"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
1912 ൽ ഇനെസ്സ് തിരികെ റഷ്യയിലേക്കു മടങ്ങിയെത്തി. റഷ്യൻ അസ്സംബ്ലിയായ ഡ്യൂമയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബോൾഷെവിക്ക് പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനു നേതൃത്വം നൽകി. രണ്ടു മാസങ്ങൾക്കുശേഷം വീണ്ടും അറസ്റ്റിലായ ഇനെസ്സ പിന്നീട് ജയിൽമോചിതയാവുന്നത് മാർച്ച് 1913നാണ്. വീണ്ടും റഷ്യയിൽ നിന്നും പലായനം ചെയ്ത ഇനെസ്സ ലെനിൻ താമസിച്ചിരുന്ന ഗാലിഷ്യയിൽ അഭയം തേടി. വനിതകൾക്കു വേണ്ടിയുള്ള മാസികയായ റബോട്നിറ്റ്സയുടെ ചുമതലയേറ്റെടുത്തു.
 
1917 മാർച്ച് രണ്ടിന് നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിഞ്ഞതോടെ രൂപം കൊണ്ട താൽക്കാലിക സർക്കാരിന്റെ പ്രവർത്തനത്തിൽ ആകെ നിരാശരായതീർന്ന , നാടുകടത്തപ്പെട്ടിരുന്ന ബോൾഷെവിക്ക് അംഗങ്ങൾ റഷ്യയിലേക്കു തിരിച്ചുവരാനൊരുങ്ങി. രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങളുടെ സംഭാവനകൾ ആവശ്യമായ സമയമാണിതെന്ന് അവർ കരുതി. ലെനിനും ഇനെസ്സയും ഉൾപ്പടെ 26 ബോൾഷെവിക് പാർട്ടി അംഗങ്ങൾ പ്രത്യേക ട്രെയിനിർൽ പെട്രോഗ്രാഡിലേക്കു മടങ്ങിയെത്തി.
 
[[ഒക്ടോബർ വിപ്ലവം|ഒക്ടോബർ വിപ്ലവത്തിനുശേഷം]], ഇനെസ്സ സോവിയറ്റ് കൗൺസിലിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു. കേന്ദ്രീയ ശക്തികളുമായി റഷ്യൻ സർക്കാർ ഒപ്പിട്ട സമാധാന ഉടമ്പടിയെ ഇനെസ്സ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, സോവിയറ്റ് ട്രേഡ് യൂണിയനിലും, സ്ത്രീകൾക്ക് അർഹതപ്പെട്ട സ്ഥാനങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച സംഘനടയായ സെനോത്ഡെലിന്റെ ഡയറക്ടറായി ഇനെസ്സ സ്ഥാനമേറ്റെടുത്തു. 1920 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന വനിതകളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തു.
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്