"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
==രുക്മീ ചരിതം==
മഹാഭാരതത്തിലും ഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന ഒരു " ദുരന്ത കഥാപാത്രം " ആണ് രുക്മി . ഇദ്ദേഹം [[കൃഷ്ണൻ|കൃഷ്ണന്റെ]] അളിയനും , രുക്മിണിയുടെ സഹോദരനും ആയിരുന്നു . സകലരാലും അപമാനിക്കപ്പെട്ടു , തിരസ്കൃതനായി ജീവിച്ച ഇദ്ദേഹത്തെ , അവസാനം കൃഷ്ണസോദരനായ [[ബലരാമൻ|ബലരാമൻ]] വധിക്കുന്നു . ഭഗവാൻ കൃഷ്ണനും , ഇദ്ദേഹത്തെ വളരെയധികം അപമാനിക്കുന്നുണ്ട് . കൃഷ്ണന്റെ സങ്കല്പ്പമനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം . കൃഷ്ണന്റെ ഭാര്യാസഹോദരൻ എന്ന പരിഗണന ഒരിടത്തും ഇദ്ദേഹത്തിനു ലഭിക്കുന്നില്ല .
 
എന്തുകൊണ്ടാണ് , ബന്ധുവായ ഇദ്ദേഹത്തെ കൃഷ്ണൻ വെറുത്തത്?കൃഷ്ണനോട് ഒരു തെറ്റും ചെയ്യാതിരുന്നിട്ടും , ഇദ്ദേഹത്തെ വധിക്കാൻ കൃഷ്ണൻ എന്തിനു അദൃശ്യപ്രേരണ നല്കുന്നു ?അര്ജുനനെക്കൊണ്ടും , കൌരവരെക്കൊണ്ടും ഇദ്ദേഹത്തെ അപമാനിക്കുന്നു ?നമുക്ക് പരിശോധിക്കാം .
 
ആദ്യം തന്നെ പറയട്ടെ , രുക്മി സാധാരണക്കാരനല്ല . അദ്ദേഹം കൌണ്ടിനപുരിയുടെ രാജാവായ ഭീഷ്മകന്റെ മൂത്ത പുത്രനാണ് . ഇദ്ദേഹത്തിന്റെ അനുജത്തിയായി രുക്മിണി ജനിച്ചു . രുക്മിണി സാക്ഷാൽ മഹാലക്ഷ്മി തന്നെയാണ് . അപ്പോൾ ലക്ഷ്മിയുടെ ജ്യേഷ്ട്ടനെന്ന പദവിയാണ്‌ രുക്മിക്ക് .
 
ജനനം മുതൽക്കു തന്നെ , ഇദ്ദേഹം വലിയ അഭിമാനിയും ,സത്യവാനും , കോപിഷ്ട്ടനും , പരാക്രമിയുമായിരുന്നു. ഇദ്ദേഹത്തിനു രുക്മിണിയോടു വളരെ വാത്സല്യമുണ്ടായിരുന്നു . എന്നാലും രുക്മിയുടെ അഭിമാനവും ക്രോധവും പ്രശസ്തമാണ്. ഭീഷ്മകന് സ്വന്തം മകന്റെ ധൈര്യത്തിലും , പരാക്രമത്തിലും , സത്യത്തിലും വലിയ മതിപ്പായിരുന്നു . ഇത്തരത്തിൽ രുക്മി നാടെങ്ങും പ്രശസ്തിയാര്ജിച്ചു.
 
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്