"പാപ്പാ ഉമാനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==രാഷ്ട്രീയ ജീവിതം==
1945 ൽ ധനലക്ഷ്മി [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ]] ചേർന്നു. 1948 ൽ പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ, ധനലക്ഷ്മിയും അമ്മയും, മറ്റു പാർട്ടി നേതാക്കളോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടത്തിന്റെ ക്രൂരതക്കെതിരേ, ജയിലിൽ നിരാഹാരമനുഷ്ഠിച്ച ധനലക്ഷ്മിയുടെ അമ്മ, 23 ദിവസത്തിനുശേഷം മരണമടഞ്ഞു. മാതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കുകൊള്ളാൻ ജയിലധികൃതർ ധനലക്ഷ്മിയെ അനുവദിച്ചില്ല.<ref name=toi1>{{cite news | title = സി.പി.എം. ലീഡർ പാപ്പാ ഉമാനാഥ് ഡെഡ് | url = http://web.archive.org/web/20160323144537/http://timesofindia.indiatimes.com/articleshowajax/7120054.cms | publisher = ടൈംസ് ഓഫ് ഇന്ത്യ | date = 2010-12-18 | accessdate = 2016-03-23}}</ref>
 
1952 ൽ പാർട്ടി അംഗവും, സഹപ്രവർത്തകനുമായിരുന്ന ആർ.ഉമാനാഥിനെ ധനലക്ഷ്മി വിവാഹം കഴിച്ചു. 1962 ലെ [[ഇന്ത്യ-ചൈന യുദ്ധം | ഇന്ത്യാ - ചൈന യുദ്ധകാലത്ത്]] പാപ്പാ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1964 ൽ സി.പി.ഐ രണ്ടായി പിളർന്നപ്പോൾ, പുതുതായി രൂപീകരിക്കപ്പെട്ട [[സി.പി.ഐ. (എം)|സി.പി.ഐ. എമ്മിന്റെ]] കൂടെ ധനലക്ഷ്മി നിന്നു. 1973 ൽ ധനലക്ഷ്മിയുടേയും, ജാനകി അമ്മാളിന്റേയും നേതൃത്വത്തിൽ തമിഴ്നാട് ഡെമോക്രാറ്റിക്ക് വിമൻസ് അസ്സോസ്സിയേഷൻ എന്നൊരു സംഘടനക്കു രൂപം കൊടുത്തു.<ref name=tdwa1>{{cite book | title = ബിറ്റുവീൻ റിയോട്ടറിക് ആന്റ് ആക്ടിവിസം | url = https://books.google.com.sa/books?id=txS5CgAAQBAJ&pg=PA220&dq=Democratic+Women%27s+Association+in+Tamil+Nadu+in+1973.&hl=en&sa=X&ved=0ahUKEwjpjKq1itfLAhWLApoKHVI7AcoQ6AEIHTAA#v=onepage&q=Democratic%20Women%27s%20Association%20in%20Tamil%20Nadu%20in%201973.&f=false | publisher = എൽ.ഐ.ടി.വെർലാഗ് | isbn = 978-3643906489 | last = സൂസൻ | first = ക്രാൻസ് | page = 220 }}</ref> സ്ത്രീകളുടെ ഉന്നമനത്തിനേയും, വിദ്യാഭ്യാസത്തിനേയും ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു സംഘടനയായിരുന്നു അത്. സമാനരീതിയിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സംഘടനകളെ ഒന്നിച്ചുചേർത്ത് 1981 ൽ [[അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ]], പാപ്പാ ഉമാനാഥ് അതിന്റെ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുയും ചെയ്തു.<ref name=aidwa>{{cite web | title = അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ | publisher = അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ | url = http://web.archive.org/web/20160323151138/http://aidwaonline.org/category/organization/constitution-programme | accessdate = 2016-03-23}}</ref>
 
==മരണം==
2010 ഡിസംബർ 10ന് തിരുച്ചിറപ്പള്ളിയിൽ വച്ച് പാപ്പാ ഉമാനാഥ് അന്തരിച്ചു.<ref name=hindu2>{{cite news | title = വെട്രൻ ഫ്രീഡം ഫൈറ്റർ ആന്റ് കമ്മ്യൂണിസ്റ്റ് ലീഡർ പാപ്പാ ഉമാനാഥ് പാസ്സസ് എവേ | url = http://web.archive.org/web/20160323151417/http://www.asiantribune.com/news/2010/12/17/veteran-freedom-fighter-and-communist-leader-pappa-umanath-passes-away-she-was-80 | publisher = ഏഷ്യൻ ട്രൈബ്യൂൺ | date = 2010-12-18 | accessdate = 2016-03-23}}</ref>
"https://ml.wikipedia.org/wiki/പാപ്പാ_ഉമാനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്