"അക്കിനേനി നാഗേശ്വരറാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.)No edit summary
വരി 22:
 
==ജീവിതരേഖ==
1924 സെപ്റ്റംബർ 20-ന് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] വെങ്കട്ടരാഘവപുരത്ത് ജനിച്ചു. 1940-കളിൽ ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശം ചെയ്ത ഇദ്ദേഹം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. [[കാളിദാസൻ]], [[ജയദേവൻ]], [[ദേവദാസ്]], [[തെനാലി രാമൻ]] തുടങ്ങിയ പുരാണ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് [[മറാഠി|മറാഠിയിലേയ്ക്കും]] [[ബംഗാളി|ബംഗാളിയിലേക്കുമെല്ലാം]] വ്യാപിച്ചു. അവിടെയെല്ലാം പ്രദർശന വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
 
ദേവദാസു, ജയദേവ, മഹാകവി കാളിദാസ്, ശാന്തി നിവാസം, പ്രേമാഭിഷേകം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഇതിൽ 'പ്രേമാഭിഷേകം' തുടർച്ചയായി 500 ദിവസത്തോളം [[ഹൈദരാബാദ്|ഹൈദരാബാദിലെ]] ഒരു തിയേറ്ററിൽ പ്രദർശിപ്പിക്കുകയുണ്ടായി. ആന്ധ്രാപ്രദേശിൽ ചലച്ചിത്രത്തെ ഒരു വ്യവസായമായി വളർത്തുന്നതിൽ നാഗേശ്വരറാവു വഹിച്ച പങ്ക് നിസ്തുലമാണ്. ആദ്യകാലങ്ങളിൽ മദിരാശിയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തെന്നിന്ത്യൻ ചലച്ചിത്രനിർമ്മാണത്തെ ഹൈദരാബാദ് നഗരത്തിലേക്കുകൂടി ഇദ്ദേഹം വ്യാപിപ്പിച്ചു. <ref> http://www.ndtv.com/article/south/legendary-telugu-actor-akkineni-nageswara-rao-dies-at-91-473915 </ref> ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോ നിർമിച്ചത് ഇദ്ദേഹമാണ്. തുടർന്നാണ് തെലുഗുഭാഷയിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. 1963-ൽ തെലുഗു ഭാഷാചിത്രങ്ങളുടെ നിർമ്മാണവും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഒരു പദ്ധതി (Fire point plan) ഇദ്ദേഹം ആന്ധ്രാസർക്കാരിന് സമർപ്പിച്ചു.
 
2014 ജനുവരി 22-ന് പുലർച്ചെ 2.12-ന് ഹൈദ്രാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കാൻസർ മൂലം മരണമടഞ്ഞു. <ref> {{cite news |title = Akkineni Nageswara Rao passes away |url = http://www.thehindu.com/features/cinema/akkineni-nageswara-rao-passes-away/article5604689.ece |publisher =[[ The Hindu ]] |date = 22 Jan 2014 |accessdate = 22 Jan 2014 |language =ഇംഗ്ലീഷ്}}</ref>
 
==പുരസ്കാരങ്ങൾ==
വരി 46:
[[വർഗ്ഗം:1924-ൽ ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 20-ന് ജനിച്ചവർ]]
[[വർഗ്ഗം:തെലുഗ്തെലുഗു ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/അക്കിനേനി_നാഗേശ്വരറാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്