"സയ്യിദ് ഖുതുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[ഈജിപ്ത്|ഈജിപ്തിലെ]] [[മുസ്‌ലിം ബ്രദർഹുഡ്|ഇഖ്‌വാനുൽ മുസ്‌ലിമൂൻ]] എന്ന സംഘടനയുടെ നേതാവ്, സാഹിത്യകാരൻ, വിമർശകൻ, വിപ്ലവകാരി എന്നീനിലകളിൽ സയ്യിദ് ഖുതുബ് അറിയപ്പെടുന്നു. പ്രസിഡണ്ട് ഗമാൽ അബ്ദുന്നാസറിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് 1966ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.<ref>http://www.islam101.com/history/people/century20/syedQutb.htm</ref>
 
[[ഖുർ‌ആന്റെ തണലിൽ]], [[വഴിയടയാളങ്ങൾ]], ഞാൻ കണ്ട അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങൾ സുപ്രസിദ്ധങ്ങളാണ്. [[വഴിയടയാളങ്ങൾ|വഴിയടയാളങ്ങളുടെ]] രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്<ref>http://www.islam101.com/history/people/century20/syedQutb.htm</ref>. മാപ്പെഴുതി നൽകാൻ ജമാൽ അബ്ദുന്നാസറിന്റെ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ദൈവധിക്കാരികൾക്ക് മുന്നിൽ മാപ്പപേക്ഷിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു.
== ജനനവും വിദ്യാഭ്യാസവും ==
1906 ഒക്ടോബർ എട്ടിനായിരുന്നു ഖുതുബിന്റെ ജനനം. അസ്‌യൂത്ത്‌ പ്രവിശ്യയിലെ ഖാഹാ പട്ടണത്തിനു സമീപം മുഷാ എന്ന ഗ്രാമത്തിലെ പണ്ഢിത കുടുംബമായിരുന്നു അദ്ദേഹത്തിൻറേത്‌. പത്തു വയസ്സുള്ളപ്പോൾത്തന്നെ [[ഖുർആൻ]] ഹൃദിസ്ഥമാക്കി. 1912 ൽ തുടങ്ങിയ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌ 1918ൽ. 1919 ലെ വിപ്ലവത്തെത്തുടർന്ന് രണ്ടു കൊല്ലത്തെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. പ്രദേശത്തെ സർവാദരീണയനായ പണ്ഢിതൻ ഹാജ്‌ ഖുതുബിൻറേയും മാതാവിൻറേയും ശിക്ഷണത്തിലാണ്‌ സയ്യിദും സഹോദരിമാരായ അമീനയും ഹമീദയും അനുജൻ മുഹമ്മദും വളർന്നത്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2324302" എന്ന താളിൽനിന്ന് ശേഖരിച്ചത്