"ഗി ദുബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 18:
}}
 
'''ഗി ദുബോർ''' (Guy Debord, ഫ്രഞ്ച് ഉച്ചാരണം gi dəbɔʁ )(ഡിസമ്പർ 28, 1931 – നവമ്പർ 30, 1994) ''സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ''(Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ [[മാർക്സിസം| മാർക്സിസ്റ്റ്]] സൈദ്ധാന്തികനായിരുന്നു<ref>[http://www.cddc.vt.edu/sionline/si/report.html സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ റിപോർട്ട്- ഗി ദുബോർ 1957 ]</ref>. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദുബോറിന്റെ ആശയങ്ങൾ [[പാരിസ്|പാരിസിലെ]] ബുദ്ധിജീവികളേയും വിദ്യാർഥികളേയും കലാകാരന്മാരേയും ഏറെ സ്വാധീനിച്ചു. 1968-ൽ പാരിസിൽ പടർന്നു പിടിച്ച വിദ്യാർഥി പ്രക്ഷോഭത്തിനും ഈ പ്രസ്ഥാനം കാരണമായിരുന്നുവെന്ന് പറയപ്പെടുന്നു.<ref>{{cite book|title =Prelude to Revolution: France in May 1968
|author= Daniel Singer|publisher= South End Press|year= 2002|ISBN = 9780896086821}}</ref>, <ref>[http://www.notbored.org/les-mots.html Words & Bullets ]</ref>
== പ്രധാന ചിന്താധാരകൾ ==
=== സമൂഹം- വെറുമൊരു പ്രതിച്ഛായ (Society of Spectacle)===
മുതലാളിത്ത സമ്പദ്വ്യവസ്ഥ, സാംസ്കാരികമേൽക്കോയ്മ എന്നിവയോടൊപ്പം ഇത്തരം സാമൂഹ്യവ്യവസ്ഥയിൽ പ്രതിച്ഛായകൾക്കും(image) മാധ്യമത്തിനും മധ്യസ്ഥതക്കുമുള്ള പ്രാധാന്യത്തേയും അപഗ്രഥിക്കുന്നു. സമൂഹം വെറും ഒരു കൂട്ടം പ്രതിച്ഛായകളും അവ തമ്മിലുള്ള സമ്പർക്കവും മാത്രമായി മാറുന്നതിനെതിരായി വിപ്ലവത്തിലൂടെ പ്രതികരിക്കണമെന്ന് ആഹ്വാനം നല്കുന്നു.
<ref>[http://library.nothingness.org/articles/SI/en/pub_contents/4 സൊസൈറ്റി ഓഫ് സ്പെക്റ്റക്ക്ൾ- ഗി ദുബോർ ]</ref>. 1967-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ നിന്നുള്ള പലേ ഉദ്ധരണികളും [[ഗ്രഫിറ്റി| ഗ്രഫിറ്റികളായും]] (ചുമരെഴുത്ത്) മുദ്രവാക്യങ്ങളായും പാരീസിലുടനീളം പ്രത്യക്ഷപ്പെട്ടു. അതിൽ പ്രധാനമാണ് കൂലിക്കുമാത്രമായുള്ള വേലയെ ഇകഴ്ത്തിപ്പറയുന്ന ''വേല നിഷിദ്ധം'' എന്നോ ''പണിയെടുക്കരുത്'' എന്നോ വ്യാഖ്യാനിക്കാവുന്ന Ne travaillez jamais. <ref>[https://www.marxists.org/reference/archive/debord/1963/never-work.htm Ne travaillez jamais]</ref>
===വളവുതിരിവുകൾ (Détournement)===
ഫ്രഞ്ചു പദം മനപൂർവ്വം വഴിതെറ്റിക്കുക, ദുരുപയോഗപ്പെടുത്തുക എന്നീ അർഥങ്ങൾ കൂടി ഉൾക്കൊള്ളുന്നു. നിർദ്ദോഷമെന്നു തോന്നിക്കാവുന്ന പ്രചരണതന്ത്രങ്ങളിലൂടെ മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള മുതലാളിത്തസമ്പദ്വ്യവസ്ഥയുടെ ശ്രമങ്ങളെ അതേ പദപ്രയോഗങ്ങളിലൂടെ ചെറുക്കുക, പഴഞ്ചൊല്ലുകളേയോ പ്രശസ്ത ഉദ്ധരണികളേയോ മാറ്റിയെഴുതുക,വളച്ചൊടിക്കുക അഥവാ അവയുടെ ഹാസ്യാനുകരണം നടത്തുക എന്നൊക്കേയുള്ള ആശയങ്ങളാണ് ദുബോർ മുന്നോട്ടു വെക്കുന്നത്.
<ref>[http://www.bopsecrets.org/SI/detourn.htm വളവുതിരിവുകൾ-ഗി ദുബോർ ]</ref>,
===സൈക്കോ-ജിയോഗ്രഫി(Psychogeography),പ്രവണത(Dérive) ===
ഒരു പ്രത്യേക വ്യക്തിയുടേയോ, ഒരു കൂട്ടം വ്യക്തികളുടേയോ നിത്യജീവിതത്തിൽ പരിസരത്തിനുള്ള സ്വാധീനം കണ്ടെത്താനുള്ള ശ്രമം.നഗരത്തിലെ ചില ജനപ്രിയ കഫേൾ,ഉദ്യാനങ്ങൾ അവയിലേക്കുള്ള ജനപ്രവാഹം എന്നിങ്ങനെ. പാരിസിന്റെ അത്തരമൊരു ഭൂപടം തന്നെ ദുബോർ വരച്ചുണ്ടാക്കി <ref>[http://imaginarymuseum.org/LPG/debordpsychogeo.jpg പാരിസിന്റെ സൈക്കോജിയോഗ്രാഫിക് ഭൂപടം ]</ref>, <ref>[http://www.cddc.vt.edu/sionline/si/theory.html പ്രവണത]</ref>.
 
[[പാട്രിക് മോഡിയാനോ |പാട്രിക് മോദിയാനോയുടെ]] നോവലുകളിൽ ഈ ആശയങ്ങളെക്കുറിച്ച് ഉല്ലേഖനങ്ങളുണ്ട്.
==പോട്ലാച്ച് (Potlatch) വാർത്താബുള്ളറ്റിൻ==
മൂലസംഘടനയായിരുന്ന ലെറ്റ്റിസ്റ്റ് ഇൻടർനാഷണലിന്റെ വാർത്താ ബുള്ളറ്റിനായിരുന്നു ''പോട്ലാച്ച്''. പിന്നീട് ദുബോർ അത് സിറ്റുവേഷണിസ്റ്റ് ഇൻടർനാഷണലിന്റെ ബുള്ളറ്റിനാക്കി.<ref>[http://www.cddc.vt.edu/sionline/si/potlatch.html പോട്ലാച് വാർത്താബുള്ളറ്റിൻ]</ref> വടക്കേഅമേരിക്കയിലെ ചുവന്നിന്ത്യക്കാരുടെ ആചാരസമ്പ്രദായങ്ങളിൽ ഒന്നായിരുന്നു പോട്ലാച്ച് എന്ന ചടങ്ങ്. ആഘോഷാവസരങ്ങളിൽ മാത്സര്യബുദ്ധിയോടേ ഭൗതികസ്വത്തുക്കൾ ത്യജിക്കുന്ന സമ്പ്രദായമായിരുന്നു ഇത്. ഗോത്രത്തലവനാകാൻ മത്സരിക്കുന്നവരും ഈ ചടങ്ങു നടത്താറുണ്ടായിരുന്നു. <ref>{{cite book|title=Potlatch: Native Ceremony and Myth on the Northwest Coast (Kindle Edition)|author= Mary Giraudo Beck|publisher= Alaska Northwest Books |year= 2013 }}</ref>.ഈ സമ്പ്രദായപ്രകാരം ഓരോരുത്തരും തങ്ങളുടെ ഏറ്റവും വിലപിടിച്ച ഉരുപ്പടിയോ, സമ്പത്തോ മറ്റുള്ളവർക്ക് സമ്മാനമായി നല്കുകയോ നശിപ്പിച്ചു കളയുകയോ ചെയ്തു. ഏറ്റവുമധികം ഭൗതികസമ്പത്ത് ത്യജിച്ചവർ ഏറ്റവുമധികം ആദരിക്കപ്പെട്ടു. ഭൗതികസമ്പത്തിനേയും കച്ചവടതാത്പര്യങ്ങളേയും താഴ്ത്തിക്കെട്ടുന്ന ഈ ചടങ്ങ് നിയമപരമായി നിരോധിക്കപ്പെട്ടത്, അമേരിക്കയിൽ യൂറോപ്യൻ വംശജർ ആധിപത്യം സ്ഥാപിച്ചതു മുതലാണ്.<ref>{{cite book|title= An Iron Hand upon the People: The Law Against the Potlatch on the Northwest Coast |author= Douglas Cole|year=1990|publisher= Univ of Washington Pr| ISBN= 978-0295970509|}}</ref>.
ദുബോറിന്റെ പോട്ലാച്ച് വാർത്താ ബുള്ളറ്റിൻ സൗജന്യമായി വിതരണം ചെയ്യപ്പെട്ടു.
==അന്ത്യം ==
വരി 47:
[[വർഗ്ഗം:നവംബർ 30-ന് മരിച്ചവർ]]
[[വർഗ്ഗം:1994-ൽ മരിച്ചവർ]]
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ ജനിച്ചവർ]]
[[വർഗ്ഗം:20-ആം നൂറ്റാണ്ടിൽ മരിച്ചവർ]]
[[വർഗ്ഗം:ഫ്രഞ്ചുകാർ]]
"https://ml.wikipedia.org/wiki/ഗി_ദുബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്