"അഗസ്റ്റാ സാവേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 22:
1962 ഫെബ്രുവരി 29 ന് [[അമേരിക്ക|അമേരിക്കയിലെ]] [[ഫ്ലോറിഡ|ഫ്ലോറിഡയിലാണ്]] അഗസ്റ്റാ ജനിച്ചത്. എഡ്വേഡ് ഫെൽസും, കൊർണേലിയ മർഫിയും ആയിരുന്നു മാതാപിതാക്കൾ.<ref>അഗസ്റ്റാ സാവേജ്. By: കൽഫാടോവിച്, മാർട്ടിൻ ആർ., അമേരിക്കൻ നാഷണൽ ബയോഗ്രഫി (ഓക്സഫ്ഡ് സർവ്വകലാശാല പ്രസ്സ്), 2010</ref> തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അഗസ്റ്റാ കളിമൺ ശിൽപങ്ങൾ ഉണ്ടാക്കുമായിരുന്നു, എന്നാൽ ഇത് മാതാപിതാക്കളുടെ ശകാരത്തിനു വഴിവെക്കാനേ കാരണമായുള്ളു. തീരെ യാഥാസ്ഥിതിക കുടുംബമായതിനാലും, പിതാവ് ഒരു മതപ്രഭാഷകനായിരുന്നാലും, ഇത്തരം ശിൽപങ്ങൾ നിർമ്മിക്കുന്നത് പാപകർമ്മമാണെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. എന്നാൽ അഗസ്റ്റാ നിർമ്മിച്ച [[മറിയം|കന്യാമറിയത്തിന്റെ]] ശിൽപം കണ്ട്, എഡ്വേഡ് മകളെ അഭിനന്ദിക്കുകയും, താൻ മകളെ മുമ്പ് വഴക്കു പറഞ്ഞതിൽ പശ്ചാത്തപിക്കുകയും ചെയ്തു. അഗസ്റ്റയുടെ കഴിവുകൾ കണ്ട സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ഓരോ ശിൽപത്തിനും ഒരു [[അമേരിക്കൻ ഡോളർ]] വീതം പാരിതോഷികമായി നൽകികൊണ്ട് അവളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.
1907 ൽ അഗസ്റ്റാ ഫെൽസ്, ജോൺ ടി മൂറിനെ വിവാഹം കഴിച്ചു. ഏക മകളായ ഐറിൻ കോൺ മൂറിന്റെ ജനനത്തിനുശേഷം അധികം വൈകാതെ ജോൺ മരണമടഞ്ഞു. ഭർത്താവിന്റെ മരണശേഷം, അഗസ്റ്റാ കുട്ടിയേയും കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോന്നു. അഗസ്റ്റാ വീണ്ടും ശിൽപനിർമ്മാണത്തിലേക്കു തിരിഞ്ഞു. 1921 ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിലുള്ള]] കൂപ്പർ യൂണിയൻ ആർട്ട് സ്കൂളിൽ അഗസ്റ്റക്ക് പ്രവേശനം ലഭിച്ചു. 1924 ൽ
1923 ൽ ഫ്രഞ്ച് സർക്കാർ നടത്തിയ ഒരു വേനൽക്കാല കോഴ്സിലേക്ക് അഗസ്റ്റാ അപേക്ഷിച്ചുവെങ്കിലും, അധിക യോഗ്യത ഉണ്ടായിരുന്നിട്ടുപോലും, കറുത്ത വർഗ്ഗക്കാരിയായിപോയി എന്ന കാരണത്താൽ ഫ്രഞ്ച് സർക്കാർ അവർക്ക് പ്രവേശനം നിഷേധിച്ചു. ഇത് അഗസ്റ്റയെ വല്ലാതെ നിരാശയിലാഴ്ത്തി.<ref>ബേർഡൻ & ഹെൻഡേഴ്സൺ, ''AHOAAA'', പുറങ്ങൾ;169–170</ref> തന്റെ കഴിവുകളെ അവഗണിച്ച് തൊലിയുടെ നിറത്തെ മാത്രം കണക്കിലെടുത്തുകൊണ്ട് പ്രവേശനം നിഷേധിച്ച അധികാരികൾക്കെതിരേ സമരം ചെയ്യാൻ അഗസ്റ്റ തീരുമാനിച്ചു. ഈ സംഭവം, മാധ്യമശ്രദ്ധ പിടിച്ചു പറ്റി. സംഭവത്തെക്കുറിച്ചറിഞ്ഞ പ്രശസ്ത ശിൽപിയായ ഹെന്റ്രി ആറ്റ്കിൻസ് മക്നീൽ തന്റെയൊപ്പം ചേർന്നു പ്രവർത്തിക്കാൻ ക്ഷണിക്കുകയുണ്ടായി.
|