"ഫുൽകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Phulkari}}
വരി 4:
==വിവരണം==
[[File:Phulkari from Punjab, India, 20th century, khadi, silk, plain weave, embroidery, Honolulu Museum of Art.JPG|thumb|ഫുൽകാരി ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു]]
ഒരു കാലത്ത് അലങ്കാരത്തുന്നലുകളോടു കൂടിയുള്ള എല്ലാ വസ്ത്രങ്ങളെയും ഈ പ്രദേശത്ത് ഫുൽകാരി എന്നറിയപ്പെട്ടിരുന്നെങ്കിലും പിന്നീട് ഈ വിശേഷണം അലങ്കാരത്തുന്നലുകളുള്ള ഷാളുകൾക്കും ശിരോവസ്ത്രങ്ങൾക്കും മാത്രമായി ചുരുക്കപ്പെട്ടു. ആധുനിക കാലത്ത്, ലളിതവും അങ്ങിങ്ങായി അലങ്കാരത്തുന്നലുകളുള്ള ഷാളുകൾ, ദുപ്പട്ട, ''ഒഡിനി'' എന്ന ശിരോവസ്ത്രം തുടങ്ങി നിത്യവും ഉപയോഗിക്കുന്നവയെ ഫുൽകാരി എന്നറിയപ്പെടുമ്പോൾ, ശരീരം മുഴുവൻ മൂടുന്നവയും വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നവയുമായ നിർലോഭമായ രീതിയിൽ അലങ്കാരപ്പണികൾ ചെയ്തിട്ടുള്ള വസ്ത്രങ്ങളെ 'ഉദ്യാനം' എന്നർത്ഥം വരുന്ന ''ബാഗ്'' (Bagh) എന്ന് വിശേഷിപ്പിക്കുന്നു. ഇവയിൽ തന്നെ അത്ര സമൃദ്ധമല്ലാതെ അവിടവിടങ്ങളിൽ മാത്രം അലങ്കാരപ്പണികൾ ചെയ്തിട്ടുള്ള വസ്ത്രങ്ങളെ ചെറിയ പൂന്തോട്ടം അഥവാ 'അര ഉദ്യാനം' എന്ന അർത്ഥമുള്ള ''ആധാബാഗ്'' എന്നറിയപ്പെടുന്നു.
 
പഞ്ചാബി പെൺകുട്ടികളുടെ ജീവിതവും ഫുൽകാരിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളിലും ഉത്സവ വേളകളിലും കുടുംബചടങ്ങുകളിലും ഏതെങ്കിലും തരത്തിലുള്ള ഫുൽകാരി അല്ലെങ്കിൽ ബാഗ് (Bagh) അണിയാറുണ്ട്. പരമ്പരാഗതമായി പഞ്ചാബി പെൺകുട്ടികളുടെ വിവാഹ വസ്ത്രശേഖരത്തിൽ ഫുൽകാരി വസ്ത്രങ്ങളും ഉൾപ്പെടുന്നു.
==ചരിത്രം==
ഈ തുന്നൽ വേലയുടെ ആരംഭകാലമോ കൃത്യമായ ചരിത്രമോ പൂർണ്ണമായ രീതിയിൽ രേഖപ്പെടുത്തിയിട്ടില്ല. 15-ആം നൂറ്റാണ്ടിൽ [[വാരിസ് ഷാ]] രചിച്ച [[ഹീർ-രംജ]] എന്ന കൃതിയിൽ ഫുൽകാരിയെ പറ്റിയുള്ള പരാമർശമുണ്ട്. <ref>[http://www.utsavpedia.com/motifs-embroideries/the-culture-and-future-of-phulkari-embroidery/ The culture and future of phulkari embroidery, Utsavpedia]</ref> മധ്യേഷ്യയിൽ നിന്ന് കുടിയേറിപ്പാർത്ത [[ജാട്ട്]] വിഭാഗക്കാരിൽ നിന്നുമാണ് ഈ തുന്നൽ വേല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. പേർഷ്യൻ തുന്നൽ കലയായ ''ഗുൽകാരി''യിൽ നിന്നാണ് ഫുൽകാരി രൂപമെടുത്തതെന്ന ഒരു അഭിപ്രായവുമുണ്ട്. ഗുൽകാരിയുടെ വാച്യാർത്ഥവും ഫുൽകാരിയുടേത് തന്നെയാണ്. ഫുൽകാരിയുടെ നിർമ്മാണ രീതിയും മാതൃകകളും തലമുറയായി വാമൊഴിയായി കൈമാറപ്പെട്ടു വന്നിരുന്നു. അതിനാൽ തന്നെ ഒരോരോ പ്രദേശങ്ങളിലെ ഫുൽകാരിയിലും അതിന്റേതായ വ്യത്യസ്തകൾ ദർശനീയമാണ്. പ്രധാനമായും സിഖ് പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് ഫുൽകാരിയുടെ വളർച്ചയും പ്രചാരമെന്നിരുന്നാലും ഹിന്ദു-മുസ്ലീം സമുദായങ്ങളും ഇതിൽ പങ്കു വഹിച്ചിരുന്നു. അതിനാൽ തന്നെ മതപരം എന്നതിനേക്കാൽ പ്രാദേശികപരമായാണു ഇതിന്റെ പ്രാധാന്യം.<ref>[http://www.indianheritage.biz/Phulkari.html PHULKARI - Ancient Textile of Punjab, indianheritage.biz]</ref>
 
1947-ലെ ഇന്ത്യാ-പാകിസ്ഥാൻ വിഭജനവും ലാഭമില്ലായ്മ, വ്യാവസായവത്കരണം, യന്ത്രസഹായമില്ലാതെയുള്ള പണിയോടുള്ള മടുപ്പ് തുടങ്ങിയ സാമൂഹിക-സാമ്പത്തിക കാരണങ്ങളും ഫുൽകാരിയുടെ നിലനിൽപ്പിനെ കാര്യമായി ബാധിച്ചു. എങ്കിലും വർഷങ്ങളായി ഗവണ്മെന്റ് ഈ തുന്നൽ വിദ്യയെ നിലനിർത്തുവാനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുകയും പ്രദർശനങ്ങളും മേളകളും സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.
വരി 17:
{{reflist}}
 
[[വർഗ്ഗം:പഞ്ചാബിലെ ഭൂപ്രദേശ സൂചികകൾഭൂപ്രദേശസൂചികകൾ]]
"https://ml.wikipedia.org/wiki/ഫുൽകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്