"സ്ട്രുഗ കാവ്യ സായാഹ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' മാസിഡോണിയയിൽ നടക്കുന്ന കാവ്യ സായാഹ്നങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:05, 19 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

മാസിഡോണിയയിൽ  നടക്കുന്ന കാവ്യ സായാഹ്നങ്ങളാണ്  സ്ട്രുഗ കാവ്യ സായാഹ്നങ്ങൾ.മാസിഡോണിയൻ കവികളുടെ കൂടിച്ചേരൽ എന്ന നിലയിൽ  1962ലാണ് ഇതിന്റെ ആരംഭം.സ്ട്രുഗ പട്ടണത്തിലാണ് കാവ്യോത്സവം സംഘടിപ്പിക്കുന്നത്.കാരണം ആധുനിക മാസിഡോണിയൻ കവിതയിൽ മിലാസിനോവ് സഹോദരന്മാർ എന്നറിയപ്പെടുന്ന കോൺസ്റ്റാൻന്റൺ മിലാസിനോവും സിമിറ്റാൻ മിലാസിനോവും ജനിച്ചു വളർന്നത്  സ്ട്രുഗയിലാണ്.അവരുടെ ഓർമ്മയ്ക്കാണ് കാവ്യ സായാഹ്നം സമർപ്പിച്ചിരിക്കുന്നത്. കോൺസ്റ്റാൻന്റൺ  മോസ്കോയിൽ  പടിക്കുന്ന കാലത്ത് എഴുതിയ 'തെക്കു കിഴക്കിനെ പ്രതീക്ഷിച്ച് ' എന്ന കവിത വായിച്ചുകൊണ്ടാണ്  എല്ലാ വർഷവും ആഗസ്റ്റ് 27 ന് കാവ്യോത്സവം ആരംഭിക്കുന്നത്.[1]

പ്രശസ്തി

1966 മുതൽ രാജ്യാന്തര ശ്രദ്ധ നേടിയ ലോകത്തിലെ ഏറ്റവും വിപുലമായ കാവ്യോത്സവമായി സ്ട്രുഗ മാറി.1987 ൽ ഒ.എൻ.വി കുറുപ്പ് സ്ട്രുഗകാവ്യോത്സവത്തിൽ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു.[2] ടി.പി രാജീവനും പിൽക്കാലത്ത് പങ്കെടുത്തിട്ടുണ്ട്.

  1. ടി.പി രാജീവൻ,പുറപ്പെട്ടു പോകുന്ന വാക്ക്,മാതൃഭൂമിബുക്സ്,2015
  2. ഒ.എൻ.വി സ്മരണ,ജീവിത രേഖ,ഭാഷാപോഷിണി,2016 മാർച്ച്