"സയ്യിദ് ഖുതുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
[[ഈജിപ്ത്|ഈജിപ്തിലെ]] [[മുസ്‌ലിം ബ്രദർഹുഡ്|ഇഖ്‌വാനുൽ മുസ്‌ലിമൂൻ]] എന്ന സംഘടനയുടെ നേതാവ്, സാഹിത്യകാരൻ, വിമർശകൻ, വിപ്ലവകാരി എന്നീനിലകളിൽ '''സയ്യിദ് ഖുതുബ്''' അറിയപ്പെടുന്നു. പ്രസിഡണ്ട് [[ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)|ഗമാൽ അബ്ദുന്നാസ]]റിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 1966ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.<ref>http://www.islam101.com/history/people/century20/syedQutb.htm</ref>
 
[[ഖുർ‌ആന്റെ തണലിൽ]], [[വഴിയടയാളങ്ങൾ]], ഞാൻ കണ്ട അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങൾ സുപ്രസിദ്ധങ്ങളാണ്. [[വഴിയടയാളങ്ങൾ|വഴിയടയാളങ്ങളുടെ]] രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്<ref>http://www.islam101.com/history/people/century20/syedQutb.htm</ref><ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/969|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 720|date = 2011 ഡിസംബർ 12|accessdate = 2013 ഏപ്രിൽ 09|language = [[മലയാളം]]}}</ref>. മാപ്പെഴുതി നൽകാൻ ജമാൽ അബ്ദുന്നാസറിന്റെ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ദൈവധിക്കാരികൾക്ക് മുന്നിൽ മാപ്പപേക്ഷിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു.
== ജനനവും വിദ്യാഭ്യാസവും ==
1906 ഒക്ടോബർ എട്ടിനായിരുന്നു ഖുതുബിന്റെ ജനനം. അസ്‌യൂത്ത്‌ പ്രവിശ്യയിലെ ഖാഹാ പട്ടണത്തിനു സമീപം മുഷാ എന്ന ഗ്രാമത്തിലെ പണ്ഢിത കുടുംബമായിരുന്നു അദ്ദേഹത്തിൻറേത്‌. പത്തു വയസ്സുള്ളപ്പോൾത്തന്നെ [[ഖുർആൻ]] ഹൃദിസ്ഥമാക്കി. 1912 ൽ തുടങ്ങിയ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌ 1918ൽ. 1919 ലെ വിപ്ലവത്തെത്തുടർന്ന് രണ്ടു കൊല്ലത്തെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. പ്രദേശത്തെ സർവാദരീണയനായ പണ്ഢിതൻ ഹാജ്‌ ഖുതുബിൻറേയും മാതാവിൻറേയും ശിക്ഷണത്തിലാണ്‌ സയ്യിദും സഹോദരിമാരായ അമീനയും ഹമീദയും അനുജൻ മുഹമ്മദും വളർന്നത്‌.
"https://ml.wikipedia.org/wiki/സയ്യിദ്_ഖുതുബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്