"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
[[റഷ്യ|റഷ്യയിൽ]] നിരോധിക്കപ്പെട്ട ഒരു സംഘടനയായിരുന്ന [[റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്ക് ലേബർ പാർട്ടി]] എന്ന സംഘടനയിൽ ഇനെസ്സ അംഗമായി ചേർന്നു. സംഘടനയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഇനെസ്സ അറസ്റ്റു ചെയ്യപ്പെടുകയും, ശിക്ഷയുടെ ഭാഗമായി വടക്കൻ റഷ്യയിലുള്ള ഒരു ഗ്രാമത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു.<ref>[[#ia02|ഇനെസ്സാ അർമാന്ദ് - എൽവു‍ഡ് ]] </ref> 1908 ൽ ഇവിടെ നിന്നും രക്ഷപ്പെട്ട ഇനെസ്സ, റഷ്യ വിടുകയും പാരീസിലേക്കു കുടിയേറുകയും ചെയ്തു. അവിടെ വെച്ച് ഇനെസ്സ [[ലെനിൻ|വ്ലാഡിമിർ ലെനിനേയും]] മറ്റു ബോൾഷെവിക് പാർട്ടി അംഗങ്ങളേയും പരിചയപ്പെട്ടു. പടിഞ്ഞാറൻ യൂറോപ്പിൽ പ്രവർത്തിച്ചിരുന്ന എല്ലാ [[ബോൾഷെവിക് പാർട്ടി|ബോൾഷെവിക് ഗ്രൂപ്പുകളേയും]] ഒന്നിച്ചു ചേർത്തു പ്രവർത്തിക്കാൻ രൂപം കൊണ്ട സംഘടനയായ കമ്മറ്റി ഓഫ് ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറിയായി ഇനെസ്സ തിരഞ്ഞെടുക്കപ്പെട്ടു.<ref>ബാർബറ ഇവാൻ ക്ലെമന്റ്സ് , ''ബോൾഷെവിക് വുമൺ'', ന്യൂയോർക്ക് : കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്, 1997.</ref>
 
1912 ൽ ഇനെസ്സ് തിരികെ റഷ്യയിലേക്കു മടങ്ങിയെത്തി. റഷ്യൻ അസ്സംബ്ലിയായ ഡ്യൂമയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബോൾഷെവിക്ക് പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനു നേതൃത്വം നൽകി. രണ്ടു മാസങ്ങൾക്കുശേഷം വീണ്ടും അറസ്റ്റിലായ ഇനെസ്സ പിന്നീട് ജയിൽമോചിതയാവുന്നത് മാർച്ച് 1913നാണ്. വീണ്ടും റഷ്യയിൽ നിന്നും പലായനം ചെയ്ത ഇനെസ്സ ലെനിൻ താമസിച്ചിരുന്ന ഗാലിഷ്യയിൽ അഭയം തേടി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്