"ഫ്രാൻസ് കാഫ്‌ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
replaced: date=28 May 2009 → date=2009 May 28 (3)
വരി 18:
}}
 
[[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്നു '''ഫ്രാൻസ് കാഫ്ക''' ({{IPA2|ˈfranʦ ˈkafka}}) ([[ജൂലൈ 3]], [[1883]] – [[ജൂൺ 3]], [[1924]]). പഴയ ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയയിൽ, ഇന്നു ചെക്ക് ഗണരാജ്യത്തിന്റെ തലസ്ഥാനമായിരിക്കുന്ന [[പ്രാഗ്]] നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പഴയപ്രേഗിലെ നഗര ചത്വരത്തിൽ വിശുദ്ധ നിക്കോളാസിന്റെ പള്ളിക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മവീട് ഇന്ന് കാഫ്ക മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.
 
കാഫ്കയുടെ മിക്ക കൃതികളും മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. അവയിൽ പലതും അപൂർണ്ണങ്ങളാണ്. അവ പൊതുവേ, നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ്. "കാഫ്കയിസ്ക്ക്" (Kafkaesque) എന്ന ഒരു പദം തന്നെ അദ്ദേഹത്തിന്റെ രചനാശൈലിയെ സൂചിപ്പിക്കുന്നതായി നിലവിലുണ്ട് . അദ്ദേഹത്തിന്റെ കൃതികളിൽ [[ദ് ജഡ്ജ്മെന്റ്|"ന്യായവിധി"]] (1913), "ശിക്ഷാകോളനിയിൽ" (1920, [[ഇൻ ദ് പീനൽ കോളനി]]) എന്നീ കഥകൾ; ലഘുനോവൽ (നോവെല്ല) ആയ "[[മെറ്റമോർഫോസിസ്(നോവൽ)|മെറ്റമോർഫോസിസ്]]" (രൂപപരിവർത്തനം); അപൂർണ്ണ നോവലുകളായ "വിചാരണ" ([[ദ് ട്രയൽ]]), "ദുർഗ്ഗം" ([[ദ് കാസിൽ]]), [[അമേരിക്ക(നോവൽ)|അമേരിക്ക]] (Amerika) എന്നിവ ഉൾപ്പെടുന്നു.
 
കാഫ്കയെ അന്യതാബോധം വിടാതെ പിടികൂടിയിരുന്നു. തകർന്നുകൊണ്ടിരുന്ന ഒരു സാമ്രാജ്യത്തിലെ പൗരനായി ജനിച്ച അദ്ദേഹം ചെക്ക് ഭാഷ സംസാരിക്കുന്ന ഒരു സമൂഹത്തിൽ ജർമ്മൻ സസാരിക്കുന്നവനും, ക്രിസ്ത്യാനികൾക്കിടയിൽ യഹൂദനും, സ്വാർത്ഥനും സ്വേച്ഛാപ്രേമിയുമായ ഒരു പിതാവ് അടക്കി വാണിരുന്ന കുടുംബത്തിൽ ഏകാകിയും ആയി ജീവിച്ചു.<ref name = "stanley">കാഫ്കയുടെ ലഘുനോവലായ മെറ്റമോർഫോസിസിന് സ്റ്റാൻലി കോൺഗോൾഡ് എഴുതിയ ആമുഖം(ബന്ധാം ക്ലാസിക്)</ref>
 
== ജീവിതം ==
=== പശ്ചാത്തലം ===
[[പ്രമാണം:Kafka5jahre.jpg|thumb|left|കാഫ്ക, 5 വയസ്സ് പ്രായമുള്ളപ്പോൾ]]
മദ്ധ്യവർഗ്ഗത്തിൽ പെട്ട അസ്കനാസി യഹൂദരായിരുന്നു{{സൂചിക|൧}} ഫ്രാൻസ് കാഫ്കയുടെ മാതാപിതാക്കൾ. ദക്ഷിണ ബൊഹേമിയയിലെ ഒരു ഗ്രാമമായ ഓസെക്കിൽ നിന്ന് [[പ്രേഗ്|പ്രേഗിലെത്തിയ]] ജേക്കബ് കാഫ്കയുടെ നാലാമത്തെ മകനായിരുന്നു കാഫ്കയുടെ പിതാവ് ഹെർമൻ കാഫ്ക. യഹൂദനിയമത്തിന്റെ ഭാഗമായ കൊഷർ വിധി അനുസരിച്ചുള്ള കശാപ്പായിരുന്നു മുത്തച്ഛന്റെ കുലത്തൊഴിൽ. അദ്ദേഹം സംസാരിച്ചിരുന്നത് യിദ്ദിഷ് ഭാഷ{{സൂചിക|൩}} ആയിരുന്നു. നാടോടിവാണിഭക്കാരനായി കുറേക്കാലം ജോലി ചെയ്തശേഷം അദ്ദേഹം കൗതുകവസ്തുക്കളും വിവിധതരം ഉപകരണങ്ങളും വിൽക്കാനായി 15-ഓളം ജോലിക്കാരുള്ള ഒരു കട തുടങ്ങി. അക്കാലത്ത് ഓസ്ട്രിയൻ ചക്രവർത്തി ജോസഫ് രണ്ടാമൻ സാമ്രാജ്യത്തിലെ [[യഹൂദർ]] അംഗീകൃതമായ കുടുംബപ്പേരുകൾ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ട് വിളംബരം ഇറക്കിയിരുന്നു. കാഫ്കയുടെ മുത്തച്ഛൻ തന്റെ വ്യാപാരചിഹ്നമായി തെരഞ്ഞെടുത്തത് [[കാക്ക|കാക്കയുടെ]] വർഗ്ഗത്തിൽ പെട്ട 'ജാക്ക്ഡോ' (Jackdaw) എന്ന പക്ഷിയുടെ ചിത്രമായിരുന്നു. ചെക്ക് ഭാഷയിൽ ആ പക്ഷിയുടെ പേരാണ് കാവ്ക അല്ലെങ്കിൽ കാഫ്ക. ക്രമേണ അതു കുടുംബപ്പേരായിത്തീർന്നു.{{സൂചിക|൨}}
 
കാഫ്കയുടെ പിതാവ് ഹെർമൻ കാഫ്ക (1852–1931), "സ്വാർത്ഥതയും, മേധാവിത്വസ്വഭാവവും പ്രകടിപ്പിച്ച ഭീമാകാരനായ ഒരു കച്ചവടക്കാരൻ" എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name = "stanley"/> "ശക്തിയിലും, ആരോഗ്യത്തിലും, ഭക്ഷണപ്രിയത്തിലും, സ്വരത്തിലും, വാക്ചാതുരിയിലും, ആത്മതൃപ്തിയിലും, മേൽക്കോയ്മയിലും, ക്ഷമാസ്ഥൈരത്തിലും, മനഃസ്സാന്നിദ്ധ്യത്തിലും, പരഹൃദയജ്ഞാനത്തിലും" അച്ഛനുള്ള മികവ് കാഫ്ക സാക്ഷ്യപ്പെടുത്തുന്നു. പിതാവുമായുള്ള കാഫ്കയുടെ ബന്ധം വിഷമം പിടിച്ചതായിരുന്നു. "അച്ഛനുള്ള കത്ത്" എന്ന കൃതിയിൽ പിതാവിന്റെ ആധിപത്യസ്വഭാവവും നിർബ്ബന്ധങ്ങളും തന്നെ എത്രയധികം ബാധിച്ചുവെന്ന് കാഫ്ക വിവരിക്കുന്നു. "എന്റെ എഴുത്തു മുഴുവൻ നിങ്ങളെക്കുറിച്ചാണ്; നിങ്ങളുടെ തോളിൽ കിടന്നു കരയാനാകാത്ത കാര്യങ്ങളാണ് അവയിൽ അലർച്ചയായി കേൾക്കുന്നത്" എന്ന് അതിൽ അദ്ദേഹം പിതാവിനോടു പറയുന്നു.{{സൂചിക|൪}} പിതാവിന്റെ ബുദ്ധിഹീനതയും പ്രതിഭാശാലിയായ മകനെ വിലമതിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന പരിമിതികളും മകൻ ഒരിക്കലും തിരിച്ചറിഞ്ഞില്ല. അച്ഛന്റെ സ്നേഹം നേടുന്നതിലുണ്ടായ പരാജയം തീരാദുഃഖമായി കാഫ്കയെ വേട്ടയാടി, അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തേയും രചനകളേയും ആഴത്തിൽ സ്വാധീനിച്ചു.<ref name = "K">റൊണാൾഡ് ഹേമാൻ എഴുതിയ K: A Biography of Kafka, പ്രസാധനം ഫീനിക്സ് പ്രെസ്</ref> മദ്യം വാറ്റിയുണ്ടാക്കുന്നത് തൊഴിലാക്കിയ ജേക്കബ് ലോവി എന്നയാളുടെ മകളായിരുന്ന കാഫ്കയുടെ അമ്മ ജൂലി(1856–1934) ഭർത്താവിനേക്കാൾ വിദ്യാഭ്യാസവും വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലവും ഉള്ളവളായിരുന്നു.<ref>Gilman, Sander L. (2005) ''Franz Kafka''. Reaktion Books Ltd. London, UK. p.&nbsp;20–21. ISBN 1-881872-64-5.</ref>
വരി 47:
എഴുത്തുകാരനെന്ന നിലയിൽ മാർക്സ് ബ്രോഡ് ഇതിനകം സാമാന്യം അറിയപ്പെടാൻ തുടങ്ങിയിരുന്നു. 1909-ൽ, "നാട്ടുമ്പുറത്തെ വിവാഹത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ" എന്ന ആദ്യനോവലിന്റെ പ്രഥമാധ്യായം കാഫ്ക ബ്രോഡിനെ വായിച്ചു കേൾപ്പിച്ചു. പ്രതിഭാശാലിയായ സുഹൃത്തിന്റെ രചനകൾക്ക് കൂടുതൽ പ്രചാരം കിട്ടാൻ അവസരമൊരുക്കണം എന്നു ബ്രോഡിനു തോന്നി. താമസിയാതെ ബെർലിനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു വാരികയിലെഴുതിയ ലേഖനത്തിൽ ബ്രോഡ്, വലിയ എഴുത്തുകാരുടെ കാര്യം പരാമർശിക്കുന്നതിനിടെ, [[തോമസ് മാൻ|തോമസ് മാനിനെപ്പോലുള്ള]] മഹാപ്രതിഭകളുടെ പേരിനൊപ്പം കാഫ്കയുടെ പേരും ഉൾപ്പെടുത്തി. കാഫ്ക സാമാന്യം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഇതിനെ തുടർന്നാണ്.<ref name = "appan"/>
 
1911-ൽ, മൂത്ത സഹോദരി എല്ലിയുടെ ഭർത്താവ് കാൾ ഹെർമൻ, ഒരു ആസ്ബെസ്റ്റോസ് നിർമ്മാണശാലയുടെ നടത്തിപ്പിൽ സഹകരിക്കാൻ കാഫ്കയോടാവശ്യപ്പെട്ടു. ആദ്യമൊക്കെ താല്പര്യം കാട്ടിയ കാഫ്ക ഒഴിവുസമയം മുഴുവനായിത്തന്നെ അതിൽ ചെലവഴിച്ചു. അതേകാലത്തു തന്നെ കാഫ്ക, മറ്റെല്ലാക്കാര്യങ്ങളിലും അദ്ദേഹത്തിനൊപ്പം നിന്ന മാക്സ് ബ്രോഡിന്റെ എതിർപ്പിനെ അവഗണിച്ച്, യിദ്ദിഷ്{{സൂചിക|൩}} നാടകസംഘത്തിന്റെ പ്രവർത്തനങ്ങളിലും താല്പര്യമെടുത്തു. [[യഹൂദമതം|യഹൂദമതത്തിൽ]] കാഫ്കയ്ക്കുള്ള താല്പര്യം വർദ്ധിക്കാൻ ഇത് അവസരമൊരുക്കി.<ref name="victorian">{{Cite web|url=http://victorian.fortunecity.com/vermeer/287/judaism.htm |title=Kafka and Judaism |publisher=Victorian.fortunecity.com |accessdate=282009 May 200928}}</ref>
 
=== പ്രണയബന്ധങ്ങൾ ===
മുതിർന്ന വർഷങ്ങളിൽ കാഫ്ക പല യുവതികളുമായും സൗഹൃദത്തിലായിട്ടുണ്ട്. 1907-ൽ മൊറാവ്യയിലെ ട്രീഷ്(Triesch) നഗരത്തിൽ അവധിക്കാലം ചെലവഴിക്കാൻ കുടുംബത്തോടൊപ്പം പോയ കാഫ്ക അവിടെ കണ്ടുമുട്ടിയ 19 വയസ്സുകാരി ഹെഡ്വിഗ് വെയ്‌ലർ എന്ന യഹൂദപ്പെൺകുട്ടിയുമായി പരിചയത്തിലായി. വിയന്നായിൽ വിദ്യാർത്ഥിയായിരുന്ന അവൾ ട്രീഷിൽ ഒരു ബന്ധുവിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു. [[പ്രേഗ്|പ്രേഗിലേക്കു]] മടങ്ങിയ കാഫ്ക അവളുമായി ദീർഘമായി കത്തിടപാടു നടത്തി. "ഞാൻ സോഷ്യൽ ഡെമോക്രറ്റിക് പത്രികകൾ വായിക്കുന്നവനോ, നല്ല മനുഷ്യനോ അല്ല", എന്നു ഒരു കത്തിൽ അദ്ദേഹം ഏറ്റു പറയുന്നു. ഹെഡ്വിഗിന് [[പ്രേഗ്|പ്രേഗിൽ]] ഒരു ജോലി സംഘടിപ്പിക്കാൻ ശ്രമിക്കുക കൂടി ചെയ്തു കാഫ്ക.<ref name = "K"/> രണ്ടു വർഷം കഴിഞ്ഞ് [[പ്രേഗ്|പ്രേഗിലെത്തിയ]] അവൾ കത്തുകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ കാഫ്ക അവ അവൾക്കു കൊടുത്തു. 1912-ൽ മാക്സ് ബ്രോഡിന്റെ വീട്ടിൽ കാഫ്ക, [[ബെർലിൻ|ബെർലിനിൽ]] കേട്ടെഴുത്തു യന്ത്രം (dictaphone) ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ ജോലിചെയ്തിരുന്ന ഫെലീസ് ബൗറിനെ പരിചയപ്പെട്ടു. അടുത്ത അഞ്ചു വർഷങ്ങൾക്കിടെ അവർ ഒട്ടേറെ കത്തുകൾ കൈമാറുകയും ഇടക്കിടെ കണ്ടുമുട്ടുകയും ചെയ്തു. അവരുടെ പരിചയം പുരോഗമിച്ച് വിവാഹനിശ്ചയമായെങ്കിലും, 1914-ൽ ഫെലിസിന്റെ ഉറ്റസുഹൃത്ത് ഗ്രെറ്റെ ബ്ലോച്ചുമായുള്ള കാഫ്കയുടെ സൗഹൃദം പ്രേമമായി പരിണമിച്ചതോടെ ഫെലിസും കാഫ്കയും പിരിഞ്ഞു. കാഫ്കയിൽ നിന്ന് 1914-ൽ താൻ ഗർഭിണിയായെന്നും അങ്ങനെ ജനിച്ച ആൺകുട്ടി 1921-ൽ ഏഴാമത്തെ വയസ്സിൽ മരിച്ചെന്നും ഗ്രെറ്റെ ബ്ലോച്ച് 1940-ൽ ഒരു സുഹൃത്തിനെഴുതിയ കത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. ഫെലിസുമായി കാഫ്ക പിന്നീടും അടുത്ത് ഒരുവട്ടം കൂടി അവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടെങ്കിലും 1917-ൽ അവർ വീണ്ടും പിരിഞ്ഞു.
 
അതേവർഷം കാഫ്കയ്ക്ക് [[ക്ഷയരോഗം]] പിടിപെട്ടു. 1917 ആഗസ്ത് 10-നു വെളുപ്പിന് നാലു മണിക്ക് ഉറക്കമുണർന്ന അദ്ദേഹം ആദ്യമായി രക്തം ഛർദ്ദിച്ചു.{{സൂചിക|൫}} ആനാരോഗ്യാവസ്ഥയിലും 1919-ൽ കാഫ്ക, ഒരു സിനഗോഗ് വേലക്കാരനായ ഒരു ചെരുപ്പുകുത്തിയുടെ മകൾ ജൂലി വോറിസെക്കുമായി അടുത്ത് [[വിവാഹം]] നിശ്ചയിച്ചു. ഈ ബന്ധം അപമാനകരമായി കരുതിയ പിതാവ് ഹെർമൻ കാഫ്ക, താൻ എല്ലാം വിറ്റ് നാടുവിടുമെന്നു ഭീഷണിപ്പെടുത്തി. പിതാവിനെതിരെയുള്ള പരാതികൾ നിരത്തുന്ന കാഫ്കയുടെ പ്രസിദ്ധമായ കത്തിന്റെ രചനയ്ക്കുള്ള കാരണങ്ങളിലൊന്ന് ഈ കലഹമായിരുന്നു. വിവാഹപദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച്, താമസിക്കാനുള്ള വീടു തെരഞ്ഞെടുക്കുക പോലും ചെയ്ത കാഫ്ക, നിശ്ചിതദിവസത്തിനു രണ്ടുമൂന്നു ദിവസം മുൻപ് 1920 ജൂലൈ മാസത്തിൽ അതു വേണ്ടെന്നു വച്ചു. ചെക്ക് ഭാഷയിലെ പത്രപ്രവർത്തകയും എഴുത്തുകാരിയും കാഫ്കയുടെ സുഹൃത്ത് ഏണസ്റ്റ് പൊളാക്കിന്റെ ഭാര്യയുമായ മിലേനാ ജെസേൻസ്കായുമായി കാഫ്ക ഇതിനിടെ തീവ്രസൗഹൃദത്തിലായതായിരുന്നു കാരണം. 1923-ൽ, ബാൾട്ടിക് കടൽ തീരത്തെ ഗ്രാൽ മൂരിറ്റ്സിൽ ചെലവഴിച്ച ഒഴിവുകാലത്ത് അദ്ദേഹം, ഡോറാ ഡയാമാന്റ് എന്ന 25 വയ്സ്സുകാരി യുവതിയുമായി അടുപ്പത്തിലായി. യാഥാസ്ഥിതിക യഹൂദപശ്ചാത്തലത്തിൽ പിറന്ന്, സ്വതന്ത്രപ്രകൃതിയുടെ ബലത്തിൽ യഹൂദച്ചേരിയിൽ നിന്നു രക്ഷപെട്ട ഒരു കിന്റർഗാർട്ടൻ അദ്ധ്യാപികയായിരുന്നു ഡോറ ഡയാമാന്റ്. കാഫ്കയുടെ കാമുകിയായിത്തീർന്ന അവൾ യഹൂദ താൽമൂദിൽ അദ്ദേഹത്തിനുണ്ടായ താല്പര്യത്തിനു കാരണക്കാരിയായി. കുടുംബത്തിന്റെ സ്വാധീനത്തിൽ നിന്നു സ്വതന്ത്രനാകാനും എഴുത്തിൽ ശ്രദ്ധയൂന്നാനുമായി ആ വർഷം തന്നെ ബെർളിനിലേക്കു പോയ കാഫ്ക അവിടെ താമസിച്ചിരുന്നത് ഡോറയോടൊപ്പമാണ്.<ref>[http://web.archive.org/web/20050924095502/http://www.atlegerhardsen.com/pages/lothar_hempel/presse_eng_0802.htm Lothar Hempel] www.atlegerhardsen.com</ref> അവളെ വിവാഹം കഴിക്കാൻ കാഫ്ക ആഗ്രഹിച്ചെങ്കിലും ഡോറയുടെ പിതാവ് അനുവദിച്ചില്ല.
വരി 58:
=== അന്ത്യം ===
[[പ്രമാണം:Grave of Kafka.JPG|thumb|upright|പ്രേഗിൽ കാഫ്കയുടെ സംസ്കാരസ്ഥാനം.]]
ദീർഘമായ രോഗബാധക്കിടയിലെ വിശ്രമത്തിന്റേയും ചികിത്സയുടേയും കാലങ്ങളിൽ കുടുംബം, പ്രത്യേകിച്ച്, സഹോദരി ഒട്ട്‌ലാ, കാഫ്കായ്ക്കു താങ്ങായിരുന്നു. തന്റെ ശരീര-മനോനിലകൾ മറ്റുള്ളവരിൽ വെറുപ്പുളവാക്കുമെന്ന് കാഫ്ക ഭയന്നിരുന്നു. എങ്കിലും, കുട്ടിത്തം ചേർന്ന പെരുമാറ്റ രീതിയും, ഒതുക്കവും വൃത്തിയുമുള്ള രൂപവും, ശാന്ത-നിശ്ശബ്ദപ്രകൃതികളും, തെളിഞ്ഞു കണ്ട ബുദ്ധിയും, ഫലിതബോധവും എല്ലാം കൊണ്ട് അദ്ദേഹം മറ്റുള്ളവരെ ആകർഷിച്ചു.<ref>[http://web.archive.org/web/20080501080645/http://www.amrep.org/articles/3_3c/disappearing.html Ryan McKittrick speaks with director Dominique Serrand and Gideon Lester about ''Amerika''] www.amrep.org</ref>
 
[[ബെർലിൻ|ബെർലിനിലെ]] താമസത്തിനിടെ രോഗം വഷളായതിനെ തുടർന്ന് കാഫ്ക [[പ്രേഗ്|പ്രേഗിലേക്കു]] മടങ്ങി. ചികിത്സയ്ക്കായി, [[വിയന്ന|വിയന്നയ്ക്കടുത്തുള്ള]] ഡോക്ടർ ഹോഫ്മാന്റെ സാനിട്ടോറിയത്തിലെത്തിയ കാഫ്ക 1924 ജൂൺ 3-ന് മരിച്ചു. വേദനയുടെ ആധിക്യത്തിൽ '''എന്നെ കൊന്നു കളയൂ. അല്ലെങ്കിൽ നിങ്ങളൊരു കൊലപാതകിയാണ്''' എന്നു ഡോക്ടറോടു പറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി. രോഗമൂർച്ഛയിൽ തൊണ്ടയുടെ സ്ഥിതി ഭക്ഷണം ഇറക്കുന്നത് അസാദ്ധ്യമാക്കിയതിനാൽ അദ്ദേഹം വിശന്നു മരിക്കുകയായിരുന്നു. ധമനികളിലൂടെ ശരീരത്തിൽ പോഷണം കടത്തിവിടുന്ന രീതി അക്കാലത്ത് കണ്ടുപിടിക്കപെട്ടിരുന്നില്ല. [[പ്രേഗ്|പ്രേഗിലേക്കു]] കൊണ്ടുവരപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം, അവിടെ [[യഹൂദർ|യഹൂദരുടെ]] പുതിയ സിമിത്തേരിയിൽ 1924 ജൂൺ 11-നു സംസ്കരിച്ചു.
 
മരണത്തിനു മുൻപ് കാഫ്ക, തന്റെ സുഹൃത്ത് മാർക്സ് ബ്രോഡിനോട്, തന്റെ അപ്രകാശിതമായ രചനകളത്രയും നശിപ്പിച്ചുകളയാൻ ആവശ്യപ്പെട്ട് ഇങ്ങനെ എഴുതി: "പ്രിയപ്പെട്ട മാർക്സ്, എന്റെ അവസാനത്തെ അഭ്യർത്ഥന: ഞാൻ വിട്ടുപോകുന്നതത്രയും, വായിക്കാതെ കത്തിച്ചുകളയുക." എന്നാൽ ഈ അഭ്യർത്ഥന അവഗണിച്ച ബ്രോഡ് ''വിചാരണ'', ''അമേരിക്ക'', ''കോട്ട'' എന്നിവയുൾപ്പെടെയുള്ള കാഫ്കയുടെ രചനകൾ ശ്രദ്ധാപൂർവം പ്രസിദ്ധീകരിച്ചു.<ref>{{cite news|author=Rory McCarthy in Jerusalem |url=http://www.guardian.co.uk/world/2009/oct/25/israel-library-franz-kafka-trial |title=Israel's National Library adds a final twist to Franz Kafka's Trial &#124; World news &#124; The Observer |publisher=Guardian |date= 252009 October 200925|accessdate=72010 August 20107|location=London}}</ref>
 
== ഉറ്റവരുടെ ഗതി ==
വരി 83:
==== ന്യായവിധി ====
{{Main|ദി ജഡ്‌ജ്‌മെന്റ്}}
1912 സെപ്തംബർ 23-നു രാത്രിയിൽ ഒറ്റയിരിപ്പിൽ എഴുതിയ കഥയാണ് "ന്യായവിധി". "ഈവിധമാണ് എഴുത്ത് നടക്കേണ്ടത്" എന്നു തുടർന്ന് കാഫ്ക സ്വന്തം ഡയറിയിൽ തൃപ്തിയോടെ എഴുതുകയും ചെയ്തു. മാർക്സ് ബ്രോഡ് നടത്തിയിരുന്ന 'അർക്കാഡിയ' മാസികയിൽ അത് അടുത്ത വർഷം പ്രസിദ്ധീകരിക്കുകയും ചെയ്തു.
 
ഗെയോർഗ് ബെൻഡെമാൻ എന്ന ചെറുപ്പക്കാരൻ, എഫ്.ബി.{{സൂചിക|൭}} എന്നു പേരായ പെണ്ണുമായുള്ള തന്റെ വിവാഹനിശ്ചയവാർത്ത അറിയിക്കാൻ [[റഷ്യ|റഷ്യയിലുള്ള]] സുഹൃത്തിന് കത്തെഴുതുന്നതാണ് കഥയുടെ ആദ്യപകുതി. വാർത്ത സുഹൃത്ത് എങ്ങനെ സ്വീകരിക്കുമെന്ന ഭയത്തിൽ മടിച്ചുമടിച്ച് എഴുതുന്നതിനാൽ അതിന്റെ വിശദാംശങ്ങളിൽ ചിലത് അവൻ കെട്ടി ചമക്കുന്നു. കഥയുടെ രണ്ടാം പകുതിയിൽ, എഴുത്തു പൂർത്തിയാക്കിയ ഗെയോർഗ്, പടുവൃദ്ധനായ തന്റെ പിതാവുമായി അതിന്റെ കാര്യം ചർച്ച ചെയ്യുന്നു. വൃദ്ധൻ ആദ്യം ചെയ്തത്, മകന് അങ്ങനെയൊരു സുഹൃത്തേയില്ലെന്നും അവൻ സുഹൃത്തിന്റെ കഥ ചമച്ചുണ്ടാക്കിയതാണെന്നും പറയുകയായിരുന്നു. പിന്നെ നിലപാട് മാറ്റിയ വൃദ്ധൻ, മകന്റെ സുഹൃത്തിനെ തനിക്കറിയാമെന്നും, അവനേക്കാൽ മെച്ചപ്പെട്ടവനാണ് സുഹൃത്തെന്നും പറയുന്നു. തുടർന്ന് അയാൾ മകന്റെ പ്രതിശ്രുതവധുവിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും വിവാഹപൂർവബന്ധത്തിൽ ഏർപ്പെട്ടതായി അവനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈവിധം പ്രകോപിക്കപ്പെട്ട മകൻ എന്തോ പറഞ്ഞപ്പോൽ വൃദ്ധൻ അതിനെ മകന്റെ പിതൃഹത്യാവാഞ്ഛയായി വ്യാഖ്യാനിച്ച് അവനെ മരണത്തിനു വിധിക്കുകയും പോയി മുങ്ങിച്ചാകാൻ പറയുകയും ചെയ്യുന്നു. തുടർന്ന്, സ്വപ്നാടനത്തിലെന്ന പോലെ നദിക്കു മുകളിലുള്ള പാലത്തിലേക്കു നടന്നു കയറിയ മകൻ നദിയിൽ ചാടി മരിക്കുന്നു. മാതാപിതാക്കൾ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ചുറുചുറുക്കിന്റെ ആ അവസാന പ്രകടനം നടത്തുമ്പോൾ, താൻ അവരെ എപ്പോഴും സ്നേഹിച്ചിരുന്നുവെന്ന കാര്യം അവൻ നിമിഷനേരത്തേക്കാണെങ്കിലും ഓർത്തു.<ref name = "stanley"/><ref>E Notes.com, 20th Century Criticism [http://www.enotes.com/twentieth-century-criticism/judgment-franz-kafka The Judgment, Franz Kafka - Introduction]</ref><ref name = "stanley"/>
 
==== ശിക്ഷാകോളനിയിൽ ====
{{Main|ഇൻ ദ് പീനൽ കോളനി}}
1914-ൽ രണ്ടാഴ്ച കൊണ്ട് എഴുതിയ ഈ കഥ, അഞ്ചുവർഷം കഴിഞ്ഞ് 1919-ൽ, കാഫ്കയുടെ ജീവിതകാലത്തു തന്നെ പ്രസിദ്ധീകരിച്ചു. അച്ചടിച്ച കഥയുടെ ഒരു പ്രതി പിതാവിന് നൽകാൻ ശ്രമിച്ച കാഫ്കയ്ക്ക്, "കിടക്കയുടെ അടുത്തുള്ള മേശപ്പുറത്തിട്ടേക്കുക" എന്ന അവജ്ഞാപൂർവമായ പ്രതികരണമാണ് കിട്ടിയത്.<ref name = "K"/> ഒരു ശിക്ഷാകോളനി സന്ദർശിക്കുന്ന ഒരു സന്ദർശകന് അവിടത്തെ ഓഫീസർ, വധശിക്ഷ നൽകാൻ ഉപയോഗിച്ചിരുന്ന ഹാരോ എന്ന ഉപകരണത്തിന്റെ പ്രവർത്തനം വിവരിച്ചു കൊടുക്കുന്നു. ശിക്ഷാവിധികിട്ടിയ ആൾ കമിഴ്ന്നു കിടക്കുമ്പോൾ, യന്ത്രത്തിന്റെ സൂചികൾ, അയാൾ ലംഘിച്ച "നീ നിന്റെ മേലധികാരികളെ ബഹുമാനിക്കണം" എന്ന നിയമം അയാളുടെ പുറത്ത് ആലേഖനം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് കൂടുതൽ ആഴത്തിൽ കടക്കുന്ന സൂചി, കുറ്റക്കാരനെ കൊല്ലുന്നു. ശിക്ഷാവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി തന്റെ കുറ്റവും ശിക്ഷയുടെ നീതിയും കുറ്റക്കാരന് ബോധ്യമാകുന്നു എന്നതാണ് ആ ശിക്ഷയുടെ മേന്മ.
 
ഈ വിവരണത്തിനു ശേഷം ഓഫീസർ, ജോലിക്കിടെ ഉറങ്ങിയ കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട ഒരു കുറ്റവാളിയുടെ മേൽ അതു പ്രയോഗിച്ചു കാണിക്കാൻ ഒരുങ്ങുന്നു. എന്നാൽ സന്ദർശകൻ ഈ മരണയന്ത്രത്തിന്റെ ഉപയോഗത്തെ പിന്തുണയ്ക്കുന്നില്ലെന്നു സൂചിപ്പിക്കുന്നു. അതോടെ ഓഫീസർ കുറ്റവാളിയെ യന്ത്രത്തിൽ നിന്നു മാറ്റി അവന്റെ സ്ഥാനം സ്വയം ഏറ്റെടുക്കുന്നു. "മേലധികാരികളെ ബഹുമാനിക്കുക" എന്ന കല്പനയ്ക്കു പകരം "നീതിമാനായിരിക്കുക" എന്ന കല്പന ആലേഖനം ചെയ്യാൻ യന്ത്രത്തിനു നിർദ്ദേശം കൊടുത്തതിനു ശേഷമാണ് അയാൾ അതിൽ കയറിയത്. യന്ത്രം ഓഫീസറുടെ പുറത്ത് കല്പന എഴുതാൻ തുടങ്ങിയെങ്കിലും അതിനിടെ അത് കേടായി ഛിന്നഭിന്നമാകുന്നു. എങ്കിലും ആ പ്രക്രിയയിൽ ഓഫീസർ മരിച്ചിരുന്നു.<ref>Literature, Art and Medicine Database, Literature Annotations: [http://litmed.med.nyu.edu/Annotation?action=view&annid=785 Kafka, France - In the Penal Colony]</ref>
വരി 121:
=== ചെറുകഥകൾ ===
[[പ്രമാണം:Kafka monument.jpg|thumb|upright|left|പ്രേഗിലുള്ള ഫ്രാൻസ് കാഫ്കയുടെ ഈ വെങ്കലപ്രതിമയുടെ ആശയം "ഒരു പോരാട്ടത്തിന്റെ വർണ്ണന" എന്ന ചെറുകഥയിൽ നിന്നെടുത്തതാണ്.]]
1904-നും 1912-നും ഇടയ്ക്കു കാഫ്ക എഴുതിയ 18 ചെറുകഥകളുടെ സമാഹാരമാണ് '''ധ്യാനം''' (മെഡിറ്റേഷൻ). 1919-ൽ കാഫ്ക എഴുതിയ ഒരു ചെറുകഥയാണ് '''നാട്ടുമ്പുറത്തെ വൈദ്യൻ'''. ഈ കഥ ഉൾപ്പെടുന്ന ഇതേപേരിൽ തന്നെയുള്ള ഒരു ചെറുകഥാസമാഹാരവുമുണ്ട്. 1922-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു [[ചെറുകഥ|ചെറുകഥയാണ്]] '''ദ് ഹങ്കർ ആർട്ടിസ്റ്റ്'''. ഇതിലെ നായകൻ, കാഫ്ക നായകന്മാരുടെ സ്വഭാവങ്ങളെല്ലാം ചേരുന്ന ഒരു കഥാപാത്രമാണ്. സമൂഹത്തിൽ അയാൾ പാർശ്വവൽക്കരിക്കപ്പെട്ടും ഒറ്റപ്പെട്ടും കാണപ്പെടുന്നു. കാഫ്കയുടെ മരണശേഷം ഇക്കഥ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഇതേപേരിൽ തന്നെയുള്ള സമാഹാരവുമുണ്ട്.<ref>ഇംഗ്ലീഷ് പരിഭാഷ: [http://records.viu.ca/~johnstoi/kafka/hungerartist.htm "ദ് ഹങ്കർ ആർട്ടിസ്റ്റ്"]</ref>
 
കാഫ്കയുടെ നിലവിലുള്ള ആദ്യകഥകളിൽ ഒന്നും അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ആദ്യത്തേതും '''ഒരു പോരാട്ടത്തിന്റെ വർണ്ണന''' എന്ന കഥയാണ്. കാഫ്ക തന്റെ സുഹൃത്ത് മാക്സ് ബ്രോഡിനെ വായിച്ചു കേൾപ്പിച്ച കഥകളിൽ ആദ്യത്തേതുകൂടിയായ ഇതാണ് കാഫ്കയുടെ പ്രതിഭ തിരിച്ചറിയാൻ ബ്രോഡിനെ സഹായിച്ചത്. മൂന്നദ്ധ്യായങ്ങളുള്ള ഇതിന്റെ രണ്ടാമദ്ധ്യായത്തിൽ കഥപറയുന്നയാൾ മറ്റൊരാളുടേമേൽ കുതിരപ്പുറത്തെന്നതു പോലെ സവാരി ചെയ്യുന്നതായി വിവരിക്കുന്നു. [[പ്രേഗ്|പ്രേഗിലുള്ള]] കാഫ്കയുടെ പ്രസിദ്ധമായ വെങ്കലപ്രതിമയുടെ ആശയം ഈ കഥാഭാഗത്തെ ആശ്രയിച്ചാണ്. 1917 എഴുതിയ '''ചൈനയിലെ വൻമതിൽ''' എന്ന കഥ കാഫ്കയുടെ മരണശേഷം 1931-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ചൈനയിലെ വന്മതിലിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഒരാളുടെ നിലപാടിൽ നിന്നാണ് കഥ പറയുന്നത്. മതിൽ ഒരറ്റത്തു നിന്നു മറ്റേയറ്റം വരെ തുടർച്ചയായി പണിയുന്നതിനു പകരം ഇടവിട്ട ഭാഗങ്ങളായാണ് പണിയപ്പെട്ടതെന്ന കാര്യം പറഞ്ഞശേഷം അതിനുള്ള കാരണം വിശദീകരിക്കാൻ ശ്രമിച്ചു തുടങ്ങുന്ന കഥ, ചൈനയുടെ ഭൂത-വർത്തമാനങ്ങൾ തമ്മിലും ഭരണവ്യവസ്ഥയും ജനങ്ങളും തമ്മിലും ഉള്ള ബന്ധവും മറ്റും പരിഗണിക്കുന്നു.<ref>ഇംഗ്ലീഷ് പരിഭാഷ [http://records.viu.ca/~Johnstoi/kafka/greatwallofchina.htm "ചൈനയിലെ വന്മതിൽ"]</ref>
വരി 153:
[[വർഗ്ഗം:ജൂൺ 3-ന് മരിച്ചവർ]]
[[വർഗ്ഗം:1924-ൽ മരിച്ചവർ]]
[[വർഗ്ഗം:19-ആം നൂറ്റാണ്ടിൽ ജനിച്ചവർ]]
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ഫ്രാൻസ്_കാഫ്‌ക" എന്ന താളിൽനിന്ന് ശേഖരിച്ചത്