"മയൂരസന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളവർമ്മ വലിയകോയിത്തമ്പുരാൻ]] രചിച്ച [[സന്ദേശകാവ്യം]] എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് '''മയൂരസന്ദേശം'''. ആർക്കെങ്കിലും ഉള്ള സന്ദേശം അയക്കുന്ന തരത്തിലുള്ള കാവ്യങ്ങളെയാണ് സന്ദേശകാവ്യങ്ങൾ എന്നു പറയുന്നത്. കേരളവർമ്മ തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യയ്ക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. ശ്ലോകം 61 മുതൽ 73 വരെ നായികാവർണ്ണനയാണ്.
==ചരിത്രം==
[[ആയില്യം തിരുനാൾ രാമവർമ്മ|ആയില്യം തിരുനാൾ മഹാരാജാവിന്റെ]] അപ്രീതിക്ക് പാത്രമായ കേരളവർമ്മ വലിയകോയിത്തമ്പുരാനെ നാലുവർഷം അനന്തപുരം കൊട്ടാരത്തിലെ കുളപ്പുരമാളികയിൽ ഏകാന്ത തടവിന് ശിക്ഷിച്ചിരുന്നു. ഏകാന്ത തടവാണെങ്കിലും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുവദിച്ചിരുന്നു. ഹരിപ്പാട്ടെ മയിലുകളാണ് അദ്ദേഹത്തിന് മയൂര സന്ദേശമെഴുതാൻ പ്രേരണയായത് എന്നു കരുതുന്നു. ആയില്യം തിരുനാളിന് ശേഷം [[വിശാഖം തിരുനാൾ]] അധികാരത്തിൽ വന്നപ്പോൾ തമ്പുരാൻ മോചിതനാവുകയും തുടർന്ന് തിരുവനന്തപുരം കൊട്ടാരത്തിലിരുന്ന് മയൂരസന്ദേശം എഴുതുകയും ചെയ്തു.<ref name=mayoora>[http://www.mathrubhumi.com/alappuzha/news/2127127-local_news-alappuzha.html കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ജന്മദിനത്തെക്കുറിച്ചുള്ള വാർത്ത]മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 19 ഫെബ്രുവരി 2013</ref>
"https://ml.wikipedia.org/wiki/മയൂരസന്ദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്