"അഭിമന്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
== ജനനം ==
[[പ്രമാണം:Halebid2.JPG|250px|right|thumb|ചക്രവ്യൂഹം ഭേദിക്കുന്ന അഭിമന്യു.]]
ഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം, ചക്രവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ കൃഷ്ണൻ അർജ്ജുനസുഭദ്രയുടെ സാന്നിധ്യത്തിൽ സുഭദ്രയോട്അര്ജുനനോട് സവിസ്തരം വിവരിച്ചു കേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ [[ചക്രവ്യൂഹം|ചക്രവ്യൂഹത്തിൽ]] കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചുകഴിഞ്ഞപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് കൃഷ്ണൻ വിവരണം നിർത്തി. സുഭദ്ര ഗർഭിണിയായിരിക്കുന്നവസരത്തിലാണ് ഈ സംഭാഷണം നടന്നത്. ഗർഭസ്ഥശിശുവായ അഭിമന്യു ഇതു ശ്രദ്ധിക്കുകയും, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കി. വിവരണം പാതിയിൽ നിർത്തിയതിനാൽ അഭിമന്യുവിനു ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള മാർഗ്ഗം മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽനിന്ന്ചക്രവ്യൂഹത്തിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.
 
അമ്മയുടെ രാജ്യമായ [[ദ്വാരക|ദ്വാരകയിലാണ്]] അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ [[പ്രദ്യുമ്നൻ|പ്രദ്യുമ്നനായിരുന്നു]] ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേക ശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാട രാജകുമാരിയായ [[ഉത്തര|ഉത്തരയെയാണ്]] അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുവാൻ ഇതുമൂലം സാധിച്ചു. വിരാടം പാണ്ഡവപക്ഷം ചേർന്നാണ് കുരുക്ഷേത്രയുദ്ധം ചെയ്തത്.
"https://ml.wikipedia.org/wiki/അഭിമന്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്