"കാപ്പിരിമുത്തപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കൊച്ചി|കൊച്ചിയിലും]] പരിസരത്തും ഏറെ പ്രചാരമുള്ള ഒരു ഐതിഹ്യത്തിലെ കേന്ദ്രസങ്കല്പമായ പ്രേതാത്മാവാണ് '''കാപ്പിരിമുത്തപ്പൻ'''. പതിനേഴാം നൂറ്റാണ്ടിൽ [[നെതർലന്റ്സ്|ഡച്ചുകാരുടെ]] വരവോടെ കേരളതീരത്തു നിന്നു ധൃതിയിൽ പലായനം ചെയ്യേണ്ടിവന്ന [[പോർത്തുഗൽ|പോർത്തുഗീസുകാർ]], പിന്നീട് വീണ്ടെടുക്കാമെന്ന വിശ്വാസത്തിൽ കേരളത്തിലെ തങ്ങളുടെ ധനമെല്ലാം പലയിടങ്ങളിലായി കുഴിച്ചിട്ടെന്നും, നിധികാക്കാനും, പ്രേതഭയം ഉണ്ടായി മറ്റാരും അത് അപഹരിക്കാതിരിക്കാനുമായി നിധിക്കൊപ്പം കിഴക്കൻ കിഴക്കൻ [[ആഫ്രിക്ക|ആഫ്രിക്കയിൽ]] നിന്നു കൊണ്ടു വന്നിരുന്ന തങ്ങളുടെ 'കാപ്പിരി' അടിമകളിൽ ഓരോരുത്തരേയും കുഴിച്ചിട്ടെന്നുമുള്ള വിശ്വാസത്തിൽ നിന്നാണ് കാപ്പിരിമുത്തപ്പൻ സങ്കല്പം രൂപപ്പെട്ടത്. മാവ് ഉൾപ്പെടെയുള്ള വലിയ മരങ്ങൾക്കു കീഴയാണ് നിധി കുഴിച്ചിട്ടതായി വിശ്വസിക്കപ്പെടുന്നത്. കൊച്ചി പ്രദേശത്ത് പലയിടങ്ങളിലുമുള്ള മുത്തപ്പൻ മാടങ്ങളിലെ ഉപാസനാമൂർത്തി കൂടിയാണ് കാപ്പിരി മുത്തപ്പൻ. നിധികൾ കണ്ടുകിട്ടുന്നതുൾപ്പെടെയുള്ള അസാദ്ധ്യകാര്യങ്ങൾ സാധിച്ചുകിട്ടാൻ മുത്തപ്പൻ മാടങ്ങളിൽ പ്രാർത്ഥിക്കുക പതിവാണ്. വഴിതെറ്റിപ്പോയവരെ നേർവഴിയിലെത്തിക്കുന്നതുൾപ്പെടെയുള്ള കാരുണ്യപ്രവൃത്തികൾക്കു പേരുകേട്ട സൗമ്യമൂർത്തിയാണു മുത്തപ്പൻ. ചുരുട്ടും, മീനും, കരിക്കും, കള്ളും മറ്റുമാണ് മുത്തപ്പൻമാടങ്ങളിലെ കാഴ്ചദ്രവ്യങ്ങൾ.<ref>കാപ്പിരി മുത്തപ്പൻ, 2016 മാർച്ച് 20-നു മലയാളമനോരമ ദിനപ്പത്രത്തോടൊപ്പമുള്ള 'ഞായറാഴ്ച'-യിൽ ജിജോ ജോൺ പുത്തേഴത്ത് എഴുതിയ ലേഖനം</ref>
 
മുത്തപ്പന്റെ പ്രത്യക്ഷാനുഭവം കിട്ടിയതായുള്ള അവകാശവാദങ്ങൾ കൊച്ചി പ്രദേശത്ത് സാധാരണമാണ്. രാത്രികാലങ്ങളിൽ കാപ്പിരിയെപ്പോലുള്ളൊരു രൂപം ചുരുട്ടുവലിച്ചിരിക്കുന്നതായി കണ്ടുവെന്നാണ് അവകാശവാദം. മതിലുകളിൽ കുത്തിയിരുന്ന് മൂളിപ്പാട്ടു പാടി കള്ളുകുടിക്കുന്ന രൂപത്തിൽ മുത്തപ്പനെ കണ്ടതായുള്ള അവകാശവാദങ്ങളും ഉണ്ടായിട്ടുണ്ട്. രോഗശാന്തിക്കും നല്ലകാലത്തിനുമായി മുത്തപ്പനെ ഉപാസിക്കുന്നവർ വളരെയുണ്ട്. മതവിശ്വാസത്തിനും ആധുനികതക്കും മുത്തപ്പനിലുള്ള വിശ്വാസം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.<ref>"Once a Slave, now a diety" 2013 ജൂൺ 17-ലെ ഹിന്ദു ദിനപ്പത്രത്തിൽ നിധി സുരേന്ദ്രനാഥ് എഴുതിയ [http://www.thehindu.com/news/cities/Kochi/once-a-slave-now-a-deity/article4820623.ece ലേഖനം]</ref>
"https://ml.wikipedia.org/wiki/കാപ്പിരിമുത്തപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്