കാലത്ത് കലാഭവൻ സ്ഥാപകൻ [[ആബേലച്ചൻ]] രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളി അമ്മാവാ...”, “അമ്മേ ആരെന്നെ..” തുടങ്ങിയ വേദോപദേശ ഗാനങ്ങൾ<ref>
http://www.sayujyam.com/player/player.asp?IDSng=11197,11198,11199,&SongType=Devotional
</ref> സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി.
 
പത്താം വയസിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. [[നെയ്യാറ്റിൻകര വാസുദേവൻ]], കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരാണ്‌ സുജാതയുടെ ഗുരുക്കന്മാർ<ref name="mm"/>. ഒൻ‌പതാം വയസുമുതൽ യേശുദാസിനൊപ്പം ഗാ‍നമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലങ്ങളിൽ കൊച്ചുവാനമ്പാടി എന്നറിയപ്പെട്ടിരുന്നു.
=== ചലച്ചിത്രപിന്നണിഗായിക ===
=== ചലച്ചിത്രപിന്നണി ഗായിക ===
[[പ്രമാണം:Sujatha.jpg|ലഘുചിത്രം]]
1975-ൽ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്രരംഗത്തേക്കു വന്നത്. ഈ ചിത്രത്തിൽ ഓ.എൻ.വി. കുറുപ്പ് എഴുതി എം.കെ. അർജ്ജുനൻ ഈണമിട്ട “കണ്ണെഴുതി പൊട്ടുതൊട്ട്...” എന്ന ഗാനമാണ് സിനിമാരംഗത്തെ സുജാതയുടെ ആദ്യഗാനം<ref>
http://malayalam.webdunia.com/entertainment/artculture/music/0705/23/1070523145_2.htm
</ref>. അതേ വർഷം “കാമം ക്രോധം മോഹം” എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ''സ്വപ്നം കാണും പെണ്ണേ...'' ആദ്യ യുഗ്മഗാനവും. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കുറേക്കാലം സുജാത ചലച്ചിത്ര രംഗത്തു നിന്നും വിട്ടുനിന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ഇത്. 1981-ൽ ഡോ. കൃഷ്ണമോഹനുമായുള്ള വിവാഹശേഷം ചെന്നൈയിലേക്കു താമസം മാറിയതോടെ വീണ്ടും ചലച്ചിത്രഗാന രംഗത്തു സജീവമായി.
 
“[[കടത്തനാടൻ അമ്പാടി]]” എന്ന ചിത്രത്തിലൂടെ [[പ്രിയദർശൻ|പ്രിയദർശനാണ്]] 1983-ൽ സുജാതയുടെ രണ്ടാം വരവിനു കളമൊരുക്കിയത്. എന്നാൽ ഈ ചിത്രം ഏഴുവർഷങ്ങൾക്കു ശേഷമാണ് പുറത്തിറങ്ങിയതെന്നു മാത്രം. ഈ കാലയളവിൽ സുജാത പാടിയ പാട്ടുകളിലേറെയും യുഗ്മഗാനങ്ങളായിരുന്നു. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്കുയർന്നു. ആലാപന ശൈലിയിൽ വ്യത്യസ്തത പുലർത്തുന്ന സുജാതയുടേത് നിത്യഹരിത സ്വരമായി വിലയിരുത്തപ്പെടുന്നു.മാത്രമല്ല സുജാത ഭാവഗായിക എന്ന പേരിലാണ് അറിയപ്പെടുന്നത്.
വരി 103:
 
=== ഇതരഭാഷകളിൽ ===
മലയാള സിനിമാരംഗത്ത് അരങ്ങേറ്റം നടത്തി ഒരു വർഷം തികയുന്നതിനുമുൻപേ തമിഴിൽ നിന്നും അവസരം തേടിയെത്തി. 1976-ൽ [[ഇളയരാജ]] സംഗീത സംവിധാനംസംഗീതസംവിധാനം നിർവഹിച്ച “കാവിക്കുയിൽ”എന്ന ചിത്രത്തിനു വേണ്ടി സുജാത പാടി. പക്ഷേ ഈ ഗാനം സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നില്ല. 1992-ൽ “റോജാ” എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്ന [[എ.ആർ. റഹ്മാൻ|എ.ആർ. റഹ്മാനാണ്]] തമിഴിൽ സുജാതയുടെ രണ്ടാംവരവിനു വഴിതെളിച്ചത്. ഈ ചിത്രത്തിലെ “പുതുവെള്ളൈ മഴൈ...” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് റഹ്മാൻ സംഗീത സംവിധാനംസംഗീതസംവിധാനം നിർവഹിച്ച ഒട്ടേറെ ചിത്രങ്ങളിൽ പാടി.
 
റഹ്മാൻ തന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽസംഗീതസംവിധാനത്തിൽ “താൾ”, “പുകാർ” എന്നീ ഹിന്ദി സിനിമകളിൽ സുജാത ആലപിച്ച ഗാനങ്ങൾ ദേശീയശ്രദ്ധനേടി. കന്നഡ, തെലുങ്ക്തെലുഗു സിനിമകളിൽ സുജാത സാന്നിധ്യമറിയിച്ചിട്ടുണ്ട്.
 
== പുരസ്കാരങ്ങൾ ==
വരി 129:
[[വർഗ്ഗം:1963-ൽ ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 31-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:തെലുഗ്തെലുഗു ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:കന്നഡ ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/സുജാത_മോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്