"അഗസ്റ്റാ സാവേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

344 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
1907 ൽ അഗസ്റ്റാ ഫെൽസ്, ജോൺ ടി മൂറിനെ വിവാഹം കഴിച്ചു. ഏക മകളായ ഐറിൻ കോൺ മൂറിന്റെ ജനനത്തിനുശേഷം അധികം വൈകാതെ ജോൺ മരണമടഞ്ഞു. ഭർത്താവിന്റെ മരണശേഷം, അഗസ്റ്റാ കുട്ടിയേയും കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോന്നു. അഗസ്റ്റാ വീണ്ടും ശിൽപനിർമ്മാണത്തിലേക്കു തിരിഞ്ഞു. 1921 ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിലുള്ള]] കൂപ്പർ യൂണിയൻ ആർട്ട് സ്കൂളിൽ അഗസ്റ്റക്ക് പ്രവേശനം ലഭിച്ചു. 1924 ൽ അഗസ്റ്റക്ക ബിരുദം പൂർത്തിയാക്കാൻ സാധിച്ചു.<ref>അഗസ്റ്റാ സാവേജ്. By: കൽഫാടോവിച്, മാർട്ടിൻ ആർ., അമേരിക്കൻ നാഷണൽ ബയോഗ്രഫി (ഓക്സഫ്ഡ് സർവ്വകലാശാല പ്രസ്സ്), 2010</ref>
 
1923 ൽ ഫ്രഞ്ച് സർക്കാർ നടത്തിയ ഒരു വേനൽക്കാല കോഴ്സിലേക്ക് അഗസ്റ്റാ അപേക്ഷിച്ചുവെങ്കിലും, അധിക യോഗ്യത ഉണ്ടായിരുന്നിട്ടുപോലും, കറുത്ത വർഗ്ഗക്കാരിയായിപോയി എന്ന കാരണത്താൽ ഫ്രഞ്ച് സർക്കാർ അവർക്ക് പ്രവേശനം നിഷേധിച്ചു. ഇത് അഗസ്റ്റയെ വല്ലാതെ നിരാശയിലാഴ്ത്തി.<ref>ബേർഡൻ & ഹെൻഡേഴ്സൺ, ''AHOAAA'', പുറങ്ങൾ;169–170</ref> തന്റെ കഴിവുകളെ അവഗണിച്ച് തൊലിയുടെ നിറത്തെ മാത്രം കണക്കിലെടുത്തുകൊണ്ട് പ്രവേശനം നിഷേധിച്ച അധികാരികൾക്കെതിരേ സമരം ചെയ്യാൻ അഗസ്റ്റ തീരുമാനിച്ചു. ഈ സംഭവം, മാധ്യമശ്രദ്ധ പിടിച്ചു പറ്റി. സംഭവത്തെക്കുറിച്ചറിഞ്ഞ പ്രശസ്ത ശിൽപിയായ ഹെന്റ്രി ആറ്റ്കിൻസ് മക്നീൽ തന്റെയൊപ്പം ചേർന്നു പ്രവർത്തിക്കാൻ ക്ഷണിക്കുകയുണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2323847" എന്ന താളിൽനിന്ന് ശേഖരിച്ചത്