"വിവാഹമോചനം ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,273 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
Abdul hameed kp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) (Abdul hameed kp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
 
== വിവാഹം ==
ഇസ്‌ലാമിൽ വിവാഹം പവിത്രമായ ഒരു സംവിധാനമാണ്. വിവാഹ ഉടമ്പടിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് സുദൃഢമായ കരാർ എന്നാണ്. "എങ്ങിനെയാണ് നിങ്ങൾ അവരിൽ നിന്ന് സമ്പത്ത്‌ സ്വീകരിക്കുക നിങ്ങൾ പരസ്പരം കൂടിച്ചേർന്നിരിക്കുന്നു [[സ്ത്രീ]]കൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്''([[ഖുർആൻ]]: 4: 21)<ref>തഫ്‌സീർ ജലാലൈനി-വാള്യം2:20ാം പേജ്</ref><ref>ശരീഅത്തും കോടതിയും -148</ref>. മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകൻ പറയുന്നു: "സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാൻ നിങ്ങൾ ചെയ്ത കരാറാണ് ഉടമ്പടികളിൽ നിറവേറ്റാൻ ഏറ്റം ബാധ്യസ്ഥമായത്'' ([[ബുഖാരി]])ഭാര്യ ഭർത്താവ് എന്നതിന് പകരം ഇണ സൗജ് എന്നാണ് ദമ്പതികളെ അഭിസംബോധന ചെയ്യാൻ ഖുർആൻ ഉപയോഗിക്കുന്നതെന്ന് കാണാം.
 
== വിവിധ സമീപനങ്ങൾ ==
നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ഇന്ന് നടക്കുന്ന വിവാഹമോചനങ്ങൾ ഇസ്ലാമികമല്ല. ഒറ്റയടിക്ക് ഭാര്യയെ ഉപേക്ഷിക്കാനും സാധ്യമല്ല. വിവിധ ഘട്ടങ്ങളിലൂടെ രഞ്ജിപ്പിന്റെ വഴികൾ തേടി മോചനമല്ലാതെ യാതൊരു പരിഹാരവും മുമ്പിലില്ലെന്ന ഘട്ടമെത്തുമ്പോൾ മാത്രമണ് അതനുവദിച്ചത്. ഖുർആൻ വിവരിക്കുന്നു:-
</blockquote>
 
=== അനിവാര്യ ഘട്ടം ===
ഉപദേശമോ മനശ്ശാസ്ത്രപരമായ മറ്റു സമീപനങ്ങളോ അനുരഞ്ജനശ്രമോ ഒന്നും വിജയിക്കാതെ വരുകയാണെങ്കിൽ, യാതൊരു നിലക്കും ഒരുമിച്ച് മുന്നോട്ട് പോവാൻ സാധ്യമല്ലെന്ന അവസ്ഥ വരുകയും ചെയ്യുമ്പോൾ മാത്രമാണ് വിവാഹമോചനം അനുവദിച്ചത്. അപ്പോഴുള്ള ആ അനുവാദം പോലും ദൈവത്തിന് ഏറ്റവും വെറുക്കപ്പെട്ട കാര്യമാണെന്നാണ് പ്രവാചകൻ(സ)പറഞ്ഞത്.
പ്രവാചകൻ പറയുന്നു:
പ്രവാചകൻ പറയുന്നു: *"അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപിഷ്ടമായ കാര്യം വിവാഹമോചനമത്രെ''<ref>അബൂദാവൂദ്, ഇബ്നുമാജ, ഹാകിം</ref>.
*"അല്ലാഹു, വിവാഹമോചനത്തേക്കാൾ തനിക്കേറ്റം ക്രോധകരമായ ഒരു കാര്യവും അനുവദനീയമാക്കിയിട്ടില്ല''(ദാറഖുത്നി)
ഹദ്റത്ത് *[[അലി]] പറയുന്നു: "നിങ്ങൾ വിവാഹം കഴിക്കുക; ത്വലാഖ് ചൊല്ലാതിരിക്കുക. കാരണം അത് ദൈവികസിംഹാസനത്തിൽ പോലും ഞെട്ടലുണ്ടാക്കും.''<ref>ഖുർതുബി, ഭാഗം: 18, പേജ് 149</ref>
ആസ്വാദനാവശ്യാർഥം മാറിമാറി കല്യാണം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്യുന്നത് ഗുരുതരമായ പാപമാണ്. നബി അത് കടുത്ത ഭാഷയിൽ വിലക്കിയിട്ടുണ്ട്: *"നിങ്ങൾ വിവാഹം കഴിക്കുക. മൊഴിത്വലാഖ് ചൊല്ലാതിരിക്കുക. ആസ്വാദനാവശ്യാർഥം അങ്ങനെ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല'' (ദാറഖുത്നി).
*ന്യായമായ കാരണമില്ലാതെ വിവാഹമോചനം നടത്തിയ ഒരാളോട് പ്രവാചകൻ രൂക്ഷമായ ഭാഷയിൽ ചോദിച്ചു: "ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ട് കൂടി ദൈവികഗ്രന്ഥംകൊണ്ട് കളിക്കുകയോ?'' (നസാഈ).
 
== വിവിധ ഘട്ടങ്ങൾ ==
.മൂന്നു ത്വലാഖും ഒന്നിച്ചുമൊഴിഞ്ഞാൽ മൂന്നും സാദുവാകും. പക്ഷേ ഒന്നിച്ച് മൊഴിയൽ ശക്തിയായ കറാഹത്താണ്<ref>ശരീഅത്തും കോടതിയും</ref><ref>[pageخلاصة الفقه الإسلام-323</ref> <ref>ഫത്ഹുൽ മുഈൻ -391</ref>.അതിനിടയിൽ തന്നെ തിരിച്ചെടുക്കണമെന്ന് തോന്നിയാൽ തിരിച്ചെടുക്കാനും അനുവാദമുണ്ട്.വിവാഹമുക്തകൾക്കും ന്യായമായ അവകാശമുള്ളതായി ഇസ്ലാമിക നിയമം അനുശാസിക്കുന്നുണ്ട്.
==വിവിധ രൂപങ്ങൾ==
ഖുൽഅ്, ഫസ്ഖ്, മുബാറഅത്ത്, ത്വലാഖ് എന്നിങ്ങനെ വിവിധ രൂപങ്ങൾ ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു.<ref>ഫത്ഹുൽ മുഈൻ</ref>
===1)ഖുൽഅ്===
ഭർതാവുമായി സഹകരിച്ച് നീങ്ങാൻ സാദ്യമല്ലെന്ന് ബോദ്യപ്പെടുകയും മോചനം വേണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർക് ഭർതാവിൽ നിന്ന് മുക്തി തേടാം. എന്തെങ്കിലും ഒരു ധനം-താൻകൊടുത്തതോ തനിക്ക് ലഭിക്കാനുള്ളതോആയ സംഖ്യ-വിട്ട് കൊടുത്ത് കൊണ്ട് അല്ലെങ്കിൽ നിശ്ചിത സാധനം തരാം എന്ന് ബാദ്യത ഏറ്റ് കൊണ്ട് വിവാഹമോചനം ആവശ്യപ്പെടുന്നതിനാണ് ഖുൽഅ് എന്നുപറയുന്നത്.
ഭർതാവിന് പ്രതിഫലം കൊണ്ട് ത്വലാഖിന്റെയോ ഖുൽഇന്റെയോ വാക്കുകളിലൂടെ വേർപിരിയലാണ് ഖുൽഅ്.
<ref>ഫത്ഹുൽ മുഈൻ -347</ref>
 
== ഇതും കാണുക ==
* [[നിക്കാഹ്]]
* [[മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2327442" എന്ന താളിൽനിന്ന് ശേഖരിച്ചത്