"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
1874 മേയ് എട്ടാം തീയതി [[ഫ്രാൻസ് | ഫ്രാൻസിലെ]] [[പാരീസ് | പാരീസിലാണ്]] ഇനെസ്സാ ജനിച്ചത്. തിയഡോർ ഹെർബെൻവില്ലെയും, നതാലീ വൈൽഡുമായിരുന്നു മാതാപിതാക്കൾ. കലാരംഗത്തു പ്രവർത്തിക്കുന്നവരായിരുന്നു ഈ ദമ്പതികൾ.<ref name=inessabook>{{cite book | title = ഇനെസ്സാ അർമാന്ദ്, റെവല്യൂഷണറി ആന്റ് ഫെമിനിസ്റ്റ് | url = https://books.google.ca/books?id=xXs77PzCaYkC&pg=PA14&dq=Nathalie+Wild+d%27Herbenville&hl=en#v=onepage&q=Nathalie%20Wild%20d%27Herbenville&f=false | publisher = കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ് | last = ആർ.സി | first = എൽവു‍ഡ് | year = 2002 | isbn = 978-0521894210 | page = 14}}</ref> ഇനെസ്സയെക്കൂടാതെ രണ്ടു കുട്ടികൾ കൂടി ഈ ദമ്പതികൾക്കുണ്ടായിരുന്നു. ഇനെസ്സക്ക് അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. മോസ്കോയിൽ അമ്മായിയുടേയും, മുത്തശ്ശിയുടേയും കൂടെയാണ് പിന്നീട് ഇനെസ്സാ വളർന്നത്. ഇരുവരും അധ്യാപകരായിരുന്നു.<ref>[[#ia02|ഇനെസ്സാ അർമാന്ദ് - എൽവു‍ഡ് ]] പുറം 15</ref>
 
ഇനെസ്സാ തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ റഷ്യയിലെ സമ്പന്നനായ ഒരു ടെക്സറ്റൈയിൽ മുതലാളിയുടെ മകനെ വിവാഹം കഴിച്ചു. ഇവർക്ക് നാലു മക്കളുണ്ട്. കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി മോസ്കായിൽ ഇരുവരും ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. മറ്റുള്ളവരാൾ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ സഹായിക്കുന്നതിനായുള്ള ഒരു സംഘടനയിൽ ഇക്കാലത്ത് ഇനെസ്സ അംഗമായിരുന്നു. സംഘടനയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഇനെസ്സ അറസ്റ്റു ചെയ്യപ്പെടുകയും, വടക്കൻ റഷ്യയിലുള്ള ഒരു ഗ്രാമത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു.
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്