"മെസ്സിയർ വസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q14530 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
No edit summary
 
{{prettyurl|Messier object}}
[[പ്രമാണം:Crab Nebula.jpg|250px|ലഘുചിത്രം|വലത്ത്‌|മെസ്സിയർ എം1 എന്ന് പേര് നൽകിയ [[ക്രാബ് നെബുല]].]]
ഫ്രഞ്ചുകാരനായ [[വാൽനക്ഷത്രം|വാൽനക്ഷത്ര]] നിരീക്ഷകൻ [[ചാൾസ് മെസ്സിയർ]] നിരീക്ഷണപഠനങ്ങളിലൂടെ പട്ടികയിലാക്കിയ ഖഗോളവസ്തുക്കളാണു '''മെസ്സിയർ വസ്തു''' (Messier object) എന്നറിയപ്പെടുന്നത്. വാൽ നക്ഷത്രനിരീക്ഷകനായിരുന്ന മെസ്സിയറിനെ വാൽനക്ഷത്രത്തോട് സാദൃശ്യമുള്ളതായ കുറേ ഖഗോള വസ്തുക്കൾ, വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഇങ്ങനെയുള്ള ഖഗോളവസ്തുക്കളെ വാൽനക്ഷത്രങ്ങളായി തെറ്റിദ്ധരിക്കാതിരിക്കാൻ, മെസ്സിയർ 1771ൽ ഇവയ്ക്കെല്ലാം ഓരോ സംഖ്യ കൊടുത്ത് പട്ടികയിലാക്കി. അസിസ്റ്റന്റായിരുന്ന [[പിയർ മെക്കെയിൻ]] ആണ് മെസ്സിയറിനെ ഇതിനു വേണ്ടി സഹായിച്ചത്. ഈ വസ്തുക്കളാണു് പിന്നീടു് മെസ്സിയർ വസ്തു എന്നറിയപ്പെട്ടത്. മെസ്സിയർ വസ്തുക്കൾ എല്ലാം തന്നെ ഗാലക്സികളോ, നെബുലകളോ, ഓപ്പൺ ക്ലസ്റ്ററുകളോ, ഗ്ലോബുലാർ ക്ലസ്റ്ററുകളോ ആണെന്നു് പിന്നീടു് തെളിയിക്കപ്പെട്ടു.
 
സമാനമായ മറ്റൊരു പട്ടിക 1654ൽ [[ജിയോവാന്നി ഹോഡിയെർണ]] പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ മെസ്സിയറിന്റെ പട്ടികക്ക് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2323433" എന്ന താളിൽനിന്ന് ശേഖരിച്ചത്