"ഉദയാ സ്റ്റുഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
== ചരിത്രം ==
1940-കൾ വരെ [[മലയാളം|മലയാളത്തിൽ]] [[ചലച്ചിത്രം]] നിർമ്മിക്കുവാൻ [[ചെന്നൈ|മദിരാശി]] പട്ടണം അനിവാര്യമായിരുന്നു. സിനിമ നിർമ്മിക്കാൻ മദിരാശിയിലേക്ക് പോകേണ്ട ഈ ബുദ്ധിമുട്ടുകളാണ് [[കുഞ്ചാക്കോ|കുഞ്ചാക്കോയേയും]] സുഹൃത്തായ [[വിൻസെന്റ്|വിൻസന്റിനെയും]] കൊണ്ട് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിയ്ക്കാനുള്ള ആലോചനയിൽ കൊണ്ടെത്തിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ [[ആലപ്പുഴ|ആലപ്പുഴയിൽ]] സ്ഥാപിതമാകുന്നത്. കുഞ്ചാക്കോ, വിൻസന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹർഷൻ പിള്ള എന്നിവരായിരുന്നു സ്ഥാപകർ . ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം ‘വെള്ളിനക്ഷത്ര’ മായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക [[മിസ് കുമാരി]] പിന്നീട് ജനപ്രിയനായികയായി. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം വന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിർമ്മാണത്തിൻ തുടക്കം കുറിച്ചു. 1951-ൽ പുറത്തിറക്കിയ [[ജീവിത നൗക]] അക്കാലത്തെ മികച്ച വിജയചിത്രമായിരുന്നു.
 
1986-ൽ ''അനശ്വര ഗാനങ്ങൾ'' എന്ന ചലച്ചിത്രമാണ് ഉദയ അവസാനമായി നിർമ്മിച്ചത്. പിന്നീട് 2016-ൽ [[കുഞ്ചാക്കോ ബോബൻ]] തന്റെ ഉടമസ്ഥതയിൽ പുനരുജ്ജീവിപ്പിച്ച കമ്പനി [[കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ]] എന്ന ചിത്രം നിർമ്മിക്കാൻ പദ്ധതിയിട്ടു.<ref>{{cite web|title=30 വർഷങ്ങൾക്കു ശേഷം വീണ്ടും ഉദയ പിക്ചേഴ്സുമായി കുഞ്ചാക്കോ ബോബൻ|url=http://www.manoramaonline.com/news/just-in/udaya-pictures-back-to-cinema-production.html|website=മനോരമ|accessdate=5 മാർച്ച് 2016|archiveurl=https://archive.is/i05XD|archivedate=5 മാർച്ച് 2016}}</ref>
 
== ഉദയായുടെ സിനിമകൾ ==
"https://ml.wikipedia.org/wiki/ഉദയാ_സ്റ്റുഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്