"ഫാത്വിമ ബിൻതു മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
തൻറെ പരിച ഉസ്മാനു ബിനു അഫാനു വിൽപ്പന നടത്തിയാണ് അലിക്ക് മഹർ വാങ്ങാനുള്ള പണമുണ്ടായത്.<ref name="EOIUSC"/> ഇതിനിടെ ഉസ്മാനുബിനുഅഫാൻ ആ പരിച അലിക്കും ഫാത്തിമക്കും വിവാഹ സമ്മാനമായി തിരികെ നൽകുകയായിരുന്നു..<ref name=USC-MSA-BIO/> പ്രവാചകൻ മുഹമ്മദിൻറെയും ഭാര്യമാരായ ആയിഷയും ഉമ്മുസലമയും ചേർന്നാണ് ഈ വിവാഹം നടത്തിയത്. കല്യാണത്തിനുള്ള സദ്യക്കായി ഈത്തപ്പഴങ്ങളും ആടുകളും അത്തിപ്പഴവുമെല്ലാം തയ്യാറാക്കിയിരുന്നു.മദീനയിലെ സമുദായ അംഗങ്ങളായിരുന്നു അവ നൽകിയത്.<ref name="EOIUSC"/> പത്ത് വർഷം കഴിഞ്ഞ ഫാത്തിമ മരണപ്പെടുന്നത് വരെ നീണ്ടതായിരുന്നു ആ ദാമ്പത്ത്യ ജീവിതം.ബഹുഭാര്യാത്വം ഇസ്ലാം അനുവദിച്ചിട്ടും അലി പിന്നീട് മറ്റൊരു വിവാഹം കഴിക്കാതെയാണ് ജീവിച്ചത്.<ref name="Ali"/>
 
==മുഹമ്മദ് നബിയുടെ മരണത്തിന് മുമ്പുള്ള ഫാത്തിമയുടെ ജീവിതം==
===എളിയ ജീവിതം ===
അലിയുമായി വളരെ എളിയ ജീവിതമായിരുന്നു അവർ നയിച്ചത്. <ref name=USC-MSA-BIO/> മുഹമ്മദ് നബിയുടെ വീടിൻറെ അതിവിദൂരത്തല്ലാത്ത രീതിയിൽ അലി ഒരു ചെറിയ വീട് നിർമ്മിച്ചിരുന്നു. എങ്കിലും ഫാത്തിമക്ക് തൻറെ പിതാവിൻറെ സാമിപ്യം ഇടക്കിടെ ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ മദീനയിലെ ഹരിത ബിൻ അൽ-നുഅ്മാൻ തൻറെ വീട് അലിക്ക് ദാനമായി നൽകി.<ref name="EOIUSC"/>
വിവാഹ ശേഷമുള്ള കുറെ വർഷങ്ങളിൽ ഫാത്തിമ തന്നെ എല്ലാവിധ വീട്ടുജോലികളും ചെയ്തു.
 
വെള്ളപാത്രം ചുമന്ന് ഫാത്തിമയുടെ തോളുകൾ നീരുവന്നും ധാന്യങ്ങൾ പൊടിച്ച് കൈകളും നീരുവന്ന് വീർത്തിരുന്നു.<ref>Ashraf (2005), pp.42-43</ref> വീട്ടുജോലികളായി മാവ് തയ്യാറക്കലും റൊട്ടിയുണ്ടാക്കലും വീടും പരിസരവും വൃത്തിയാക്കലുമെല്ലാം ഫാത്തിമ ചെയ്തു. അതെസമയം അലി പുറത്തെ ജോലികൾ ചെയ്തു. കത്തിക്കാനുള്ള മരക്കഷണങ്ങൾ ശേഖരിക്കലും ഭക്ഷണം കൊണ്ടുവരലുമെല്ലാം അലി ചെയ്തു.<ref>Ordoni (1990), p.140</ref> കിണറിൽ നിന്ന് വയൽ ശേഖരങ്ങളിലേക്ക് വെള്ളം ഒഴുക്കികൊണ്ടുപോകുന്ന ജോലിയും അലി ചെയ്തിരുന്നു.<ref name=USC-MSA-BIO/> ആ സമയത്ത് അധിക മുസ്ലിങ്ങളുടെയും തൊഴിൽ ഇതിന് സമാനമായിരുന്നു.വർഷങ്ങൾക്ക് ശേഷം അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ അലി ഫാത്തിമക്ക് വേണ്ടി ഒരു പരിചാരികയെയും നിയമിച്ചിരുന്നു.പരിചാരികയായിരുന്നെങ്കിലും ഒരു കുടുംബ അംഗത്തെപോലെയാണ് അവരെയും പരിഗണിച്ചത്.പരിചാരികയോടൊപ്പം അവരും ജോലിയെല്ലാം ചെയ്യാൻ സഹായിച്ചിന്നു.<ref name="EOIUSC"/>
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/ഫാത്വിമ_ബിൻതു_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്