"തട്ടകം (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ({{novel-stub}})
No edit summary
[[കോവിലൻ]] എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് '''''തട്ടകം'''''. ഈ [[നോവൽ]] 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.
 
പുരാവൃത്തം, പിതാക്കൾ, ഭിക്ഷു, സ്കൂൾ, നാട്ടായ്മകൾ, സന്തതികൾ എന്നിങ്ങനെ ആറധ്യായങ്ങളായി നോവൽ വിഭജിച്ചിരിക്കുന്നു. കന്നിനെ വാങ്ങാൻ ചന്തയ്ക്ക് പുറപ്പെടുന്ന ഉണ്ണീരി മൂപ്പനിലാണ് ഒന്നാമധ്യായം ആരംഭിക്കുന്നത്. തുടർന്ന് കമ്മളൂട്ടി, കക്കാട്ട് കാരണവർ, താച്ചക്കുട്ടിച്ചേകവർ, ദിഗംബര സന്ന്യാസി തുടങ്ങിയവരെ അവതരിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2323906" എന്ന താളിൽനിന്ന് ശേഖരിച്ചത്