"ക്രിസ്റ്റീനാ അഗീലെറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
| URL = {{URL|christinaaguilera.com}}
}}
'''ക്രിസ്റ്റീനാ അഗീലെറാ''' ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ‍. 1990-ൽ സ്റ്റാർ സെർച്ച് എന്ന ടെലിവിഷൻ പരിപാടിയിൽ മൽസരാർഥിയായി വന്നു. തുടർന്ന് 1993-ൽ ഡിസ്നി ചാനലിന്റെ മിക്കി മൗസ് ക്ലബ്ബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1998-ൽ പുറത്തിറങ്ങിയ 'മുലാൻ' എന്ന അനിമേഷൻ ചിത്രത്തിനു വേണ്ടി റിഫ്ലക്ഷൻ എന്ന ഗാനം ആലപിച്ചതോടെ ക്രിസ്റ്റീന ആർ.സി.എ. റെക്കോർഡ്സുമായി കരാറിലൊപ്പു വച്ചു.
 
1999ൽ 'ക്രിസ്റ്റീനാ അഗീലെറാ' എന്ന ആൽബം പുറത്തിറക്കി. ഇതിലെ 'ജീനി ഇൻ എ ബോട്ടിൽ', 'വാട്ട് എ ഗേൾ വാണ്ട്സ്', 'കമോൺ ഓവർ ബേബി' എന്നീ ഗാനങ്ങൾ ബിൽബോർഡ് ഹിറ്റ് ചാർട്ടിൽ ഇടം നേടി. 2001-ൽ 'മി റിഫ്ലയൊ' എന്ന ലാറ്റിൻ ആൽബം പുറത്തിറക്കി. ഈ ആൽബങ്ങളുടെ വിജയത്തോടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്നെങ്കിലും തന്റെ സംഗീതത്തെയും പ്രതിച്ഛായയേയും മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതിയിൽ അതൃപ്തയായ ക്രിസ്റ്റീന മാനേജർ സ്റ്റീവ് കർട്സുമായി പിരിഞ്ഞു. 2002-ൽ 'സ്ട്രിപ്പ്ഡ്' എന്ന ആൽബം പുറത്തിറക്കി ഇതിലെ 'ബ്യൂട്ടിഫുൾ' എന്ന ഗാനം ഹിറ്റായി. പിന്നീട് 2006-ൽ 'ബാക്ക് ടു ബേസിക്സ്' എന്ന ആൽബത്തിലൂടെ സംഗീതനിരൂപകരുടെ പ്രശംസ നേടി. ഇതിൽ സോൾ, [[ജാസ്]], [[ബ്ലൂസ്]] എന്നീ സംഗീത രൂപങ്ങൾ മികച്ച രീതിയിൽ സമന്വയിപ്പിച്ചിരുന്നു. നാലാമത്തെ ആൽബമായ 'ബയോണിക്'(2010) വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
വരി 36:
[[വർഗ്ഗം:ഡിസംബർ 18-ന് ജനിച്ചവർ]]
[[വർഗ്ഗം:1980-കളിൽ ജനിച്ചവർ]]
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ക്രിസ്റ്റീനാ_അഗീലെറാ" എന്ന താളിൽനിന്ന് ശേഖരിച്ചത്