"അഗസ്റ്റാ സാവേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

402 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
1962 ഫെബ്രുവരി 29 ന് [[അമേരിക്ക|അമേരിക്കയിലെ]] [[ഫ്ലോറിഡ|ഫ്ലോറിഡയിലാണ്]] അഗസ്റ്റാ ജനിച്ചത്. എഡ്വേഡ് ഫെൽസും, കൊർണേലിയ മർഫിയും ആയിരുന്നു മാതാപിതാക്കൾ.<ref>അഗസ്റ്റാ സാവേജ്. By: കൽഫാടോവിച്, മാർട്ടിൻ ആർ., അമേരിക്കൻ നാഷണൽ ബയോഗ്രഫി (ഓക്സഫ്ഡ് സർവ്വകലാശാല പ്രസ്സ്), 2010</ref> തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അഗസ്റ്റാ കളിമൺ ശിൽപങ്ങൾ ഉണ്ടാക്കുമായിരുന്നു, എന്നാൽ ഇത് മാതാപിതാക്കളുടെ ശകാരത്തിനു വഴിവെക്കാനേ കാരണമായുള്ളു. തീരെ യാഥാസ്ഥിതിക കുടുംബമായതിനാലും, പിതാവ് ഒരു മതപ്രഭാഷകനായിരുന്നാലും, ഇത്തരം ശിൽപങ്ങൾ നിർമ്മിക്കുന്നത് പാപകർമ്മമാണെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. എന്നാൽ അഗസ്റ്റാ നിർമ്മിച്ച [[മറിയം|കന്യാമറിയത്തിന്റെ]] ശിൽപം കണ്ട്, എഡ്വേഡ് മകളെ അഭിനന്ദിക്കുകയും, താൻ മകളെ മുമ്പ് വഴക്കു പറഞ്ഞതിൽ പശ്ചാത്തപിക്കുകയും ചെയ്തു. അഗസ്റ്റയുടെ കഴിവുകൾ കണ്ട സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ഓരോ ശിൽപത്തിനും ഒരു [[അമേരിക്കൻ ഡോളർ]] വീതം പാരിതോഷികമായി നൽകികൊണ്ട് അവളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.
 
1907 ൽ അഗസ്റ്റാ ഫെൽസ്, ജോൺ ടി മൂറിനെ വിവാഹം കഴിച്ചു. ഏക മകളായ ഐറിൻ കോൺ മൂറിന്റെ ജനനത്തിനുശേഷം അധികം വൈകാതെ ജോൺ മരണമടഞ്ഞു. ഭർത്താവിന്റെ മരണശേഷം, അഗസ്റ്റാ കുട്ടിയേയും കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോന്നു. അഗസ്റ്റാ വീണ്ടും ശിൽപനിർമ്മാണത്തിലേക്കു തിരിഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2323837" എന്ന താളിൽനിന്ന് ശേഖരിച്ചത്